Malayalam
ഇന്‍സ്റ്റ പ്രതിഭ ആല്‍മരം പോലെ വളരട്ടെ; അലക്‌സാന്‍ഡ്രയുടെ ലോക്ക്ഡൗൺ അപാരതയ്ക്ക് കമന്റുമായി ബിഗ് ബോസ് സഹതാരം വീണ നായരും രേഷ്മയും!
ഇന്‍സ്റ്റ പ്രതിഭ ആല്‍മരം പോലെ വളരട്ടെ; അലക്‌സാന്‍ഡ്രയുടെ ലോക്ക്ഡൗൺ അപാരതയ്ക്ക് കമന്റുമായി ബിഗ് ബോസ് സഹതാരം വീണ നായരും രേഷ്മയും!
ബിഗ് ബോസ് രണ്ടാം സീസൺ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടുണ്ടാകില്ല . രജിത് സാർ എന്ന പേര് ശ്രദ്ധിക്കപ്പെട്ട ആ സീസണിലെ ഓരോ മത്സരാർത്ഥിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. കൂട്ടത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അലക്‌സാന്‍ഡ്ര ജോണ്‍സണ്‍. ഷോയില്‍ അവസാനം വരെ നില്‍ക്കാന്‍ സാന്‍ഡ്രയ്ക്ക് സാധിച്ചിരുന്നു.
എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് അലക്‌സാന്‍ഡ്ര അഭിനയ രംഗത്തേക്ക് എത്തിയത്. അഭിനയത്തിനൊപ്പം മോഡലിംഗും ചെയ്തിരുന്നു താരം. കോഴിക്കോട് സ്വദേശിനിയായ അലക്‌സാന്‍ഡ്രയുടെ മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും വളരെപ്പെട്ടന്ന് തന്നെ വൈറലാകാറുണ്ട് . അടുത്തിടെ അമ്മയ്‌ക്കൊപ്പം എടുത്ത സാന്‍ഡ്രയുടെ ഒരു റീല്‍സ് വീഡിയോയ്ക്ക് ഒരു മില്യണിലധികം കാഴ്ചക്കാരിലേക്കാണ് എത്തിയത്.
കൂടാതെ വളര്‍ത്തുനായ വിസ്‌ക്കിക്കൊപ്പമുളള അലക്‌സാന്‍ഡ്രയുടെ ഒരു വീഡിയോയും വൈറലായിരുന്നു. അതേസമയം ബിഗ് ബോസ് താരത്തിന്റെതായി വന്ന പുതിയൊരു പോസ്റ്റിന് ബിഗ് ബോസിലെ സഹതാരവും സുഹൃത്തുമായ രേഷ്മ കമന്റിട്ടിരുന്നു. പെട്ടെന്ന് ലോക്ഡൗണ്‍ മാറിയില്ലെങ്കില്‍ ഞാന്‍ വല്യ ഡാന്‍സറായി മാറിയാലോ എന്നാണ് എന്റെ പേടി എന്ന ക്യാപ്ഷനോടെയാണ് അലക്‌സാന്‍ഡ്ര വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ഇന്‍സ്റ്റ പ്രതിഭ ആല്‍മരം പോലെ വളരട്ടെ എന്ന് രേഷ്മ കമന്റ് ചെയ്തു.
രേഷ്മയ്ക്ക് പുറമെ വീണ നായരും അലക്‌സാന്‍ഡ്രയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരുന്നു. അതേസമയം ഹ്രസ്വ ചിത്രങ്ങളിലും വെബ് സീരിസുകളിലുമൊക്കെ അഭിനയിച്ചാണ് അലക്‌സാന്‍ഡ്ര ജോണ്‍സണ്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നത്.
കൂടാതെ ചില മ്യൂസിക്ക് വീഡിയോകളിലും അഭിനയിച്ചിരുന്നു താരം. ഇന്‍സ്റ്റാഗ്രാമം എന്ന സീരിസാണ് അടുത്തിടെ സാന്‍ഡ്രയുടെതായി പുറത്തിറങ്ങിയത്. കൂടാതെ ബിഗ് ബോസ് താരങ്ങളുടെതായി വന്ന വെബ് സീരിസിലും നടി അഭിനയിച്ചിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മിക്ക താരങ്ങളും അണിനിരന്ന വെബ് സീരിസ് സുരേഷ് കൃഷ്ണനാണ് സംവിധാനം ചെയ്തത്.
about alasandra johnson
