Connect with us

ഭർത്താവിന് അതിന് താൽപര്യമുണ്ടായിരുന്നില്ല ; എല്ലാം എന്റെ ആവിശ്യമായിരുന്നു ; വിവാഹ മോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാധിക വേണുഗോപാല്‍!

Malayalam

ഭർത്താവിന് അതിന് താൽപര്യമുണ്ടായിരുന്നില്ല ; എല്ലാം എന്റെ ആവിശ്യമായിരുന്നു ; വിവാഹ മോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാധിക വേണുഗോപാല്‍!

ഭർത്താവിന് അതിന് താൽപര്യമുണ്ടായിരുന്നില്ല ; എല്ലാം എന്റെ ആവിശ്യമായിരുന്നു ; വിവാഹ മോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാധിക വേണുഗോപാല്‍!

സീരിയൽ, മോഡലിംഗ് രംഗത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് സാധിക വേണുഗോപാൽ. താരം പലപ്പോഴും പല കാര്യങ്ങൾക്കായി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അടുത്തിടെ നെഞ്ചിലും കൈയ്യിലും കാലിലുമെല്ലാം ടാറ്റു കുത്തിയ ചിത്രങ്ങള്‍ സാധിക പങ്കുവെച്ചത് വലിയ ചർച്ചയുമായിരുന്നു . നടിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്‌റെ ചിത്രങ്ങളെ വിമര്‍ശിക്കുന്നവരെയൊന്നും വെറുതെ വിടുന്നയാളുമല്ല സാധിക. സോഷ്യൽ മീഡിയയിൽ തന്നെ ചൊറിയാൻ വരുന്നവരെ കണക്കിന് മാന്തുന്ന സാധികയുടെ മറുപടികള്‍ എല്ലായിപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്.

അതേസമയം വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി ഒരു അഭിമുഖത്തില്‍ തുറന്നുപറയുകയാണ് സാധിക. 2015ലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ പിന്നീട് വിവാഹമോചനം നേടിയിരുന്നു താരം. വിവാഹ മോചനം ശരിയ്ക്കും തന്‌റെ ആവശ്യമായിരുന്നു എന്നാണ് സാധിക വെളിപ്പെടുത്തുന്നത് . ഭര്‍ത്താവിന്‌റെ ഭാഗത്തുനിന്ന് വന്ന അഭിപ്രായമല്ല. ഒത്തുപോകാന്‍ കഴിയാത്ത ഒരു ബന്ധം. അത് എന്ത് തന്നെയായാലും എറ്റവും ഭംഗിയില്‍ നില്‍ക്കുമ്പോള്‍ കട്ട് ചെയ്യുകയാണ് വേണ്ടത്.

അല്ലാതെ വീണ്ടും വഷളാക്കി കൊണ്ടുപോയാല്‍ പരസ്പരം ശത്രുക്കളായി മാറും, അങ്ങനെ ചെയ്യുന്നതിനോട് താല്‍പര്യം ഇല്ലാത്തതിനാലാണ് വിവാഹ മോചനം ആവശ്യപ്പെട്ടതെന്നും സാധിക പറഞ്ഞു. രണ്ട് പേരുടെയും ജാതകം ശരിക്കും ചേരില്ല. എന്നാല്‍ അത് അറിയാവുന്നത് കൊണ്ട് തന്നെ ജാതകം നോക്കാതെയാണ് വിവാഹം കഴിച്ചത്. ജാതകം നോക്കാത്തത് കൊണ്ട് നിശ്ചയം നടത്തിയിട്ടില്ല. താലികെട്ടലും ചടങ്ങുകളും എല്ലാം ഉണ്ടായിരുന്നു.

വീട്ടുകാരെയും വീടും ഉപേക്ഷിച്ച് ഒരാളുടെ അടുത്ത് വന്ന് നില്‍ക്കുമ്പോള്‍ അയാളുടെ അറ്റന്‍ഷന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. അത് കിട്ടാതെ വന്നപ്പോള്‍ പല തവണ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് എനിക്ക് തോന്നുന്നില്ല എന്ന്. പലവണ സംസാരിച്ചിട്ടും മാറ്റങ്ങളൊന്നും വന്നില്ല. തുടര്‍ന്ന് ഒരു ഘട്ടം എത്തിയപ്പോള്‍ എനിക്ക് തീരെ യോജിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നി. സാധിക പറഞ്ഞവസാനിപ്പിച്ചു.

മോഡലിങ്ങിൽ ഏറെ താൽപര്യമുള്ള സാധിക പലപ്പോഴും ഗ്ലാമർ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. അതിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രത്തിൽ മോശമായി കമന്റിട്ടയാൾക്കും വായടപ്പിക്കുന്ന മറുപടിയാണ് സാധിക കൊടുത്തത്.

മിഷേൽ ഒബാമയുടെ വാക്കുകൾ ക്യാപ്ഷനായി നൽകി പോസറ്റീവ് ചിന്താഗതി പ്രകടിപ്പിച്ച ചിത്രത്തിന് താഴെയാണ് പീഡനത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമെന്ന കമന്റുമായി ഒരാളെത്തിയത്. ‘വെറുതെയല്ല പീഡകന്മാർ നാട്ടിൽ നിറയുന്നത്’ എന്നായിരുന്നു ആ കമന്റ്. കുറിക്കുകൊള്ളുന്ന മറുപടി സാധിക നൽകുകയും ചെയ്തു.

ഈ വേഷം, രൂപം, ഭാവം, വയസ്സ് എന്നതൊക്കെ കൊണ്ട് പീഡിപ്പിക്കപ്പെട്ട ആളുകളുടെ ലിസ്റ്റ് ഒന്ന് തരാമോ? ജിഷ, സൗമ്യ, സൂര്യനെല്ലി, കത്വ, നിർഭയ… അപ്പൊ വേഷമല്ല ചേട്ടാ, അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തതാണ് പ്രശ്നം. അതിനാണ് ചെറുപ്പത്തിലേ സെക്സ് എഡ്യൂക്കേഷൻ നിർബന്ധമാക്കണം എന്ന് പറയുന്നത്.

‘ഇപ്പോഴും വസ്ത്രം മാത്രമാണ് കുഴപ്പം എന്ന് വിചാരിച്ചിരുന്നവർ യഥാർത്ഥ കുഴപ്പം കണ്ടില്ലെന്നു നടിക്കുകയാണ്. അങ്ങനെ വരുമ്പോൾ നമ്മുടെ വീട്ടിലെ പെൺകുട്ടികൾ സാരിയും ചുരിദാറും ഒക്കെ ഇട്ടിട്ടും ഇരകൾ ആകുന്നത് വെറുതെ നിസ്സഹായരായി സമൂഹത്തെ പേടിച്ചു നോക്കി നിൽക്കാനേ സാധിക്കൂ’ എന്നാണ് സാധിക പ്രതികരിച്ചത്.

മലയാള സിനിമാ-സീരിയൽ രംഗത്ത് ഫേസ്ബുക്കിൽ 50 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ചുരുക്കം ചില നായികമാരിൽ ഒരാളാണ് സാധിക വേണുഗോപാൽ.

അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടല്‍ നടക്കുന്നുവെന്നും സാധിക ഫേയ്‌സ്ബുക്കിലൂടെ അറിയിക്കുകയുണ്ടായിരുന്നു . ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഒഴികെയുള്ള മറ്റ് സമൂഹമാധ്യമങ്ങളില്‍ താന്‍ അംഗമല്ല.

അതിനാല്‍ അത്തരം പ്ലാറ്റ്ഫോമുകളില്‍ നിന്ന് തന്റെ പേരില്‍ ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും സാധിക പറഞ്ഞു . ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ അറിയിക്കണമെന്നും സാധിക മുന്നറിയിപ്പ് നൽകി എത്തിയിരുന്നു.

about sadhika venugopal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top