Connect with us

സൂഫിയുടെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ ; റജീനയ്ക്ക് ആശംസയുമായി ദേവ് മോഹൻ !

Malayalam

സൂഫിയുടെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ ; റജീനയ്ക്ക് ആശംസയുമായി ദേവ് മോഹൻ !

സൂഫിയുടെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ ; റജീനയ്ക്ക് ആശംസയുമായി ദേവ് മോഹൻ !

മലയാള സിനിമയിൽ അത്രകണ്ട് പരീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരുന്നു സൂഫിസം . എന്നാൽ, ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സൂഫിസത്തെയും ഒപ്പം പുതിയൊരു നായകനെയും അറിയാൻ സാധിച്ചു.

ആ ഒരു ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരമാണ് ദേവ് മോഹൻ. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദേവിന്റെ വിവാഹം നടന്നത് . മലപ്പുറം സ്വദേശിനിയായ റജീനയെ ആണ് ദേവ് വിവാഹം ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ, പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ പങ്കുവച്ചുകൊണ്ടുള്ള ദേവിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

പത്തുവർഷമായി ദേവിന്റെ അടുത്തസുഹൃത്താണ് റജീന. വിവാഹവാർത്ത പങ്കുവച്ചുകൊണ്ട് ദേവ് കുറിച്ചതിങ്ങനെ: “നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. ഇതൊരു മുത്തശ്ശിക്കഥയല്ല, ഒരു ദശാബ്ദമായി കരുത്തേകുന്നതാണ്. നല്ല കാലങ്ങളിലും മോശം സമയത്തും നീ കൂടെ നിന്നു, ക്ഷമയോടെ, എനിക്കു കരുത്തേകുന്ന തൂണായി.

എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾക്കെല്ലാം നീ സാക്ഷിയായിരുന്നു. എന്നും നിന്നോട് ചേർന്നിരിക്കാൻ എന്നെ അനുവദിക്കൂ… നിന്റെ സന്തോഷങ്ങളിൽ പങ്കാളിയാവാൻ, നിനക്കൊപ്പം ഈ ജീവിതം ആഘോഷിക്കാൻ… പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസുകളാൽ ഒരുമിച്ചുള്ള യാത്ര തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ… എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഞങ്ങൾ ആഗ്രഹിക്കുന്നു.”

തൃശൂർ സ്വദേശിയായ ദേവ് ബം​ഗളൂരു കേന്ദ്രീകരിച്ചുള്ള ബഹുരാഷ്ട്ര കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഓഡിഷനിലൂടെയാണ് ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലേക്ക് ദേവിനെ തിരഞ്ഞെടുക്കുന്നത്. സൂഫിയെന്ന കഥാപാത്രത്തിനായി ഏതാണ്ട് രണ്ടുവർഷത്തോളമാണ് ദേവ് മാറ്റിവച്ചത്.

about sufiyum sujathayum

More in Malayalam

Trending

Recent

To Top