സച്ചി സാര്‍ ബാക്കി വെച്ചിട്ട് പോയ കര്‍മ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും; സച്ചിയുടെ ഭാര്യ സിജി ആലപിച്ച ഗാനം പങ്കുവച്ച് സംവിധായിക ആയിഷ സുല്‍ത്താന
സച്ചി സാര്‍ ബാക്കി വെച്ചിട്ട് പോയ കര്‍മ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും; സച്ചിയുടെ ഭാര്യ സിജി ആലപിച്ച ഗാനം പങ്കുവച്ച് സംവിധായിക ആയിഷ സുല്‍ത്താന
സച്ചി സാര്‍ ബാക്കി വെച്ചിട്ട് പോയ കര്‍മ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും; സച്ചിയുടെ ഭാര്യ സിജി ആലപിച്ച ഗാനം പങ്കുവച്ച് സംവിധായിക ആയിഷ സുല്‍ത്താന
അന്തരിച്ച സംവിധായകന് സച്ചിയുടെ ഭാര്യ സിജി ആലപിച്ച ഗാനം പങ്കുവച്ച് യുവ സംവിധായിക ആയിഷ സുല്‍ത്താന. സച്ചിയുടെയും സിജിയുടെയും വിവാഹ വാര്‍ഷിക ദിനത്തിലാണ് ആയിഷ ഗാനം പങ്കുവച്ച് എത്തിയത്. സച്ചി സാര്‍ ബാക്കി വെച്ചിട്ട് പോയ കര്‍മ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും എന്നും ആയിഷ പറയുന്നു.
”ഇതെന്റെ സിജി ചേച്ചി പാടിയതാണ്. ഭൂമിയില്‍ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല… അവരുടെ ഓര്‍മ്മകള്‍ അവര്‍ ചെയ്ത കര്‍മ്മങ്ങള്‍ ഇന്നും നമ്മള് ഓര്‍ക്കുന്നുണ്ടെങ്കില്‍ ഒന്നുറപ്പിച്ചോ അവര്‍ പറയാന്‍ ബാക്കി വെച്ച കാര്യങ്ങള്‍ ഇനിയും ഒരുപാട് ഉണ്ട്. ആ തിരിച്ചറിവ് ഒരാളില്‍ ഉണ്ടാവുമ്പോള്‍ ആണ് ആ ബാക്കി വെച്ച കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മില്‍ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാര്‍ ബാക്കി വെച്ചിട്ട് പോയ കര്‍മ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും… ഉറപ്പ്” എന്നാണ് വീഡിയോയ്ക്കൊപ്പം ആയിഷ കുറിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് ആയിരുന്നു സച്ചിയുടെ വിയോഗം. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങള്‍ തീരും മുമ്പാണ് സച്ചി വിട പറഞ്ഞത്. സച്ചി തിരക്കഥ ഒരുക്കിയ ചിത്രങ്ങളും ആദ്യമായി സംവിധാനം ചിത്രം അനാര്‍ക്കലിയും സൂപ്പര്‍ ഹിറ്റായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി പുതിയ സിനിമ ഒരുക്കാന്‍ ഇരിക്കവെയാണ് ഹൃദയാഘതത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...