Malayalam
മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ; പറഞ്ഞ് നോക്കി തിരുത്തിന്നില്ല എന്ന് കണ്ടപ്പോൾ സാധിക എടുത്ത കടുത്ത ശക്തമായ തീരുമാനം
മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ; പറഞ്ഞ് നോക്കി തിരുത്തിന്നില്ല എന്ന് കണ്ടപ്പോൾ സാധിക എടുത്ത കടുത്ത ശക്തമായ തീരുമാനം
മിനിസ്ക്രീനിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സാധിക വേണു ഗോപാല്‍. സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം സാധിക വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ സാധിക പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് ചർച്ചയായി മാറുന്നത് .അതുപോലെ തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും സാധിക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സാധികയുടെ പുതിയ പോസ്റ്റും അത്തരത്തിൽ ശ്രദ്ധ നേടുകയാണ്.
ആഴ്ചകളായി സോഷ്യല്‍ മീഡിയയിലൂടെ തന്നെ ശല്യം ചെയ്യുന്നയാള്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയതിനെ കുറിച്ചാണ് സാധിക പറയുന്നത്. താന്‍ നല്കിയ പരാതിയുടെ സ്ക്രീന്‍ഷോട്ടും സാധിക പങ്കുവച്ചിട്ടുണ്ട്.
പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ. പ്രതികരിക്കുക എന്നാണ് സാധിക ശക്തമായ വാക്കുകളിലൂടെ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ,
“പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ, പ്രതികരിക്കുക. നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം .ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്”
ടാറ്റു ഗേള്‍ എന്നാണ് ചിലര്‍ സാധിക വേണുഗോപാലിനെ ആരാധകർ വിളിയ്ക്കുന്നത്. കൈയ്യിലും കാലിലും നെഞ്ചിലിം ഇടിപ്പിലും തുടങ്ങി സാധിക വേണുഗോപാല്‍ ടാറ്റുവില്‍ കുളിച്ചു നില്‍ക്കുകയാണ്. ഇനി പുറത്ത് ഒരു ടാറ്റു കൂടെ ചെയ്യണം, പക്ഷെ ചെറിയൊരു ഇടവേള എടുത്ത ശേഷം മാത്രമേ അതുണ്ടാവു എന്ന് സാധിക തന്നെ പറഞ്ഞിട്ടുണ്ട്.
അടുത്തിടെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും സാധിക തുറന്നു പറഞ്ഞിരുന്നു. അത് സൈബറിടത്തിൽ വലിയ വാർത്തയും ആയതാണ്. വിവാഹ മോചനം ശരിയ്ക്കും എന്റെ ആവശ്യമായിരുന്നു എന്നായിരുന്നു സാധിക വെളിപ്പെടുത്തിയത് . ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് വന്ന അഭിപ്രായമല്ല.
ഒത്തു പോകാന്‍ കഴിയാത്ത ഒരു ബന്ധം, അത് എന്ത് തന്നെയായാലും, ഏറ്റവും ഭംഗിയില്‍ നില്ക്കുമ്പോള് കട്ട് ചെയ്യുക എന്നതാണ്. അല്ലാതെ അത് വീണ്ടും വീണ്ടും വഷളാക്കി കൊണ്ടു പോയാല്‍ പരസ്പരം ശത്രുക്കളായി മാറും. അതിനോട് എനിക്ക് താത്പര്യം ഇല്ലാത്തത് കൊണ്ടാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്- സാധിക വ്യക്തമാക്കി.
about sadhika venugopal
