Malayalam
കിടിലം ഫിറോസിന്റെ ഫോണിലേക്ക് ആ കോൾ! വമ്പൻ പണിയുമായി പൊളി ഫിറോസ്, ആ സത്യം തുറന്നടിച്ചു! ഞെട്ടലോടെ പ്രേക്ഷകർ
കിടിലം ഫിറോസിന്റെ ഫോണിലേക്ക് ആ കോൾ! വമ്പൻ പണിയുമായി പൊളി ഫിറോസ്, ആ സത്യം തുറന്നടിച്ചു! ഞെട്ടലോടെ പ്രേക്ഷകർ
ബിഗ് ബോസ് മൂന്നാം സീസണില്‍ 2 ഫിറോസുമാരായിരുന്നു ഇത്തവണ മത്സരിക്കാൻ എത്തിയത്. ഷോയിൽ പലതവണ വഴക്കുണ്ടാക്കിയ മല്‍സരാര്‍ത്ഥികളാണ് കിടിലം ഫിറോസും ഫിറോസ് ഖാനും. അടുത്ത സുഹൃത്തുക്കള്‍ ആണെങ്കിലും ഇടയ്ക്ക് രണ്ട് ഫിറോസുമാര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായി.
അതേസമയം ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ഇവര്‍ തമ്മില്‍ പ്രശ്നങ്ങളില്ല. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് രണ്ട് പേരും
പ്രാങ്ക് കോളുമായാണ് ഇപ്പോള്‍ ഫിറോസ് ഖാന് എത്തിയിരിക്കുന്നത്. ബിഗ് ബോസ് താരങ്ങളെ വിളിച്ച് പറ്റിക്കലാണ് പരിപാടി. പേളി മാണി, അരിസ്റ്റോ സുരേഷ്, രഞ്ജിനി ഹരിദാസ്, സാബുമോന്, മണിക്കുട്ടന് തുടങ്ങിയവരയെല്ലാം ഫിറോസ് ഖാന് വിളിച്ചു. അതേസമയം കിടിലം ഫിറോസിനെയും പ്രാങ്ക് കോള്‍ ചെയ്ത് എത്തിയിരിക്കുകയാണ് ഫിറോസ് ഖാന്.
ഡിഎഫ്കെ എന്ന തന്റെ യൂടൂബ് ചാനലിലൂടെയാണ് പൊളി ഫിറോസ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘ഇന്ന് പ്രാങ്ക് കോള്‍ ചെയ്യുന്നത് കിടിലം ഫിറോസിനെയാണ് എന്ന് വീഡിയോയില്‍ പൊളി ഫിറോസ് പറയുന്നു. ‘പലരും ചോദിക്കുന്നുണ്ട് എനിക്ക് അല്ലെങ്കില്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നവര്‍ക്ക് പരസ്പരം ശത്രുത ഉണ്ടോ എന്ന്. എന്നെ സംബന്ധിച്ച് എനിക്ക് ആരോടും ശത്രുതയില്ല’.
‘എനിക്ക് എപ്പോഴായാലും ചോദിക്കാനുളള കാര്യങ്ങള്‍ ഞാന്‍ മുഖത്ത് നോക്കി ചോദിക്കും. അത് എവിടെയായാലും അങ്ങനെ ചോദിക്കും’, ഫിറോസ് പറയുന്നു. തുടര്‍ന്ന് ആരാധകനാണെന്ന് പറഞ്ഞാണ് കിടിലം ഫിറോസിനെ പൊളി ഫിറോസ് വിളിച്ചത്. ‘നൗഫലാണെന്നും ശാസ്താംകോട്ടയില്‍ നിന്നാണെന്നും’ ഫിറോസ് കിടിലത്തോട് പറഞ്ഞു. തുടര്‍ന്ന് കുറച്ചുകഴിഞ്ഞാണ് ഫിറോസ് ഖാനെ കിടിലത്തിന് മനസിലായത്.
ശബ്ദം മാറ്റിയാല്‍ എനിക്ക് മനസിലാവില്ലെന്ന് വെച്ചോ’ എന്ന് കിടിലം പൊളി ഫിറോസിനോട് പറഞ്ഞു. ‘നീ ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. നീ അല്ലാതെ ചിലപ്പോ വേറെ എതേലും നൗഫല്‍ ആയിരിക്കാം. എന്നാലും ഇങ്ങനെ വിളിച്ചു പറ്റിക്കണമെങ്കില്‍ അത് നീയേയുളളൂ എന്നറിയാം. നീ പൊളിയാ അളിയാ പൊളി’, കിടിലം ഫിറോസ് പറയുന്നു.
ഒളിയമ്പ് ചെയ്യാതെ ആ വീടിനകത്ത് നിന്നത് നീയേ ഉളളൂവെടാ. അതുകൊണ്ടാണ് ഞാന്‍ നിന്നെ മാത്രം വിളിച്ചത്. ഞാന്‍ വേറെ ആരെയും വിളിച്ചില്ല. നിന്നെ മാത്രമേ വിളിച്ചുളളൂ. ഞാന്‍ ഷോ കഴിഞ്ഞിട്ട് അളിയനെ വിളിക്കാം’ എന്നാണ് കിടിലം പൊളി ഫിറോസിനോട് പറഞ്ഞത്. അതേസമയം ഫിറോസ് ഖാന്റെ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്.
‘കിടിലവും പൊളിയും തമ്മില്‍ പുറത്തു പ്രോബ്ലം ഒന്നും ഇല്ല എന്നറിഞ്ഞതില്‍ സന്തോഷം’ എന്നാണ് ഒരാള്‍ കമന്റിട്ടത്. ‘ഡിഎഫ്കെയെ വൈരാഗ്യം വെച്ച് എല്ലാവരും പുറത്താക്കി. ഒരിക്കല്‍ പോലും നോമിനേഷനില്‍ ഡിഎഫ്കെ വ്യക്തി വൈരാഗ്യം ആരോടും കാണിച്ചില്ല, അതും ഒരു സത്യം’ എന്നാണ് മറ്റൊരു കമന്റ്. ‘കാത്തിരുന്ന പ്രാങ്ക് ആരുന്നു ഇത്.. കൊറച്ചൂടെ ദൈര്‍ഘ്യം വേണമായിരുന്നു. എങ്കിലും പൊളിച്ചു’…എന്ന് കമന്റിട്ട് മറ്റൊരാളും എത്തി.
