തന്റെ അടുത്ത സിനിമ എന്താണെങ്കിലും പ്രേക്ഷകരുടെ ഈ പുതിയ മാറ്റം ഉള്‍ക്കൊണ്ടു തന്നെ ആശയപരമായി മുന്നിട്ടു നില്‍ക്കുന്നത് ആയിരിക്കും; മിഥുന് മാനുവല്‍ തോമസ്
സിനിമ നിര്‍മ്മിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംവിധായകന് മിഥുന് മാനുവല്‍ തോമസ്.
ലോക്ഡൗണ്‍ കാലത്ത് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ പല ഭാഷകളിലുള്ള സീരിസുകളും സിനിമകളും കണ്ട് പ്രേക്ഷകര്‍ അപ്ഡേറ്റഡ് ആണ്. അതിനാല്‍ തിയേറ്റര്‍ എക്സ്പീരിയന്‍സ് ഡെലിവര്‍ ചെയ്യുന്ന കണ്ടന്റ് റിച്ച് ആയ സിനിമകള്‍ കൊടുക്കേണ്ടി വരും
അല്ലെങ്കില്‍ ഒരു പക്ഷെ ആദ്യ ദിനം കഴിയുമ്പോഴേക്കും അത് ഒ.ടി.ടിയില്‍ വരുമ്പോള്‍ കാണാമെടാ എന്നൊരു തീരുമാനത്തിലേക്ക് ചിലപ്പോള്‍ ഒരുപാട് ആളുകള്‍ എത്താന്‍ സാധ്യതയുണ്ട്. അത് ഫിലിം മേക്കേഴ്സിന്റെ വെല്ലുവിളിയാണ്. നമ്മുടെ ആട് തോമയെ പോലെ തന്നെ അവര്‍ക്ക് പ്രിയങ്കരമാണ് അയണ്മാനും.
പുതിയൊരു തലമുറയ്ക്കായി ഇത്തരം മാറ്റങ്ങള്‍ മനസ്സില്‍ വച്ചു കൊണ്ടു വേണം സിനിമകള്‍ ഇറക്കാന്‍. താന്‍ ഇപ്പോള്‍ വലിയ സിനിമകളിലേക്ക് എന്തായാലും കടക്കുന്നില്ല. ആറാം പാതിരയുണ്ട്, ആട് 3 ഉണ്ട്. അതൊക്കെ ഒരുപാട് ഇന്‍വെസ്റ്റ്മെന്റ് ആവശ്യമുള്ള വലിയ സിനിമകളാണ് എന്നും മിഥുന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
തന്റെ അടുത്ത സിനിമ എന്താണെങ്കിലും പ്രേക്ഷകരുടെ ഈ പുതിയ മാറ്റം ഉള്‍ക്കൊണ്ടു തന്നെ ആശയപരമായി മുന്നിട്ടു നില്‍ക്കുന്നത് ആയിരിക്കും. ലോകത്ത് എല്ലായിടത്തും നടന്ന കണ്ടന്റ് റവല്യൂഷന് വീട്ടിലിരുന്ന് മനസ്സിലാക്കിയെടുത്ത ഒരു പ്രേക്ഷക സമൂഹമാണ് കേരളത്തിലേത്. അത് പരിഗണിച്ചു വേണം ഇനി സിനിമകള്‍ ഉണ്ടാക്കാന്‍ എന്ന വെല്ലുവിളിയായാണ് നില നില്‍ക്കുന്നത് എന്നും സംവിധായകന് വ്യക്തമാക്കി.
