വ്യത്യസ്തമായ വേഷങ്ങളിലൂടെ തമിഴിലും തെലുങ്കിലും ആരാധകരെ സൃഷ്ടിച്ച നടിയാണ് സാമന്ത അക്കിനേനി. ഫാമിലി മാന്‍ 2 എന്ന വെബ് സീരീസിലെ അഭിനയത്തിന് മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് സൗത്ത് ഇന്ത്യന്‍ നടി സാമന്ത ഇപ്പോൾ. ഇതിനിടയില്‍ ലൈവില്‍ വന്ന സാമന്തയോട് ആരാധകന് ചോദിച്ച ഒരു ചോദ്യവും അതിന് നടി നല്കിയ ഉത്തരവുമാണ് വിചിത്രമായിരിക്കുന്നത്.
നിങ്ങള്‍ ഗര്‍ഭിണിയാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഞാന്‍ 2017 മുതല്‍ ഗര്‍ഭിണിയാണ്, കുട്ടിക്ക് ഇതുവരെയും പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു സാമന്തയുടെ മറുപടി. 2017ല്‍ ആണ് സാമന്തയും നടന് നാഗചൈതന്യയും വിവാഹിതരായത്.
പിന്നങ്ങോട്ട് സാമന്തയുടെ മറുപടി മികച്ചതാണെന്ന് പറഞ്ഞുകൊണ്ടുള്ള കമെന്റുകളായിരുന്നു. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളത്തിലായിരിക്കും സാമന്ത അടുത്തതായി അഭിനയിക്കുക. വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയ്ക്കൊപ്പവും സാമന്ത അഭിനയിക്കുന്നുണ്ട്.
മനോജ് ബാജ്പേയ്, സാമന്ത അക്കിനേനി, പ്രിയ മണി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സീരീസാണ് ഫാമിലി മാന്‍ സീസണ് 2. ത്രില്ലറായി ഒരുക്കിയ സീരീസില്‍ രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായി എത്തി അമ്പരപ്പിക്കുന്ന പ്രകടനമാണു സാമന്ത കാഴ്ച വയ്ക്കുന്നത്.
ഏറെ അപകടം നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ മികവോടെ ചെയ്ത സമാന്തയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.ഡ്യൂപ്പ് പോലും ഇല്ലാതെയായിരുന്നു സമാന്തയുടെ അഭിനയം. ഫാമിലി മാന്‍ 2വിന് ശേഷം മറ്റൊരു വെബ് സീരീസില്‍ സാമന്ത അഭിനയിക്കുമോ എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....