Connect with us

ഒരു സിനിമയ്ക്ക് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം കേട്ടാ..!!കണ്ണുത്തള്ളി ആരാധകര്‍! മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് ഈ താരം

Malayalam

ഒരു സിനിമയ്ക്ക് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം കേട്ടാ..!!കണ്ണുത്തള്ളി ആരാധകര്‍! മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് ഈ താരം

ഒരു സിനിമയ്ക്ക് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം കേട്ടാ..!!കണ്ണുത്തള്ളി ആരാധകര്‍! മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് ഈ താരം

അന്യ ഭാഷയില്‍ നിന്നും താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കോടികളാണ്. ബോളിവുഡിലും കോളിവുഡിലുമെല്ലാം കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളെയെല്ലാം പ്രേക്ഷകര്‍ക്ക് സുപരിതിവുമാണ്. എന്നാല്‍ ഇപ്പോഴിതാ മോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ാണ് പുറത്ത് വരുന്നത്. താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച് ഐഎംഡിബി ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഒന്നാം സ്ഥാനത്ത് മലയാളികളുടെ സ്വന്തം ഏട്ടന്‍ മോഹന്‍ലാല്‍ തന്നെയാണ്. മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമകളില്‍ 8 മുതല്‍ 11 കോടി വരെയാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങിക്കാറ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്ക് വേണ്ടി നാല് മുതല്‍ എട്ടര കോടി വരെയാണ് മമ്മൂട്ടിയ്ക്ക് പ്രതിഫലമായി കിട്ടാറുള്ളതെന്നാണ് അറിയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാളത്തിലെ മികവുറ്റ നടന്‍ ആരാണെന്ന ഉത്തരമാണ് പ്രതിഫലത്തിന്റെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാവുന്നത്. നടന്‍ ഫഹദ് ഫാസിലാണ് മൂന്നാം സ്ഥാനത്തുള്ളത്. രണ്ട് മുതല്‍ ആറ് കോടി വരെ ഫഹദും സിനിമകള്‍ക്കായി വാങ്ങിക്കാറുണ്ട്.

നാലാം സ്ഥാനത്താണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാധകരുടെ സ്വന്തം ഡിക്യു. ബോളിവുഡ് അടക്കം മറ്റ് ഭാഷകളില്‍ സജീവമായി അഭിനയിക്കുന്ന ദുല്‍ഖര്‍ വാപ്പച്ചിയുടെ അത്രയും ഇല്ലെങ്കിലും വമ്പന്‍ തുക തന്നെയാണ് വാങ്ങുന്നത്. മൂന്ന് മുതല്‍ അഞ്ച് കോടി വരെ ദുല്‍ഖറിനും കിട്ടുന്നുണ്ടെന്നാണ് വിവരം. അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജ് സുകുമാരനുള്ളത്. ദുല്‍ഖറിന്റേത് പോലെ മൂന്ന് മുതല്‍ അഞ്ച് കോടി വരെയാണ് പൃഥ്വിരാജും വാങ്ങിക്കാറുള്ളത്. നടന്‍ എന്നതിനപ്പുറം മികച്ചൊരു സംവിധായകനാണെന്ന് പൃഥ്വിരാജ് നേരത്തെ തെളിയിച്ച് കഴിഞ്ഞു.

മലയാളത്തിലെ ആദ്യ ഇരുനൂറ് കോടി ചിത്രമായ ലൂസിഫര്‍ സംവിധാനം ചെയ്തത് പൃഥ്വിയായിരുന്നു. ഇതോടെ പ്രതിഫലത്തിലും മാറ്റം വന്നിട്ടുണ്ടാവുമെന്നാണ് അറിയുന്നത്. നിവിന്‍ പോളിയ്ക്ക് 2 നും അഞ്ചിനും ഇടയിലാണ്. ദിലീപ് മൂന്ന് കോടിയ്ക്ക് മുകളില്‍ വാങ്ങുന്നുണ്ട്. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, ജയസൂര്യ, ബിജു മേനോന്‍ എന്നിവരാണ് ഒരു കോടിയ്ക്ക് മുകളില്‍ പ്രതിഫലമുള്ള നായകന്മാര്‍. ഷെയിന്‍ നിഗം, ജയറാം, തുടങ്ങിയ താരങ്ങള്‍ അമ്പത് ലക്ഷത്തിനും ഒരു കോടിയ്ക്കും ഇടയില്‍ തുക വാങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

More in Malayalam

Trending

Recent

To Top