എന്തെങ്കിലും മാര്‍ഗം ഉണ്ടെങ്കില്‍ ആ ചിത്രം തിയേറ്ററില്‍ ഇട്ട് കാണാനുള്ള അവസരം ഉണ്ടാക്കി തരണമെന്ന് ആന്റോ ജോസഫിനോട് പറഞ്ഞിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് എം രഞ്ജിത്ത്
എന്തെങ്കിലും മാര്‍ഗം ഉണ്ടെങ്കില്‍ ആ ചിത്രം തിയേറ്ററില്‍ ഇട്ട് കാണാനുള്ള അവസരം ഉണ്ടാക്കി തരണമെന്ന് ആന്റോ ജോസഫിനോട് പറഞ്ഞിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് എം രഞ്ജിത്ത്
എന്തെങ്കിലും മാര്‍ഗം ഉണ്ടെങ്കില്‍ ആ ചിത്രം തിയേറ്ററില്‍ ഇട്ട് കാണാനുള്ള അവസരം ഉണ്ടാക്കി തരണമെന്ന് ആന്റോ ജോസഫിനോട് പറഞ്ഞിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് എം രഞ്ജിത്ത്
നല്ല സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ പറ്റിയാല്‍ അതാണ് ഏറ്റവും വലിയ സന്തോഷമെന്ന് നിര്‍മ്മാതാവ് എം രഞ്ജിത്ത്. ആദ്യ കോവിഡ് തരംഗത്തിന് ശേഷം തിയേറ്ററുകള്‍ തുറന്ന് സിനിമാ ഇന്‍ഡസ്ട്രി രക്ഷപ്പെടും എന്നു പറയുന്ന അവസ്ഥയിലേക്ക് വരുന്നതിനിടെയാണ് വീണ്ടും തിയേറ്ററുകള്‍ അടയ്ക്കുന്നത് എന്ന് രഞ്ജിത്ത് പറഞ്ഞു.
കോടിക്കണക്കിന് പൈസ മുടക്കിയിരിക്കുന്ന നിര്‍മ്മാതാക്കളുടെ വിലാപം കുറേക്കാലമായി കേട്ടു കൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസില്‍ ചിത്രം മാലിക് ആദ്യത്തെ ദിവസം കാണുന്ന ആളായിരിക്കും താന്‍. എന്തെങ്കിലും ഒരു മാര്‍ഗം ഉണ്ടെങ്കില്‍ ആ സിനിമ ചുമ്മാതെങ്കിലും ഒരു തിയേറ്ററില്‍ ഇട്ട് കാണാനുള്ള അവസരം ഉണ്ടാക്കി തരണമെന്ന് താന്‍ നിര്‍മ്മാതാവ് ആന്റോ ജോസഫിനോട് പറഞ്ഞതായും നിര്‍മ്മാതാവ് പറയുന്നു.
കാരണം അത്രമാത്രം ഭീകര പ്രയത്നത്തില്‍ എടുത്തൊരു സിനിമ ആണ്. മരക്കാര്‍, ആറാട്ട് ഇതൊന്നും വീട്ടില്‍ ഇരുന്ന് കാണാന്‍ ഇഷ്ടപ്പെടുന്നൊരു അവസ്ഥയില്‍ അല്ല നമ്മളാരും. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കോളിങ് ബെല്‍ അടിക്കുന്നു. കൊറിയറുകാരന്‍ വരുന്നു ബാക്കിയുള്ളവര്‍ വരുന്നു. ഇതിനിയിടയില്‍ ഒക്കെ സിനിമകള്‍ നടന്നു കൊണ്ടിരിക്കുന്നു.
കുറേക്കാലം ഒക്കെ ഇങ്ങനെ നമ്മള് കണ്ടുകൊണ്ടിരിക്കും. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇവിടുത്തെ താരങ്ങള്‍ എല്ലാം സൃഷ്ടിക്കപ്പെട്ടത് ആരവങ്ങളിലൂടെയാണ്. അവസാന കാലഘട്ടം വരെയും മനസിലെ ആഗ്രഹം നല്ല നല്ല സിനിമകള്‍ കാണണം എന്നും അത് തിയേറ്ററില്‍ കാണാന്‍ പറ്റിയാല്‍ അതാണ് ഏറ്റവും വലിയ സന്തോഷം എന്നും നിര്‍മ്മാതാവ് പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മൂന്നാം തവണയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറൽ സെക്രട്ടറിയായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...