Malayalam
ഗ്ലാമറസ് റോളുകളില്‍ സജീവം! രക്ഷകനായി എത്തിയത് ആ നടൻ! ഇല്ലെങ്കിൽ ഞാൻ അങ്ങനെ ആയിതീരുമായിരുന്നു
ഗ്ലാമറസ് റോളുകളില്‍ സജീവം! രക്ഷകനായി എത്തിയത് ആ നടൻ! ഇല്ലെങ്കിൽ ഞാൻ അങ്ങനെ ആയിതീരുമായിരുന്നു
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാലയിരുന്നു സീമ. ഐവി ശശി സംവിധാനം ചെയിത ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്ന് വന്നു. എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നായിക അമ്മ വേഷങ്ങളിലൂടെ ഇന്നും സിനിമയില്‍ സജീവമാണ്. ഐ.വി ശശിയുടെ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സീമ അഭിനയ രംഗത്ത ചുവടുറപ്പിച്ചത്. പിന്നീട് ഐ വി ശശിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേള എടുക്കുകയായിരുന്നു
അവളുടെ രാവുകള്‍ തന്നെയാണ് സീമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് പിന്നാലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നായികമാരില്‍ ഒരാളായി നടി മാറിയിരുന്നു. നിരവധി സിനിമകളില്‍ ഗ്ലാമറസ് റോളുകളില്‍ നടി അഭിനയിച്ചിരുന്നു. എന്നാല്‍ അത്തരം റോളുകളില്‍ നിന്ന് തന്നെ രക്ഷിച്ചത് നടന് മധുവാണെന്ന് സീമ പറയുന്നു. അര്‍ച്ചന ടീച്ചര്‍ എന്ന സിനിമയാണ് അതിന് തനിക്ക് വഴിയൊരുക്കിയതെന്നും തന്റെ പഴയകാല സിനിമ അനുഭവങ്ങള്‍ പങ്കുവെച്ച് സീമ പറഞ്ഞു.
