Connect with us

എന്നെ മറന്നോ! എവിടെയായിരുന്നു, സൂര്യയെ കണ്ടതോടെ ഓടിയെത്തി! ആ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞ് പ്രേക്ഷകർ

TV Shows

എന്നെ മറന്നോ! എവിടെയായിരുന്നു, സൂര്യയെ കണ്ടതോടെ ഓടിയെത്തി! ആ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞ് പ്രേക്ഷകർ

എന്നെ മറന്നോ! എവിടെയായിരുന്നു, സൂര്യയെ കണ്ടതോടെ ഓടിയെത്തി! ആ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞ് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസണ്‍ 3 കഴിഞ്ഞ് പോയ സീസണിൽ നിന്നും വ്യത്യസ്തമായിട്ടാണ് തുടക്കം മുതൽ മുൻപോട്ട് പോയത്. പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾക്കൊപ്പം അവർക്ക് അറിയാത്ത നിരവധി വ്യക്തികളും ഷോയിൽ ഉണ്ടായിരുന്നു എന്നതാണ് ഈ സീസണിനെ വ്യത്യസ്തമാക്കിയത്. അതിലേറെ അതിശയമായിരുന്നു, പ്രമുഖരല്ലാതിരുന്ന പല മത്സരാർത്ഥികളും വളരെ പെട്ടന്നുതന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയത്.

അത്തരത്തിൽ ഷോയിൽ എത്തിയതിനുശേഷം പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരമാണ് സൂര്യ. ചില ആർമി ഗ്രൂപ്പുകൾ ബോധപൂർവം സൂര്യയെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും കരീയറിൽ സൂര്യയ്ക്ക് നല്ലപോലെ തിളങ്ങാൻ അവസരം ലഭിച്ചിട്ടുണ്ട്. ഒരു മൾട്ടി ടാലന്റാണ് താനെന്ന് സൂര്യ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലായി സിനിമയിൽ നിന്നും മൂന്ന് ഓഫറുകളാണ് സൂര്യയെ തേടിയെത്തിയത്.

ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയതിന് ശേഷം സൂര്യ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സൈബർ ആക്രമണം രൂക്ഷമായപ്പോൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിന്നിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ ഒരു ഗംഭീര തിരിച്ചുവരവാണ് സൂര്യ നടത്തിയത്.

ഇപ്പോൾ ഇതാ സൂര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു റീലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്നെ കണ്ടയുടൻ ഓടിവന്ന് സ്നേഹം പ്രകടിപ്പിക്കുന്ന വളർത്ത് നായയ്ക്ക് ഒപ്പമുള്ള വീഡിയോയാണ് സൂര്യ പങ്കുവെച്ചത്. നൻപൻ ഡാ എന്ന അടികുറിപ്പോടെ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഈ മുഖത്തെ ചിരി എന്നും മായാതെ കണ്ടാൽ മതി, അതിപരം ഒന്നും വേണ്ട സൂര്യ ചേച്ചി, സൂര്യയെ സ്നേഹം കൊണ്ട് പൊതിയുന്നു… ബ്യൂട്ടി ക്വീൻ, ഇങ്ങനെ പോകുന്നു കമന്റുകൾ

പ്രിയപ്പെട്ട വളർത്തുനായയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വീടെത്തിയ സന്തോഷം സൂര്യ പ്രേക്ഷകരുമായി പങ്കു വെച്ചത്. ബാക്ക് റ്റു ഹോമെന്നായിരുന്നു ചിത്രം പങ്കുവെച്ച് പോസ്റ്റ് ചെയ്തത്

വീട്ടിലെ പക്ഷികളോടും മൃഗങ്ങളോടും സൂര്യയ്‌ക്ക് ഒരു പ്രതേക താൽപര്യവും ഇഷ്ട്ടവുമുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും അത് കാണാൻ സാധിക്കും. തന്റെ ഉറ്റ ചങ്ങാതിമാരായിട്ടാണ് സൂര്യ മൃഗങ്ങളെ കാണാറുള്ളത്

ഇതിനിടെ കുഞ്ഞപ്പ എന്ന് പേരിട്ടിരിക്കുന്ന തന്റെ വളർത്ത് പൂച്ചയോട് സൂര്യ സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. കുഞ്ഞപ്പ എന്ന് വിളിക്കുമ്പോൾ സ്നേഹത്തോടുള്ള ഒരു മൂളൽ മാത്രമേ പൂച്ച നൽകുന്നുള്ളു….. സൂര്യയെ ഇത്രയും നാൾ കാണാൻ സാധിക്കാത്തതിലെ പരിഭവമായിരിക്കാം ഒരു പക്ഷെ ആ മൂളലിലെ കാരണം…… ക്യൂട്ട് കുഞ്ഞപ്പൻ, ഞങ്ങളെ സൂര്യയെ ചേച്ചിയെ സങ്കടപ്പെടുത്താതെ മിണ്ടൂ കുഞ്ഞാപ്പ തുടങ്ങിയ കമന്റുകളും ആരാധകർ കുറിച്ചിരുന്നു

More in TV Shows

Trending

Recent

To Top