Malayalam
കളി ചെമ്പോസ്‌കിയോട് വേണ്ട മക്കളെ ; മലയാളികളുടെ ഒളിഞ്ഞുനോട്ടത്തിന് അങ്കമാലി സ്‌റ്റൈല്‍ പണി കൊടുക്കുമെന്ന് ചെമ്പൻ വിനോദ് !
കളി ചെമ്പോസ്‌കിയോട് വേണ്ട മക്കളെ ; മലയാളികളുടെ ഒളിഞ്ഞുനോട്ടത്തിന് അങ്കമാലി സ്‌റ്റൈല്‍ പണി കൊടുക്കുമെന്ന് ചെമ്പൻ വിനോദ് !
ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ജനഹൃദയത്തിലെത്തിയ നടനാണ് ചെമ്പന്‍ വിനോദ്. ആരാധകരുടെ ചെമ്പോസ്‌കി . എപ്പോഴും എല്ലാം തുറന്നു സംസാരിക്കുന്ന ഒരു പച്ചയായ മനുഷ്യൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെമ്പൻ വിനോദിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വളരെ മോശമായ പദപ്രയോഗങ്ങളാണ് നടന്നിരുന്നു. ഇതിനെതിരെ ചെമ്പൻ വിനോദ് പ്രതികരിച്ചിട്ടില്ലെങ്കിലും മറ്റൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള മലയാളികളുടെ ഒളിഞ്ഞു നോട്ടങ്ങളെക്കുറിച്ച് ചെമ്പന്‍ വിനോദ് ഒരു അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ ആണ് ആരാധകർ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരിക്കുന്നത്.
തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ വരുന്നവരോട് നേരത്തെ തന്നെ പറയാറുണ്ട് അങ്ങനെ ഒളിഞ്ഞു നോക്കാന്‍ വരേണ്ട എന്നും അത്യാവശ്യം തല്ലിപ്പൊളിയാണ് താന്‍ എന്നും. എന്തിനാണ് ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതെന്നും നേരെ ചോദിച്ചാല്‍ നേരെ തന്നെ മറുപടി പറയാമല്ലോ എന്നും ചെമ്പൻ വിനോദ് വീഡിയോയിൽ പറയുന്നുണ്ട്.
‘ഒളിഞ്ഞു നോട്ടക്കാരോട് ഞാന്‍ വളരെ ക്ലിയര്‍ ആയിട്ട് തന്നെ പറയാറുണ്ട്, മക്കളെ ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്തൊരു തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ടു വെക്കണ്ട. വെച്ചുകഴിഞ്ഞാല്‍ അതിന് മറുപടി അങ്കമാലി സ്റ്റൈലില്‍ വരും.
നമ്മള്‍ തന്നെ ഒരു തറ ആയിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ. നീ എന്തിനാണ് ഒളിഞ്ഞുനോക്കുന്നത് ഞാന്‍ നേരിട്ട് തന്നെ പറയാമല്ലോ. എന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ല. പിന്നെ എല്ലാ കാര്യവും എനിക്ക് എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞുനോക്കാന്‍ ഞാന്‍ സമ്മതിക്കുകയും ഇല്ല. നീ അറിയേണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചോ. ഞാന്‍ പറയാം. എന്നതാണ് എന്റെ ഒരു ആറ്റിറ്റിയൂഡ്,’ എന്ന തകർപ്പൻ ഡയലോഗാണ് ചെമ്പോസ്‌കി പറഞ്ഞിരിക്കുന്നത്.
സിനിമയെന്ന കലയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്നും സെന്‍സര്‍ഷിപ്പുകളെ പേടിച്ച് ചില വാക്കുകള്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ചെമ്പന്‍ കൂട്ടിച്ചേര്‍ത്തു.അടുത്തിടെ ചെമ്പന്‍ വിനോദ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് താഴെ അധിക്ഷേപ കമന്റുകള്‍ വന്നത് ചര്‍ച്ചയായിരുന്നു. ശരീരത്തെയും നിറത്തേയും കളിയാക്കുന്ന തരത്തില്‍ വന്ന കമന്റുകള്‍ക്കെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നത്. ആ അധിക്ഷേപ കമ്മെന്റുകൾക്ക് ഒരു മുഴം മുന്നേ തന്നെ മറുപടി ചെമ്പോസ്‌കി പറഞ്ഞിട്ടുണ്ട്.
അടുത്തിടെ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ചെമ്പൻ വിനോദ് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഞാനൊരു ഏഴാം ക്ലാസുമുതല്‍ ഒറ്റയ്ക്കു സിനിമയ്ക്കു പോകുമായിരുന്നു. അങ്കമാലിയിലും ആലുവയിലും സിനിമ കാണാന്‍ പോവും. അങ്കമാലിയില്‍ സുഹൃത്തുക്കളുണ്ട്.
പക്ഷേ അതിലുമധികം സുഹൃത്തുക്കള്‍ എനിക്ക് ബെംഗളൂരുവിലാണ്. പത്തിരുപത് കൊല്ലം ഞാന്‍ ബെംഗളൂരുവിലായിരുന്നു. പതിനേഴാമത്തെ വയസിലൊക്കെ ബെംഗളൂരുവില്‍ പോയിട്ട് പിന്നെ തിരിച്ചുവരുന്നതു പത്തിരുപത് വര്‍ഷം കഴിഞ്ഞാണ്. എന്റെയൊരു ക്യാരക്ടര്‍ ഫോര്‍മേഷനൊക്കെ അവിടുന്നായിരുന്നു, ചെമ്പന്‍ പറയുന്നു.
സിനിമ ഒഴിച്ചുനിര്‍ത്തിയാല്‍ ചെമ്പന്‍ വിനോദ് പിന്നെ ആരാണെന്ന ചോദ്യത്തിന് സിനിമ മാറ്റിനിര്‍ത്തിയാല്‍ പിന്നെ യാത്ര ചെയ്യുക, കള്ളുകുടിക്കുക, നല്ല ഭക്ഷണം കഴിക്കുക അതൊക്കെത്തന്നെയാണെന്നായിരുന്നു .
പണ്ടേ ശരീരം ശ്രദ്ധിക്കുന്ന ആളാണു ഞാന്‍. മുഖം വെച്ചിട്ട് പ്രത്യേകിച്ച് ഇംപ്രസ് ആക്കാനൊന്നും പറ്റില്ലല്ലോ. ജിമ്മിലൊന്നും പോകാറില്ല.
റെഗുലര്‍ എക്‌സര്‍സൈസ് എന്തെങ്കിലുമൊക്കെ ചെയ്യും. ഭക്ഷണവും കള്ളുകുടിയുമൊക്കെ ഉള്ളതുകൊണ്ട് വ്യായാമം ശ്രദ്ധിക്കും. അല്ലെങ്കില്‍ ബുദ്ധിമുട്ടാവില്ലേ. പാട്ടാണ് പിന്നെയെനിക്കിഷ്ടം. ഡ്രൈവ് ചെയ്യുമ്പോള്‍ പാട്ടുവെക്കും. രാവിലെ എഴുന്നേറ്റാല്‍ പാട്ടുവെക്കും. പാട്ട് കൂട്ടിനുണ്ട്. ഗംഭീരമായിട്ടല്ലെങ്കിലും ചില്ലറ വായനൊക്കെയുണ്ട്, ചെമ്പന്‍ വിനോദ് പറയുന്നു.
about chembosky