Connect with us

അടിച്ചു മക്കളേ 1 കോടി! ഐശ്വര്യ റായുടെ നടന നൃത്തം! സൂര്യയെ വെല്ലാൻ ആരുമില്ല മക്കളേ…

Malayalam

അടിച്ചു മക്കളേ 1 കോടി! ഐശ്വര്യ റായുടെ നടന നൃത്തം! സൂര്യയെ വെല്ലാൻ ആരുമില്ല മക്കളേ…

അടിച്ചു മക്കളേ 1 കോടി! ഐശ്വര്യ റായുടെ നടന നൃത്തം! സൂര്യയെ വെല്ലാൻ ആരുമില്ല മക്കളേ…

ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ സൂര്യ ചർച്ചാ വിഷയമായിരുന്നു. ഐശ്വര്യ റായി ബച്ചനുമായുളള സൂര്യയുടെ രൂപസാദ്യശ്യം ദേശീയമാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.

ബിഗ് ബോസ് സീസൺ 3 ലെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച സൂര്യ. 90ാം ദിവസമായിരുന്നു സൂര്യ ഷോയിൽ നിന്ന് പുറത്തു പോകുന്നത്.

ബിഗ് ബോസ് സീസൺ 3 ൽ കായികപരവും ബുദ്ധിപരവുമായ ടാസ്ക്കുകൾ മാത്രമല്ല കലാപരമായ ടാസ്ക്കുകളും നൽകുന്നുണ്ട്. ഇത്തരത്തിൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു ടാസ്ക്കായിരുന്നു ബിഗ് ബോസ് അവാർഡ് നൈറ്റ്. ടാസ്ക്കിന്റെ ഭാഗമായി മത്സരാർഥികളുടെ ഉഗ്രൻ നൃത്തവും ഉണ്ടായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സൂര്യയുടേയും മണിക്കുട്ടന്റേയും ഡാൻസായിരുന്നു.

പൃഥ്വിരാജ് ചിത്രമായ ഉറുമിയിലെ ”ആരാന്നേ ആരാന്നേ” എന്ന് തുടങ്ങുന്ന ഗാനത്തിനായിരുന്നു ഇരുവരും ചുവട് വെച്ചത്. മികച്ച അഭിപ്രായമായിരുന്നു ഇവരുടെ പ്രകടനത്തിന് ലഭിച്ചത്. താരങ്ങളുടെ നൃത്ത വീഡിയോ യുട്യൂബിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. 50 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. ഈ റെക്കോർഡ് നേട്ടം മണി- സൂര്യ ഫാൻസ് വൻ ആഘോഷമാക്കിയിരുന്നു

എന്നാൽ ഇതിന് പിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടി വന്നിരിക്കുകയാണ് . ഐശ്വര്യ റായിയുടെ ഹിറ്റ് ഡാൻസ് സൂര്യ ഷോയിൽ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി, ഐശ്വര്യ റായ്, അജിത് കുമാർ, തബ്ബു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ ഗാനത്തിനാണ് സൂര്യ ചുവടുവെച്ചത്. ഐശ്വര്യ റായിയുടെ ഹിറ്റ് ഡാൻസ് നമ്പറിലൂടെ മയൂരനൃത്തം ആടിയ സൂര്യയെന്ന അടികുറിപ്പോടെ യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ഒരു മില്യൺ കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. വീഡിയോ വൈറലായി മാറിയതോടെ സൂര്യ ആരാധകർ ഇതൊരു ആഘോഷമാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിൽ വീഡിയോയുടെ സ്ക്രീൻഷോട്ടാണ് വൈറലാകുന്നത്

ഇത്രയും talented ആയ bb യിൽ ആരെയും വേദനിപ്പിക്കാതെ ആരോടും bad words /പരദൂഷണം പറയാത്ത ഉള്ളു തുറന്നു സ്നേഹിച്ച മറ്റുവരുടെ തെറ്റുകൾക്ക് പോലും സ്വയം മാപ്പ് പറഞ്ഞ ഒരാൾ സൂര്യ മാത്രമേ ഉള്ളു നല്ല മനസുള്ള കുട്ടിയ ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ, എത്ര കണ്ടാലും മതി വരാത്ത ഡാൻസ്, Repeat ചെയ്തു കാണാൻ തോന്നിയ ഒരേ ഒരു ഐറ്റം സൂര്യയുടെ ഡാൻസ് ആയിരുന്നു ഇങ്ങനെ പോകുന്നു കമൻറുകളുടെ നീണ്ട നിര

ഐശ്വര്യ റായിയെ പോലും ഞെട്ടിക്കുന്ന മേക്കോവറുമായി സൂര്യ പ്രേക്ഷകർക്ക് മുന്നിൽ മുൻപ് എത്തിയിരുന്നു. മുൻപ് പലരും ഐശ്വര്യ റായിയെ പോലെ എത്തിയിട്ടുണ്ടെങ്കിലും സൂര്യയുടെ അത്ര ചേർച്ച തോന്നിയിരുന്നില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത് . ഐശ്വര്യ റായുടെ യന്തിരൻ ചിത്രത്തിലെ ലുക്കിലും സൂര്യ പ്രത്യക്ഷപ്പെട്ടിരുന്നു. ഒറ്റ നോട്ടത്തിൽ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്തവിധമാണ് സൂര്യയുടെ മേക്കോവർ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top