Malayalam
നിരാശ; സിനിമാ ചിത്രീകരണം ഉടൻ ഇല്ല
നിരാശ; സിനിമാ ചിത്രീകരണം ഉടൻ ഇല്ല
Published on
കൊറോണയും ലോക്ക് ഡൗണിലും ഏറ്റവും കൂടുതൽ നഷ്ട്ടം വന്നത് സിനിമ മേഖലയ്ക്കാണ്. എന്നാൽ ഇപ്പോൾ ഇതാ വീണ്ടും നിരാശ തന്നെ. സംസ്ഥാനത്ത് ഇൻഡോർ ഷൂട്ടിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും സിനിമാ ചിത്രീകരണം ഉടനുണ്ടാകില്ല. ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി കിട്ടിയാൽ മാത്രമേ ചിത്രീകരണം തുടങ്ങൂവെന്ന് ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു.
ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമ, സീരിയൽ ഷൂട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. നിലവിൽ ഇൻഡോർ ഷൂട്ടിന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് പരമാവധി അൻപത് പേർമാത്രമേ പാടൂള്ളൂ. ടിവി സീരിയൽ ചിത്രീകരണത്തിന് പരമാവധി 25 പേർക്കാണ് അനുമതി നൽകിയിരിക്കുന്നത്.
Continue Reading
You may also like...
Related Topics:
