Connect with us

നടുറോഡില്‍ പ്രതിഷേധിച്ചത് കാണുമ്പോള്‍ ഇര്‍ഷാദ് അലിക്ക് അത് ഒരു കോമഡി രംഗമാണത്രെ! ഇര്‍ഷാദ് അലിമാരില്‍ നിന്ന് നമുക്ക് സാമൂഹിക അകലം പാലിക്കാം… ഈ വയറസ്സുകളോട് ജാഗ്രത മാത്രം പോരാ, ഭയവും വേണം; ഇര്‍ഷാദിന് എതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

Malayalam

എംപി രമ്യ ഹരിദാസിനെ പരിഹസിച്ച് കമന്റിട്ട നടന്‍ ഇര്‍ഷാദ് അലിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന രമ്യ ഹരിദാസിന്റെ ചിത്രത്തിന് താഴെ നടന്‍ ജഗതി നടുറോഡില്‍ പായ വിരിച്ചു കിടക്കുന്ന ഒരു ഹാസ്യരംഗത്തിലെ ചിത്രം കമന്റ് ചെയ്യുകയായിരുന്നു.

സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആള്‍ക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിറ്റിക്കല്‍ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇര്‍ഷാദ് അലി സിപിഎമ്മിന്റെ തണലില്‍ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത് എന്ന് രാഹുല്‍ വിമര്‍ശിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:

സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആള്‍ക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിടിക്കല്‍ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇര്‍ഷാദ് അലി CPIM ന്റെ തണലില്‍ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത്.

ഒരു വനിതാ പാര്‍ലമെന്റ് മെമ്പറിനെ വഴിയില്‍ തടഞ്ഞ് സിപിഎമ്മുകാര്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍, അവര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് കാണുമ്പോള്‍ ഇര്‍ഷാദ് അലിക്ക് അത് ഒരു കോമഡി രംഗമാണത്രെ!

ഒരു പാര്‍ലമെന്റ് മെമ്പറിന് അത്തരത്തില്‍ ഒരു അനുഭവം സിപിഎമ്മില്‍ നിന്ന് ഉണ്ടാകുമോയെന്ന് ഓര്‍ത്ത് നെറ്റിചുളിക്കേണ്ട കാര്യമില്ല. നിയമസഭയ്ക്ക് അകത്ത് CPlM കയ്യേറ്റത്തിന് വിധേയനായ MVR ചരിത്ര തെളിവാണ്. സൈബറിടത്തില്‍ പോലും അവര്‍ എത്ര ക്രൂരമായാണ് അക്രമിക്കുക എന്ന് ഇര്‍ഷാദ് അലിക്ക് അറിയണമെങ്കില്‍, തന്റെ ഈ ‘റേഷ്യല്‍/ ജന്റര്‍ ജോക്ക് ‘ ഏതെങ്കിലും CPIM നേതാവിനെതിരെ ഉപയോഗിക്കു, താങ്കളുടെ പല തലമുറകളുടെ വെര്‍ച്ച്വല്‍ സംഗമം കാണാം!

പിന്നെയും എന്തുകൊണ്ടാണ് ഒരാള്‍ ജീവഭയത്താല്‍ നടുറോഡില്‍ കുത്തിയിരിക്കുന്ന രംഗം കാണുമ്പോള്‍ അയാള്‍ക്ക് ചിരി വരുക? അയാളിലെ മെയില്‍ ഷോവനിസമോ, ഒരു പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയല്ലേയെന്ന് ‘ സവര്‍ണ്ണ ബോധമോ ‘ ആയിരിക്കാം.എന്തായാലും ഇര്‍ഷാദ് അലിമാരില്‍ നിന്ന് നമുക്ക് സാമൂഹിക അകലം പാലിക്കാം. ഈ വയറസ്സുകളോട് ജാഗ്രത മാത്രം പോരാ, ഭയവും വേണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top