Malayalam
കാലഹരണപ്പെട്ടെങ്കിലെന്താ ഇന്നും അതൊരു വികാരമാ ; ഉർവ്വശി തിയറ്റേഴ്‌സ് വീണ്ടും എത്തുന്നു… എന്നാലും ചിരിയുടെ മാലപ്പടക്കം തീർത്ത അയാളെ നിങ്ങൾ അറിയാതെപോയി !
കാലഹരണപ്പെട്ടെങ്കിലെന്താ ഇന്നും അതൊരു വികാരമാ ; ഉർവ്വശി തിയറ്റേഴ്‌സ് വീണ്ടും എത്തുന്നു… എന്നാലും ചിരിയുടെ മാലപ്പടക്കം തീർത്ത അയാളെ നിങ്ങൾ അറിയാതെപോയി !
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് റാംജിറാവു സ്പീക്കിംഗ്. സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടിന്റെ ആദ്യ സിനിമയായ റാംജിറാവു ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നു.1989ലാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. മുകേഷ്, സായ്കുമാര്‍, ഇന്നസെന്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ രേഖയായിരുന്നു നായിക. ചിത്രം തമിഴിലും ഹിന്ദിയിലും കന്നടയിലും തെലുങ്കിലും ഒഡിയയിലും വരെ റീമേക്ക് ചെയ്യപ്പെടും ചെയ്തിരുന്നു.
എന്നാൽ ചിത്രത്തിൽ പൊട്ടിച്ചിരി ഉണ്ടാക്കിയ കഥാപാത്രം ആരാണെന്ന് കടത്താൻ ശ്രമിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. മു കേഷും സായ്കുമാറും ഇന്നെസെന്റും മത്സരിച്ചഭിനയിച്ചെങ്കിലും അവരായിരുന്നില്ല സിനിമയിൽ ഇത്ര കോമടി സൃഷ്ടിച്ചിരുന്നത്.
ചിത്രത്തിൽ ഉറുമീസ് തമ്പാനായി ദേവൻ എത്തിയത് കൊണ്ടാണോ ഇത്രയധികം ഹാസ്യ ചിത്രമായി സിനിമ മാറിയത് .ഇതിനിടയിൽ പണത്തിനായി റാംജി റാവ് എന്ന കഥാപാത്രമായി വിജയരാഘവൻ എത്തിയതോടെയല്ലേ കഥയിലേക്ക് കടന്നത്. അപ്പോൾ ചിത്രത്തിലെ തകർപ്പൻ കഥാപാത്രം വിജയരാഘവൻ ആവില്ലേ?
എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ താത്വിക അവലോകനത്തിന് ശേഷം കണ്ടെത്തിയ ഉത്തരം ഇതൊന്നുമായിരുന്നില്ല. അത് ടെലിഫോൺ കണ്ടു പിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ ആയിരുന്നു. വിഷ്ണു വി ഗോപിനാഥനാണ് ഇത്തരം ഒരു അവലോകനവുമായി ഫേസ്ബുക്കിൽ എത്തിയിരിക്കുന്നത്.
ആ രസകരമായ കുറിപ്പ് ഇങ്ങനെയാണ്…
ടെലിഫോൺ കണ്ടു പിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല തൻറെ കണ്ടുപിടിത്തം മൂന്നരക്കോടിയിലേറെ ജനങ്ങളെ 3 പതിറ്റാണ്ടുകാലം ചിരിപ്പിക്കുമെന്ന്. മലയാള സിനിമയിൽ ഒരു പക്ഷെ ഫോൺ സംഭാഷണങ്ങളിൽ ഇത്രയധികം നർമ്മം ഉണ്ടാക്കാമെന്ന് കാണിച്ച സിനിമ റാംജിറാവു സ്പീക്കിങ് തന്നെയായിരിക്കും…
സിദ്ദിഖ്-ലാൽ ടീമിൻറെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായ റാംജിറാവു സ്പീക്കിങ്ങിൽ പലപ്പോഴും ടെലിഫോൺ ഒരു കഥാപാത്രം തന്നെയാണ്. ഉറുമീസ് തമ്പാനെ വിളിക്കുമ്പോൾ ഉർവ്വശി തിയേറ്ററിലേക്ക് എത്തുന്ന ഫോൺ മത്തായിച്ചൻ എടുക്കുമ്പോൾ അത് നമുക്ക് ആദ്യം ഒരു തമാശ മാത്രമാണ്, പക്ഷേ എത്ര മനോഹരമായിട്ടാണ് കഥയിലെ മുഖ്യ വിഷയം ഒട്ടും മുഴച്ചു നിൽക്കാതെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പിന്നീടുള്ള സീനുകളിലൂടെ നമുക്ക് ബോധ്യമാകും.
ഗോപാലകൃഷ്ണൻ്റെ കൽക്കട്ടയും, മേട്രന്റെ കമ്പിളി പുതപ്പും ഇപ്പോഴും മലയാളിയുടെ ദൈനംദിന പദപ്രയോഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ഉറുമീസ് തമ്പാൻ്റെ നിസ്സഹായ അവസ്ഥയും നമുക്ക് കാട്ടി തന്നത് ടെലിഫോൺ തന്നെയാണ്…
റാംജിറാവു എന്ന വില്ലനെ എസ്റ്റാബ്ലിഷ് ചെയ്യുന്നതും, അതും ഒരു ടെലിഫോൺ സംഭാഷണമാണ്. ” I am Ram, Ramji Rao, Ramji Rao speaking” എന്ന് കേൾക്കുമ്പോൾ ഇന്നും ഒരു കൗതുകമാണ്. ബാലകൃഷ്ണൻ്റെ ഫോൺ ടാപ്പിങ്ങും, മെഷീൻ ഓഫ് ചെയ്യലുമെല്ലാം ഇത്രയേറെ രസകരമായത് ആ “യന്ത്രത്തിൻ്റെ” പ്രവർത്തനം കൊണ്ട് തന്നെയാണ്…
ടെലിഫോണിൻ്റെ ഇതിലും മികച്ച ഉപയോഗം ഒരു സിനിമയിൽ കാണിച്ചുതരുന്നവർക്ക് life time settlement! എന്നവസാനിക്കുന്നു ആ കുറിപ്പ്. എന്നാൽ 1989 ൽ ഫോണുമായുള്ള മൽപ്പിടുത്തം കണ്ട് പ്രേക്ഷകർ ചിരിച്ചത് പോട്ടെ… എന്നാൽ, ഇന്നും ഈ മൊബൈലും വലിയ ടെക്‌നോളജിയും ഒക്കെയുള്ള ഈ സമയത്തും റാംജിറാവു സ്പീക്കിംഗ് കണ്ട് ചിരിക്കുന്നെങ്കിൽ സിനിമയുടെ ലെവൽ വേറെതന്നെയാണ്.
about ramji rao speaking