Malayalam
ഒന്ന് അൺഫോള്ളോ ചെയ്ത് പോയിത്തരുവോ ?; ഹൗസിൽ കണ്ട ഫിറോസ് അല്ല ഇത്; മറുപടി കേട്ട് ഞെട്ടി ആരാധകർ !
ഒന്ന് അൺഫോള്ളോ ചെയ്ത് പോയിത്തരുവോ ?; ഹൗസിൽ കണ്ട ഫിറോസ് അല്ല ഇത്; മറുപടി കേട്ട് ഞെട്ടി ആരാധകർ !
ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ എന്ന് നടക്കുമെന്ന് അറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാൽ, ഇതുവരെയും ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും നടന്നിട്ടുമില്ല. ഷൂട്ടിങ്ങ് നടക്കുന്ന ചെന്നൈയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെയാണ് ഷോ അവസാനിപ്പിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ എട്ട് മത്സരാര്‍ഥികളെയും വീട്ടിലേക്ക് തിരിച്ച് അയക്കുകയും ചെതിരുന്നു.
പുറത്ത് വന്നതിന് ശേഷം മത്സരാര്‍ഥികള്‍ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എല്ലാവരും ലൈവില്‍ വരികയും പ്രേക്ഷകരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തിരുന്നു. എന്നാൽ, പലര്‍ക്കും സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതും വാര്‍ത്തയായി.
സൂര്യ മേനോന്‍ അടക്കമുള്ളവര്‍ക്ക് തുടക്കത്തിലെ സോഷ്യല്‍ മീഡിയ വഴി നെഗറ്റീവ് കമന്റുകള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ കിടിലം ഫിറോസും വിമര്‍ശകര്‍ക്ക് തക്കമറുപടിയുമായി എത്തിയിരിക്കുകയാണ്. ഫിറോസ് പറഞ്ഞ വാക്കുകൾ ഇങ്ങനെ…
അത്രമേല്‍ പ്രിയപ്പെട്ടവരേ, ഒരുപാടിഷ്ടം. ബഹുമാനം, എന്നെ 95 ദിവസങ്ങള്‍ ബിഗ് ബോസ് പോലൊരു ഷോയില്‍ വീഴാതെ കാത്തതിന് , വീണുപോകും എന്ന് തോന്നിയിടങ്ങളില്‍ താങ്ങായിരുന്നതിന് ഒരിക്കല്‍ കൂടി ഒരുപാടിഷ്ടം. പോയതെന്തിനാണൊ അത് സാദ്ധ്യമാക്കും എന്നത് നിങ്ങളോടുള്ള ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നു. അത് നടക്കുക തന്നെ ചെയ്യും. ഇനി ചില സുഹൃത്തുക്കളോടാണ്.
ബിഗ് ബോസിലേക്കാണ് പോകുന്നതെന്നും, വിമര്‍ശനങ്ങള്‍ ഉണ്ടാകും എന്ന പൂര്‍ണ ബോധ്യത്തോടു കൂടിയും, അവിടെ നല്ലതും ചീത്തയും ഉണ്ടാകും എന്ന അറിവോടെയും, അവിടെ കളിക്കേണ്ട ഗെയിം എന്നാലാകും പോലെ ചെയ്യും എന്നും ഉറപ്പിച്ചിട്ടാണ് പോയത്. തമ്മില്‍ മത്സരിച്ച ഒരാള്‍ക്കും പരസ്പരം വൈരാഗ്യമോ സങ്കടങ്ങളൊ ഇല്ല. എന്നിട്ടും ഈ പേജില്‍ വന്ന് മനസ്സിലെ ദേഷ്യം പ്രകടിപ്പിച്ചു, വിമര്‍ശനം എന്ന പേരില്‍ വായില്‍ തോന്നിയത് പറയാന്‍ ശ്രമിക്കുന്നവര്‍ ദയവായി അണ്‍ഫോളോ ചെയ്യാമോ?
നിരൂപണങ്ങള്‍ക്ക് സ്വാഗതം, വിമര്‍ശങ്ങള്‍ക്കും സുസ്വാഗതം. ആര്‍മി ടീമുകള്‍, ഷോ യെ ഷോ ആയി കാണാന്‍ കഴിയാത്തവര്‍. എന്റെ ആശയങ്ങളോട് പൊരുത്തപ്പെടാന്‍ ആകാത്തവര്‍. ശത്രുവായി കാണുന്നവര്‍. വെറുപ്പുള്ളവര്‍, ചാരിറ്റി ചെയ്യുന്നതില്‍ അസഹിഷ്ണുത ഉള്ളവര്‍, ഒക്കെ ഒന്ന് അണ്‍ഫോളോ ചെയ്യാമോ? ഒപ്പം നില്‍ക്കുന്ന ഒരുപാടു പേരുണ്ട്.
ഞങ്ങളിവിടെ ഞങ്ങളുടെ സൗഹൃദത്തിന്റെ വസന്തം തീര്‍ത്തോട്ടെ. ആരോഗ്യകരമായ എന്ത് ചോദ്യത്തിനും ഏഷ്യാനെറ്റിന്റെ എഗ്രിമെന്റിനെ ബാധിക്കാത്ത രീതിയില്‍ ഉത്തരം നല്‍കാം. അതല്ലാതെയുള്ളവരൊക്കെ പോയി വായോ. ഇനിയൊരിക്കല്‍ കൂടാം നമുക്ക്. അപ്പൊ പ്രകാശം പരക്കട്ടെ. എന്നവസാനിക്കുന്നു ആ വാക്കുകൾ..
ബിഗ് ബോസ് സീസൺ ത്രീ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ പേർ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചത് സൂര്യയെയായിരുന്നു. അതേസമയം , സൂര്യയ്ക്ക് വേണ്ടി ബിഗ് ബോസ് ഹൗസിലെ മറ്റെല്ലാ മത്സരാർത്ഥികളും രംഗത്തുവന്നിരുന്നു. അവിടെയും കിടിലം ഫിറോസ് ശക്തമായി തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.
കിടിലം ഫിറോസ് സൂര്യയ്ക്ക് വേണ്ടി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്…!
“സൂര്യയുടെ ജീവിതത്തെ ഒരുപാട് ബാധിക്കുന്ന രീതിയിലാണ് സൈബര്‍ ആക്രമണം പോയ്ക്കൊണ്ടിരിക്കുന്നത്. അത് ഒരിക്കലും ന്യായീകരിക്കാവുന്ന ഒന്നല്ല. സൂര്യയ്ക്കെതിരെ മാത്രമല്ല, ബിഗ് ബോസ് ഹൗസിലെ ഓരോ മത്സരാര്‍ഥിക്കുമെതിരെ എതിര്‍ ആര്‍മികള്‍ വന്ന് വലിയ വിഷയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ട് നമുക്ക് ഒരു ഗുണവും കിട്ടാനില്ല.
നിങ്ങള്‍ കരുതുംപോലെ ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‍നങ്ങളുമില്ല. എല്ലാവരും ഏറ്റവും മികച്ച സുഹൃത്തുക്കളാണ്. ടാസ്‍കുകളില്‍ പരസ്പരം മത്സരിക്കുകയാണെന്ന ബോധത്തോടെയാണ് ഞങ്ങള്‍ മത്സരിച്ചത്. പുറത്തിറങ്ങിയപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിട്ടാണ് ഇരിക്കുന്നത്.
അതിനിടെ ഒരു പെണ്‍കുട്ടിയെ ഒരുപാടങ്ങ് ഉപദ്രവിക്കുന്നതിന്‍റെ കാര്യം എന്താണ്? എന്താണ് സൂര്യ ചെയ്‍ത തെറ്റ്? ഞങ്ങള്‍ മത്സരാര്‍ഥികളോട് ആരോടും സൂര്യ മോശമായി പെരുമാറിയിട്ടില്ല. വ്യക്തിവൈരാഗ്യം തീര്‍ക്കുന്ന രീതിയില്‍ എന്തെങ്കിലും പറഞ്ഞിട്ടോ ചെയ്‍തിട്ടോ ഇല്ല. ബിഗ് ബോസില്‍ ഒരാളെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. അവളുടെ അമ്മയെപ്പോലും പലരും മോശം പറയുന്നെന്നാണ് സൂര്യ പറഞ്ഞത്.
നമ്മള്‍ കാര്യങ്ങളെ ഇത്രമേല്‍ വ്യക്തിപരമായി എടുക്കുന്നത് എന്തിനാണ്? ഒരു സിനിമ കണ്ട് തിരിച്ചെത്തിയാല്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ ഫാന്‍ ആര്‍മികള്‍ ഉണ്ടാക്കി പരസ്‍പരം ദേഷ്യപ്പെടുമോ? എന്‍റെ അറിവില്‍ ഇല്ല. ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോ മാത്രമാണ്.” എന്നായിരുന്നു ഫിറോസ് പറഞ്ഞത്.
about kidilam firoz
