Connect with us

‘ബട്ട് വൈ…മോദിജീ ഡിഗ്രി എടുത്ത കോളേജിലെ മങ്കീ ബാത്ത് കേള്‍ക്കാന്‍,മിത്രങ്ങളോടൊപ്പം കാതോര്‍ത്തിരിക്കുകയാണ്,ഞമ്മളും’; ട്രോളുമായി എംഎ നിഷാദ്

Malayalam

‘ബട്ട് വൈ…മോദിജീ ഡിഗ്രി എടുത്ത കോളേജിലെ മങ്കീ ബാത്ത് കേള്‍ക്കാന്‍,മിത്രങ്ങളോടൊപ്പം കാതോര്‍ത്തിരിക്കുകയാണ്,ഞമ്മളും’; ട്രോളുമായി എംഎ നിഷാദ്

‘ബട്ട് വൈ…മോദിജീ ഡിഗ്രി എടുത്ത കോളേജിലെ മങ്കീ ബാത്ത് കേള്‍ക്കാന്‍,മിത്രങ്ങളോടൊപ്പം കാതോര്‍ത്തിരിക്കുകയാണ്,ഞമ്മളും’; ട്രോളുമായി എംഎ നിഷാദ്

കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ബ്രണ്ണന്‍ കോളേജ് വിവാദം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ചുള്ള ട്രോള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ച കോളേജിലെ മങ്കീ ബാത്ത് കേള്‍ക്കാന്‍ താന്‍ കാത്തിരിക്കുകയാണ് എന്നാണ് എം എ നിഷാദ് പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്കിലെ പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ട്രോള്‍ റിപ്പബ്ലിക്കിന്റെ ട്രോളാണ് എം എ നിഷാദ് പങ്കുവെച്ചത്. നരേന്ദ്രമോദിയും അമിത് ഷായും തമ്മിലുള്ള ഒരു സംഭാഷണമാണ് ട്രോള്‍. ‘ബട്ട് വൈ…മോദിജീ ഡിഗ്രി എടുത്ത കോളേജിലെ മങ്കീ ബാത്ത് കേള്‍ക്കാന്‍, മിത്രങ്ങളോടൊപ്പം കാതോര്‍ത്തിരിക്കുകയാണ്, ഞമ്മളും’ എന്ന കുറിപ്പോടെയാണ് അദ്ദേഹത്തെ ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

ബ്രണ്ണന്‍ കോളേജ് പഠനകാലത്തെ സംഘര്‍ഷങ്ങളില്‍ പിണറായി വിജയന്‍- കെ സുധാകരന്‍ വാക്ക്‌പോര് തുടരുകയാണ്. പിണറായി വിജയനെ ബ്രണ്ണന്‍ കോളേജില്‍ വച്ച് ചവിട്ടി വീഴ്ത്തിയെന്ന കാര്യം പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പില്‍, മാധ്യമപ്രവര്‍ത്തകനോട് വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അഭിമുഖത്തില്‍ വന്നതെല്ലാം താന്‍ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് പറഞ്ഞിട്ടില്ല. മനോരമ ലേഖകനായ കെഎസ്.യുക്കാരനോട് സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നു ലേഖകന്‍ ചെയ്ത ചതിയാണ് സംഭവിച്ചതന്നും സുധാകരന്‍ പറഞ്ഞു.

തനിക്ക് നേരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തി ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ബ്രണ്ണന്‍ കോളേജിലെ സഹപാഠികളില്‍ ഒരാളെങ്കിലും, ഈ ആരോപണങ്ങള്‍ ശരിയാണെന്ന് പറഞ്ഞാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാഷ്ട്രീയം അവസാനിപ്പിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു. നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

More in Malayalam

Trending

Recent

To Top