Connect with us

സീസൺ 3 ലെ വിജയി! ബിഗ് ബോസ് റിസൾട്ട്, മത്സരാർത്ഥികളുടെ പ്രതിഫലം ഇതാ ! സ്ക്രീൻഷോട്ട് വൈറൽ!

TV Shows

സീസൺ 3 ലെ വിജയി! ബിഗ് ബോസ് റിസൾട്ട്, മത്സരാർത്ഥികളുടെ പ്രതിഫലം ഇതാ ! സ്ക്രീൻഷോട്ട് വൈറൽ!

സീസൺ 3 ലെ വിജയി! ബിഗ് ബോസ് റിസൾട്ട്, മത്സരാർത്ഥികളുടെ പ്രതിഫലം ഇതാ ! സ്ക്രീൻഷോട്ട് വൈറൽ!

കൊവിഡ് പശ്ചാത്തലത്തിലാണ് ബിഗ് ബോസ് സീസൺ 2 നിർത്തി വയ്ക്കുന്നത്. ഷോ അവസാനിച്ചതിന് പിന്നാലെ മൂന്നാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

കൊവിഡ് മാനദണ്ഡം പാലിച്ച് ഫെബ്രുവരി 14 നാണ് മൂന്നാം ഭാഗം ആരംഭിച്ചത. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സീസൺ 3 യ്ക്ക് ലഭിച്ചത്.

ബിഗ് ബോസ് സീസൺ 2ന്റെ ഭാവി തന്നെയായിരുന്നു മൂന്നാം ഭാഗത്തിനും. ലോക്ക് ഡൗണിനെ തുടർന്ന് ഷോ 95ാം ദിവസം നിർത്തി വയ്ക്കുകയായിരുന്നു. ഗ്രാൻഡ് ഫിനലെയിലേയ്ക്കുള്ള മത്സരം പുരോഗമിക്കുമ്പോഴായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. സീസൺ 3 ക്ക് വിജയി ഉണ്ടാകുമെന്ന് ബിഗ് ബോസ് അധികൃതർ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സീസൺ 3 ലെ വിജയികളുടെ പേരും അവർക്ക് ലഭിക്കുന്ന പ്രതഫലത്തെ കുറിച്ചുമുള്ള റിപ്പോർട്ടാണ്. ബിഗ് ബോസ് മലയാളം സീസൺ 3 ബിബിഎംഎസ് 3 എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വന്നിരിക്കുന്നത്. ഒരു വാട്സ് ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോർട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ3 ഫലം വിജയ്; മണിക്കുട്ടൻ , പ്രതിഫലം 3.8 കോടി, റണ്ണറപ്പ് ; സായ് വിഷ്ണു,, 2.2കോടി, സെക്കൻഡ് റണ്ണറപ്പ് ; ഡിംപൽ, 1.9 കോടി. മൂന്നാം സ്ഥാനം കിടിലൻ ഫിറോസ്; 1.2 കോടി, എന്നിങ്ങനെയാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. 11.4 കോടി വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ പറയുന്നുണ്ട്. ഫിനാലെയുടെ ഉടനെ അറിയിക്കുമെന്നും പറയുന്നുണ്ട്. എത്രത്തോളം വിശ്വസിക്കാം എന്ന അടിക്കുറിപ്പോടൊയാണ് വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോർട്ട് പ്രചരിക്കുന്നത്. എന്നാൽ ഇത് സത്യമല്ലെന്നാണ് പ്രേക്ഷകരിൽ അധികം പേരും പറയുന്നത്.

വോട്ടിങ്ങ് കഴിഞ്ഞതിന് പിന്നാലെ തന്നെ നിരവധി അനൗദ്യോഗിക വോട്ടിങ്ങ് റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടൻ മണിക്കുട്ടന്റെ പേരാണ് വിന്നറായി കേൾക്കുന്നത്. ഷോ നടക്കുമ്പോൾ തന്നെ നടന് കൈനിറയെ ആരാധകർ പുറത്തുണ്ടായിരുന്നു. രണ്ടാം സ്ഥാനത്ത് സായിയുടെ പേരും മൂന്നാം സ്ഥാനത്ത് ഡിംപലിന്റെ പേരുമാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ കേൾക്കുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ ഫിനാലെ വരെ കാത്തിരിക്കണം.

വോട്ടിംഗ് അവസാനിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായിട്ടില്ല, ഇത് പ്രേക്ഷകരെ ചൊടിപ്പിച്ചിരുന്നു. ബിഗ് ബോസ് ഫിനാലെ ഉണ്ടാകില്ലേ, വിജയിയെ പ്രഖ്യാപിക്കില്ലേ, ഞങ്ങളെ പറ്റിക്കുകയാണോ എന്ന ബിഗ് ബോസ് പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി പുതിയ പ്രമോ എത്തിയിരിക്കുന്നു. പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിൽ ഒരു ഫിനാലെ തന്നെ ഉണ്ടാകും എന്നാണ് മോഹൻലാൽ ഇപ്പോൾ അറിയിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ പങ്കുവച്ചുകൊണ്ട് ബിഗ് ബോസ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.

‘ബിഗ് ബോസ് മലയാളം സീസൺ 3 ന്റെ തുടക്കം മുതൽക്കെ ഒപ്പം സഞ്ചരിച്ച് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ച് ഷോയെ മഹാ വിജയമാക്കി തീർത്ത പ്രിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി. വിജയിയെ കണ്ടെത്താനുള്ള ഫൈനൽ വോട്ടിങ്ങിലും വൻ പങ്കാളിത്തം ആണുണ്ടായത്’ എന്ന് പറഞ്ഞുകൊണ്ടുള്ള പുതിയ പ്രമോ ആണ് വൈറൽ ആയത്.

ഇപ്പോൾ പ്രേക്ഷകർ ഒരേ മനസ്സോടെ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 3 യിലെ വിജയി ആര്? പക്ഷേ അൽപ്പം കൂടി ക്ഷമിച്ചേ മതിയാകൂ. മഹാമാരി മൂലമുള്ള ഇപ്പോഴത്തെ ഗുരുതര പ്രശ്നങ്ങൾക്ക് താത്ക്കാലിക ശമനം ആകുമ്പോൾ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാൻഡ് ഫിനാലെ ഉണ്ടായിരിക്കും. അതുവരെ പ്രിയ പ്രേക്ഷകർ കാത്തിരിക്കുക. വീട്ടിൽ തന്നെ കഴിയുക. സുരക്ഷിതരായി ഇരിക്കുക’. എന്നാണ് പുതിയ പ്രമോയിൽ ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാൽ പറയുന്നത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top