Malayalam
അര്‍ജുന്റെ കുടുംബത്തിൽ വിയോഗം; ചേർത്ത് നിർത്തി ഉറ്റവർ; ആത്മശാന്തി നേർന്ന് സോഷ്യൽ മീഡിയ
അര്‍ജുന്റെ കുടുംബത്തിൽ വിയോഗം; ചേർത്ത് നിർത്തി ഉറ്റവർ; ആത്മശാന്തി നേർന്ന് സോഷ്യൽ മീഡിയ
മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്ജ്ജുന് സോമശേഖരും. ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയും ലക്ഷകണക്കിന് ഫോളോവേഴ്സിനെ സമ്പാദിക്കാൻ സൗഭാഗ്യയ്ക്ക് ആയിട്ടുണ്ട്. ‘ചക്കപ്പഴം’ സീരിയലിലൂടെ അഭിനയത്തിൽ
തുടക്കം കുറിച്ച അര്ജ്ജുന് തന്റെ പ്രകടനത്തിലൂടെ നിരവധി ആരാധകരെ സമ്പാദിച്ചിട്ടുണ്ട്
തിരക്കുകള്‍ കാരണം അഭിനയ ജീവിതത്തിന് താല്‍ക്കാലികമായി ബ്രേക്കിടുകയായിരുന്നു അര്ജുന്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യയും അര്‍ജുനും. അര്‍ജുന്റെ കുടുംബത്തിലെ തീരാനഷ്ടത്തെക്കുറിച്ചുള്ള സൗഭാഗ്യയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്
അര്‍ജുന്റെ കുടുംബചിത്രം പങ്കുവെച്ചായിരുന്നു സൗഭാഗ്യ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇതാണ് ശേഖര്‍ ഫാമിലി. ഒരുസമയത്ത് സന്തുഷ്ടമായ കുടുംബചിത്രമായിരുന്നു ഇത്. ജീവിതത്തിലെ കാര്യങ്ങള്‍ എത്ര വിചിത്രവും പ്രവചനാതീതവുമാണ്. കുടുംബത്തിലെ 2 പേരെ ഞങ്ങള്‍ക്ക് നഷ്ടമായി. അച്ഛനും ചേട്ടത്തിയമ്മയും ഞങ്ങളെ വിട്ടുപോയി. കുടുംബത്തിലെ വിലയേറിയ 2 തൂണുകളെയാണ് ഞങ്ങള്‍ക്ക് നഷ്ടമായതെന്നും താരം കുറിച്ചിട്ടുണ്ട്.
താരങ്ങളും ആരാധകരുമെല്ലാം സൗഭാഗ്യയുടെ പോസ്റ്റിന് കീഴില്‍ ആശ്വാസ വാക്കുകളുമായെത്തിയിരുന്നു. അശ്വതി ശ്രീകാന്ത്, ആര്യ ഇവരെല്ലാം കമന്റുകളുമായെത്തിയിരുന്നു. ഈ അവസ്ഥ തരണം ചെയ്യാനുള്ള കരുത്ത് ദൈവം നല്കട്ടെ, ശക്തയായിരിക്കൂ സൗഭാഗ്യയെന്നായിരുന്നു എല്ലാവരും കുറിച്ചത്. ആശ്വസിപ്പിച്ചവര്‍ക്ക് നന്ദി അറിയിച്ച് താരമെത്തിയിരുന്നു.
സൗഭാഗ്യയുടേയും അര്‍ജുന്റേയും അടുത്ത സുഹൃത്തുക്കളിലൊരാളാണ് അശ്വതി. ചേട്ടത്തിയമ്മയ്ക്ക് കൊവിഡാണെന്ന് പറഞ്ഞ് അര്ജുന് വിളിച്ചിരുന്നു. എല്ലാം ശരിയാവുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു. പിന്നീട് ചേട്ടന് വിളിച്ചത് ചേട്ടത്തിയമ്മ പോയെന്ന് പറയാനായിരുന്നു. വല്ലാത്ത ഷോക്കായിപ്പോയ സംഭവമായിരുന്നു ഇതെന്നും അശ്വതി പറഞ്ഞിരുന്നു.
നൃത്തവിദ്യാലയവുമായി സജീവമാണ് അര്‍ജുനും സൗഭാഗ്യയും. ഡാന്‍സ് സ്കൂളിന്റെ കാര്യങ്ങൾ വേണ്ടത്ര സമയം ലഭിക്കാതെ വന്നപ്പോഴാണ് ചക്കപ്പഴത്തില്‍ നിന്നും പിന്‍വാങ്ങിയതെന്നായിരുന്നു അര്ജുന് പറഞ്ഞത്. നൃത്തത്തിന് പുറമെ വളര്‍ത്തുമൃഗങ്ങളേയും പരിപാലിക്കുന്നുണ്ട് ഇവര്‍. കൊച്ചിയിലേക്ക് മാറിയതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് പറഞ്ഞും ഇവരെത്തിയിരുന്നു. തിരുവനന്തപുരം ശൈലിയിലുള്ള സംസാരം കൊണ്ടാണ് തനിക്ക് ചക്കപ്പഴത്തില്‍ അവസരം ലഭിച്ചതെന്ന് അര്ജുന് പറഞ്ഞിരുന്നു.
