ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്; ജോയ് മാത്യു

മുഖ്യമന്ത്രി പിണറായി വിജയനും കെ സുധാകരനും തമ്മിലുള്ള ബ്രണ്ണൻ കോളജ് കഥകളുടെ വാക്പോരിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. ജീവിക്കാൻ വഴിയില്ലാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോഴാണ് ഇവരുടെ 50 വർഷത്തിന് മുൻപുള്ള പിച്ചാത്തിക്കഥ എന്നാണ് ജോയ് മാത്യു പറയുന്നത്.ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജോയ് മാത്യുവിന്റെ വാക്കുകൾ:
ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും.
ഇന്ത്യൻ ജനതയ്ക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതിൽ നമ്മൾ മലയാളികൾക്കാണ് ആഹ്ലാദിക്കാൻ കൂടുതൽ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം.നിങ്ങളുടെയോ ?
അതേസമയം, മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോൺഗ്രസ് നേതാവും എറണാകുളത്തെ അബ്കാരിയുമായിരുന്ന കെടി ജോസഫ് ആണെന്ന് വെളിപ്പെടുത്തലുമായി സഹപാഠി രംഗത്തെത്തി. പിണറായിയും സുധാകരനും പഠിച്ചകാലത്ത് ബ്രണ്ണനിലുണ്ടായിരുന്ന സിഎംപി നേതാവ് ചൂരായി ചന്ദ്രനാണ് ഇക്കാര്യം ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...