Social Media
താടിക്ക് കൈയ്യും വെച്ച് നിരാശനായി സൂരജ്! ഞങ്ങളും ഇതുപോലെ സങ്കടപ്പെട്ട് ഇരിക്കുകയാണ്, ചേർത്ത് നിർത്തി ആരാധകർ
താടിക്ക് കൈയ്യും വെച്ച് നിരാശനായി സൂരജ്! ഞങ്ങളും ഇതുപോലെ സങ്കടപ്പെട്ട് ഇരിക്കുകയാണ്, ചേർത്ത് നിർത്തി ആരാധകർ
പാടാത്ത പൈങ്കിളി സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു സൂരജ് സണ്‍. ദേവയായി മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയായിരുന്നു താരം. മികച്ച പ്രകടനവുമായി പരമ്പര മുന്നേറുന്നതിനിടയിലാണ് സൂരജ് പരമ്പരയില്‍ നിന്നും മാറേണ്ടി വന്നത്. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നായിരുന്നു സൂരജ് പിന്‍വാങ്ങിയത്.
യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്കിലൂടെയുമായാണ് സൂരജ് വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. നിങ്ങളാണ് എന്റെ ശക്തി, ഈ പിന്തുണ എന്നും ഉണ്ടാവണമെന്നും സൂരജ് പറഞ്ഞിരുന്നു. പുതിയ ചിത്രങ്ങളും മനോഹരമായ പഴയ ഓര്‍മ്മകളുമൊക്കെ പങ്കുവെച്ചാണ് സൂരജ് എത്തിക്കൊണ്ടിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം മനോഹരമായൊരു ചിത്രം പങ്കുവെച്ചായിരുന്നു സൂരജ് എത്തിയത്.
മധുരിക്കും ഓർമ്മകളെ മലർമഞ്ചൽ കൊണ്ടു വരൂ കൊണ്ടുപോകൂ ഞങ്ങളെ ആ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷൻ. താടിക്ക് കൈയ്യും വെച്ചുള്ള ഫോട്ടോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്.
താങ്കൾക്കായി വലിയ ഒരു വൃക്ഷം കാത്തു നിൽക്കുന്നുണ്ട്. അതിൽ നിറയെ കിളിക്കൂടുകളും കിളികളും ഉണ്ട്. അവർ മധുരമായി പാടി താങ്കളെ വരവേൽക്കും. തീർച്ചയായും സൂരജിന് നല്ല അവസരം വരും. അപ്പോളേക്കും ആരോഗ്യം നന്നായി നോക്കു. എന്നാണ് ഇനി ടി വീ യിൽ ഈ മുഖം ഒന്ന് കാണുന്നത്.. തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്
