Connect with us

ടീച്ചറാണ് ഹീറോയെന്ന് കമലഹാസന്‍; ക്രെഡിറ്റും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി ശൈലജ ടീച്ചർ

Malayalam

ടീച്ചറാണ് ഹീറോയെന്ന് കമലഹാസന്‍; ക്രെഡിറ്റും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി ശൈലജ ടീച്ചർ

ടീച്ചറാണ് ഹീറോയെന്ന് കമലഹാസന്‍; ക്രെഡിറ്റും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി ശൈലജ ടീച്ചർ

കേരളത്തിന്റെ പ്രതിരോധമാര്‍ഗ്ഗം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നു കേരളത്തില്‍ കോവിഡ്-19 നിയന്ത്രണവിധേയമാക്കാന്‍ നേതൃത്വം വഹിക്കുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഹീറോ എന്നാണ് നടന്‍ കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കെ.കെ. ശൈലജയുമായി നടത്തിയ ലൈവ് ചാറ്റിലാണ് കമല്‍ഹാസന്‍ ഇത്തരത്തിലെ കേരളത്തിന്റെ പ്രവര്‍ത്തന മികവിനെ പ്രകീര്‍ത്തിച്ചത്. ”ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത് കേരളത്തെക്കുറിച്ചാണ്. ശൈലജ ടീച്ചറാണ് ഹീറോ” -കമല്‍ പറഞ്ഞു. പ്രശംസയ്ക്ക് നന്ദി അറിയിച്ച മന്ത്രി ആരോഗ്യപ്രവര്‍ത്തകരാണ് കേരളത്തിലെ യഥാര്‍ഥ ഹീറോകളെന്നും അവരെ ഏകോപിപ്പിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും കമലിന് മറുപടി നല്‍കി. കേരളത്തിന്റെ മാതൃക തമിഴ്‌നാടിന് പിന്തുടരാമെന്ന് മന്ത്രി കമലിനോട് പറഞ്ഞു. കേരളത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തെക്കുറിച്ച് നേരിട്ട് അറിയുന്നതിനാണ് കമല്‍ഹാസന്‍ ഓണ്‍ലൈന്‍ സംവാദം ഒരുക്കിയത്.

”മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളുടെ സഹായത്തോടെ തമിഴ്‌നാടിന് കേരളമാതൃക പിന്തുടരാവുന്നതാണ്. ജനങ്ങളുടെയും സര്‍ക്കാരിതര സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണ സഹകരണമില്ലെങ്കില്‍ ഇത് നടപ്പാക്കുക പ്രയാസമാണ്. ജനുവരിയില്‍ വുഹാനില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ത്തന്നെ കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. മതനേതാക്കളുമായി യോഗം ചേര്‍ന്ന് ആലോചിച്ച് ആരാധനാലയങ്ങള്‍ അടച്ചിട്ടു. മികച്ച ക്വാറന്റീന്‍ സംവിധാനങ്ങള്‍ ഉറപ്പാക്കിയതിനാല്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം കാര്യമായി കുറയ്ക്കാന്‍ സാധിച്ചു” -മന്ത്രി പറഞ്ഞു.

ഓരോനിമിഷവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന താങ്കളില്‍നിന്ന് തുടര്‍ന്നും ഉപദേശങ്ങള്‍ പ്രതീക്ഷിക്കുന്നതായി കമല്‍ മന്ത്രിയോടു പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാരിനെ സഹായിക്കാന്‍ നിറമോ പാര്‍ട്ടിയോ നോക്കാതെ സേവനത്തിനിറങ്ങുകയാണ് തങ്ങളെന്നും വിലപ്പെട്ട ഉപദേശങ്ങള്‍ ഇനിയും വേണ്ടിവരുമെന്നും കമല്‍ മന്ത്രിയെ അറിയിച്ചു. ഏത് ഭാഷയില്‍ സംസാരിക്കണമെന്ന മന്ത്രിയുടെ ചോദ്യത്തിന് ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്നും ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖം താന്‍ കണ്ടിരുന്നുവെന്നുമായിരുന്നു കമലിന്റെ മറുപടി.

മുഖ്യമന്ത്രിയും കേരളത്തിന്റെ പോരാട്ട വീര്യം എടുത്തു പറഞ്ഞിരുന്നു. കേരളത്തിന്റെ കൊവിഡുമായുള്ള പോരാട്ടം പരിശോധിക്കുമ്പോള്‍ പ്രഥമ പരിഗണന പ്രതിരോധമാര്‍ഗ്ഗത്തിന്റെ പ്രത്യേകതയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി. രോഗം രൂക്ഷമായി പടര്‍ന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ് ക്വാറന്റൈന്‍ ഘട്ടങ്ങള്‍ ഒഴിവാക്കി. ടെസ്റ്റിനും ട്രീറ്റ്മെന്റിനും മാത്രം ഊന്നല്‍ നല്‍കി. ഇതുകൊണ്ട് രോഗത്തെ ഫലപ്രദമായി തടയാനായില്ല. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടല്‍ കൊണ്ടാണ്. കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനമാണ്. കൊവിഡ് 19 ന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് സംഖ്യ പരിശോധിച്ചാല്‍ മികവറിയാം. ഒരു രോഗിയില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നുവെന്നതാണ് ഈ കണക്ക്. ലോകത്തില്‍ മൂന്നാണ് ഈ ശരാശരി കണക്ക്. ഒരാളില്‍ നിന്ന് മൂന്ന് പേരിലേക്ക് രോഗം പകരുന്നുവെന്നാണ്. കേരളത്തില്‍ ആദ്യ മൂന്ന് കേസ് വുഹാനില്‍ നിന്നെത്തി. ഇവരില്‍ നിന്ന് ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കാന്‍ നമുക്ക് സാധിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top