Malayalam
ലോക്ഡൗണിന് മുമ്പ് കണ്ടിരുന്നു, വിയോഗം തീര്‍ത്തും വേദന ഉളവാക്കുന്നു; കിച്ച സുദീപ് പറയുന്നു
ലോക്ഡൗണിന് മുമ്പ് കണ്ടിരുന്നു, വിയോഗം തീര്‍ത്തും വേദന ഉളവാക്കുന്നു; കിച്ച സുദീപ് പറയുന്നു
വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന് സഞ്ചാരി വിജയ് ഇന്ന് രാവിലെയാണ് മരിച്ചത്. നടന്റെ അവയവങ്ങള്‍ ദാനം ചെയ്യും. മസ്തിഷ്ക മരണം സംഭവിച്ചതിന് പിന്നാലെയാണ് അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം കുടുംബം സ്വീകരിച്ചത്.
അപകടത്തില്‍ നടന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാല്‍, ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കവേ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം നടന്നത്.
സഞ്ചാരി വിജയ്ക്ക് അനുശോചനം അറിയിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. സഞ്ചാരി വിജയ്യുടെ വിയോഗം തീര്‍ത്തും വേദന ഉളവാക്കുന്ന വാര്‍ത്തയാണ്. ലോക്ഡൗണിന് മുമ്പ് നടനെ കണ്ടിരുന്നതായും നടന് കിച്ച സുദീപ് ട്വീറ്റ് ചെയ്തു. റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ആവേശത്തില്‍ ആയിരുന്നു നടനെന്നും കിച്ച സുദീപ് കുറിച്ചു.
നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ താരമാണ് സഞ്ചാരി വിജയ്. ചിത്രത്തില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു.
ആടകുണ്ടു ലേകാകില്ല, മെലൊബ്ബ മായാവി എന്നീ രണ്ട് ചിത്രങ്ങളാണ് സഞ്ചാരി വിജയ്യുടെതായി ഒരുങ്ങുന്നത്. രണ്ട് ചിത്രങ്ങളും പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 2020ല്‍ പുറത്തിറങ്ങിയ ആക്ട് 1978 ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
