Malayalam
കസ്തൂരിയേക്കാൾ പ്രേക്ഷകർ ഇഷ്ട്ടപ്പെട്ട റാണിയുടെ പുതിയ വിശേഷം ; കണ്‍ഗ്രാറ്റ്സ് അറിയിച്ച് സീതാകല്യാണത്തിലെ ജിത്തുവും!
കസ്തൂരിയേക്കാൾ പ്രേക്ഷകർ ഇഷ്ട്ടപ്പെട്ട റാണിയുടെ പുതിയ വിശേഷം ; കണ്‍ഗ്രാറ്റ്സ് അറിയിച്ച് സീതാകല്യാണത്തിലെ ജിത്തുവും!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ലത സംഗരാജു. ലത എന്ന പേരിനേക്കാൾ റാണി എന്നുവിളിക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം. നീലക്കുയിൽ എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. മലയാളി അല്ലാത്ത ലത സംഗരാജു നീലക്കുയിലിലൂടെ റാണിയെന്ന കഥാപാത്രമായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു.
പകരക്കാരിയായുള്ള വരവില്‍ താരത്തിനും ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലത ഇഷ്ട നായികയായി മാറുകയായിരുന്നു . മലയാളികളുടെ സ്നേഹത്തേയും പിന്തുണയേയും കുറിച്ച് വാചാലയാകാറുമുണ്ട് ലത. ലതയുടെ പുതിയ വിശേഷത്തില്‍ സന്തോഷം അറിയിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍.
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയിരിക്കുന്നു എന്നതാണ് സന്തോഷവാർത്ത . ഇന്‍സ്റ്റഗ്രാമിലൂടെ ലത തന്നെയായിരുന്നു ഈ സന്തോഷവാര്‍ത്ത അറിയിച്ചെത്തിയത്. ആണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നു, ദൈവത്തിന് നന്ദിയെന്നായിരുന്നു ലത കുറിച്ചത്. കണ്‍ഗ്രാറ്റ്സ് അറിയിച്ച് ആദ്യമെത്തിയത് സീതാകല്യാണം താരമായ ജിത്തുവായിരുന്നു. അഡ്വക്കറ്റ് പിങ്കി കണ്ണനും സ്നേഹം അറിയിച്ച് എത്തിയിട്ടുണ്ട്. മലയാളം സീരിയലിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും താരങ്ങളെല്ലാമായി അടുത്ത സൗഹൃദത്തിലാണ് താരമിപ്പോൾ .
അതുകൊണ്ടുതന്നെ താരങ്ങളും ആരാധകരുമെല്ലാം ലതയുടെ സന്തോഷത്തിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. വിവാഹവും പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെച്ചും ലത . അഭിനയത്തില്‍ നിന്നും ഇടവേളയിലായിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് താരം.
പിറന്നാള്‍ ദിനത്തിലായിരുന്നു ലത വിവാഹിതയാവാന്‍ പോവുകയാണെന്ന് അറിയിച്ചത്. 2020 ജൂണ്‍ 21നായിരുന്നു ലതയുടെ വിവാഹം. സൂര്യനാരായണ രാജുവാണ് ലതയെ ജീവിതസഖിയാക്കിയത്. എഞ്ചിനീയറാണ് ഭര്‍ത്താവെന്ന് താരം വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷവും അഭിനയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും താരം പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ആരാധകരും അറിഞ്ഞിരുന്നു.
വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങളേയുള്ളൂ. അതിനിടയിലാണ് ലതയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഇത്തവണത്തെ ആഘോഷത്തിലെ താരം കുഞ്ഞതിഥി തന്നെയായിരിക്കും.വിവാഹം കഴിഞ്ഞ അതേ മാസത്തില്‍ തന്നെ പുതിയ ആളും എത്തുമെന്നായിരുന്നു നേരത്തെ താരം പറഞ്ഞത്.
about neelakkuyil
