Connect with us

കുതികാല്‍ വെട്ട്, ഗ്രൂപ്പിസം ഇല്ലാത്ത കോണ്‍ഗ്രസ് അതാണ് സ്വപ്നം; എയും ഐയും കളി ഇനിയും തുടര്‍ന്നാല്‍ ഇനി അയ്യോ എന്ന നിലയിലേക്ക് പോവുമെന്നും ധര്‍മ്മജന്‍

Malayalam

കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിയോഗിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് സിനിമാ താരവും ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവര്‍ ചര്‍ച്ചയിലായിരുന്നു നടന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന കെ സുധാകരനും അധ്വാനികളായ നേതാക്കന്‍മാരാണ്. പാര്‍ട്ടിയോട് താല്‍പര്യം വേണം. അങ്ങനെയുള്ളവരാണ് രണ്ട് പേരും. ഇവര്‍ വരുമ്പോള്‍ മാറ്റം ഉണ്ടാകും. കുതികാല്‍ വെട്ട്, ഗ്രൂപ്പിസം ഇല്ലാത്ത കോണ്‍ഗ്രസ് അതാണ് സ്വപ്നം.

ഗ്രൂപ്പുകള്‍കൊണ്ട് നേട്ടം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നേട്ടമല്ല കോട്ടമാണ്. ഇപ്പോള്‍ ഉള്ള അവസ്ഥയില്‍ എല്ലാവര്‍ക്കും പ്രശ്നമാകും. എയും ഐയും കളി ഇനിയും തുടര്‍ന്നാല്‍ ഇനി അയ്യോ എന്ന നിലയിലേക്ക് പോവുമെന്നും ധര്‍മ്മജന്‍ പറയുന്നു.

അതേസമയം, കെപിസിസി അധ്യക്ഷനായി തെരഞ്ഞെക്കുപ്പെട്ട കെ സുധാകരന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. ‘സുധാകരേട്ടാ…ആത്മാര്‍ത്ഥമായി പണിയെടുക്കുക…കോണ്‍ഗ്രസ്സിനെ ശുദ്ധീകരിക്കുക…കോണ്‍ഗ്രസ്സിനെ നിലനിര്‍ത്തുക ….ഞങ്ങള്‍ക്ക് രാഷ്ട്രിയം പറയാന്‍ കോണ്‍ഗ്രസ്സ് ഇവിടെ വേണം…അഭിവാദ്യങ്ങള്‍’. എന്നാണ് അദ്ദേഹം കുറിച്ചത്.

More in Malayalam

Trending

Recent

To Top