Connect with us

രാമലീല കേരള രാഷ്ട്രീയം പറയുന്ന സിനിമയല്ല; ദേശീയ രാഷ്ട്രീയം പറയുന്ന സിനിമയായിരുന്നു; വെളിപ്പെടുത്തി തിരക്കഥാകൃത്ത് സച്ചി

Malayalam Breaking News

രാമലീല കേരള രാഷ്ട്രീയം പറയുന്ന സിനിമയല്ല; ദേശീയ രാഷ്ട്രീയം പറയുന്ന സിനിമയായിരുന്നു; വെളിപ്പെടുത്തി തിരക്കഥാകൃത്ത് സച്ചി

രാമലീല കേരള രാഷ്ട്രീയം പറയുന്ന സിനിമയല്ല; ദേശീയ രാഷ്ട്രീയം പറയുന്ന സിനിമയായിരുന്നു; വെളിപ്പെടുത്തി തിരക്കഥാകൃത്ത് സച്ചി

സിനിമയുടെ തിരക്കഥയാണെങ്കിലും സംവിധാനമാണെങ്കിലും സച്ചി യുടെ കൈകളിൽ ഭദ്രമായിരിക്കും തിരക്കഥാക്കൃത്തിൽ നിന്ന് സംവിധനത്തേക്ക് എത്തിയപ്പോൾ അദ്ദേഹത്തിൽ നിന്ന് ലാഭം മാത്രമേ ലഭിച്ചിട്ടുള്ളു. രാമലീല സച്ചിയുടെ രാഷ്ട്രീയമായിരുന്നോ എന്ന ചോദ്യത്തിന് സച്ചി മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ മനസ് തുറന്നിരിക്കുകയാണ്

‘ഒരിക്കലുമല്ല. രാമലീല എന്റെ രാഷ്ട്രീയചിന്ത പറയുന്ന സിനിമയല്ല. ആ സിനിമയിലെ ചില ഡയലോഗുകൾ ഒരുപാട് പേരെ വേദനിപ്പിച്ചതായി കേട്ടു. ദുശീലങ്ങളുണ്ടോ എന്ന് ചോദിക്കുന്ന ഒരു സീനിൽ ഉണ്ടായിരുന്നു. ഇപ്പോൾ നിർത്തി അതു കമ്മ്യൂണിസം ആണെന്ന് പറയുന്ന സീനൊക്കെ ചിലരെ വേദനിപ്പിച്ചിരുന്നു. ഞാൻ ഒരു ഇടതുവിമർശകനൊന്നുമല്ല. ഇപ്പോൾ നടക്കുന്ന ചില കാര്യങ്ങളിൽ അവരോട് യോജിപ്പുണ്ട്. അതുപോലെ ചില കാര്യങ്ങളിൽ രൂക്ഷവിമർശനവുമുണ്ട്. കോളജിൽ പഠിക്കുമ്പോൾ ഒരു രണ്ടാംവർഷം വരെ ഞാൻ എസ്എഫ്ഐ ആയിരുന്നു. പിന്നെ നിർത്തി. ലോ കോളജിൽ പോലും എനിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നില്ല.

ഇൗ രാമലീല സത്യം പറഞ്ഞാൽ േകരള രാഷ്ട്രീയം പറയുന്ന ഒരു സിനിമ ആയിരുന്നില്ല ആദ്യം. ദേശീയ രാഷ്ട്രീയം പറയുന്ന സിനിമ ആയിരുന്നു.ഇതിനായി ഞാൻ 25 ദിവസം ഡൽഹിയിൽ പോയി താമസിക്കുകയും പലരുമായി സംസാരിക്കുകയുമൊക്കെ ചെയ്തതാണ്. ഒരു യുവ എംപി ഹിന്ദിയിലൊക്കെ പാർലമെന്റിൽ സംസാരിക്കുന്ന തരത്തിലാണ് ആദ്യമൊക്കെ കഥ ഉണ്ടായിരുന്നത്. അപ്പോഴാണ് ദേശീയ രാഷ്ട്രീയം തന്നെ മാറുന്നത്. ബിജെപിയും മോദിയും അധികാരത്തിൽ വന്നു എല്ലാം ആകെ മാറി. പിന്നീടാണ് രാമലീല കേരള രാഷ്ട്രീയത്തിലേക്ക് മാറ്റുന്നത്.’ സച്ചി പറഞ്ഞു.
അതെ സമയം ദിലീപിന് രാമലീലയിൽ അഭിനയിക്കാൻ താല്പര്യമില്ലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ് സുരേഷ്‌കുമാർ എത്തിയിരുന്നു . തിരക്കഥാകൃത്ത് സച്ചിയുടെ നിർബന്ധം മൂലമാണ് അതിൽ അഭിനയിച്ചതെന്നും എന്നാൽ എല്ലാവരും ആ വേഷം ഗംഭീരമായി എന്ന് അഭിപ്രായം പറഞ്ഞുവെന്നും സുരേഷ്‌കുമാർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തലുകൾ. അതെ സമയം

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്താണ് ദിലീപിന്റെ രാമലീല എന്ന ചിത്രം റിലീസ് ആകുന്നത്. ചിത്രം വൻ ഹിറ്റായിരുന്നു. ദിലീപിന്റെ രാമലീലയിൽ അഭിനയിക്കാൻ താല്പര്യമില്ലായിരുന്നുവെന്ന് നിർമ്മാതാവ് സുരേഷ്‌കുമാർ പറഞ്ഞിരുന്നു . തിരക്കഥാകൃത്ത് സച്ചിയുടെ നിർബന്ധം മൂലമാണ് അതിൽ അഭിനയിച്ചതെന്നും എന്നാൽ എല്ലാവരും ആ വേഷം ഗംഭീരമായി എന്ന് അഭിപ്രായം പറഞ്ഞുവെന്നും സുരേഷ്‌കുമാർ പറഞ്ഞു.

പണം വാരി ചിത്രങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യുമ്പോഴും മനസിലുള്ളത് ഇത്തരം സിനിമകളെ അല്ലെന്ന് സച്ചി തുറന്നു പറയുന്നു. പണം മുടക്കുന്നവർക്ക് അത് തിരികെ ലഭിക്കണം എന്ന ചിന്തയാണ് വാണിജ്യസിനിമകൾക്കൊപ്പം തുടരാൻ പ്രേരിപ്പിക്കുന്നത്. മുടക്ക് മുതൽ തിരികെ ആഗ്രഹിക്കാത്ത ഒരു നിർമാതാവ് വന്നാൽ അത്തരത്തിലൊരു സിനിമ ചെയ്യുമെന്നും അതൊരു രാഷ്ട്രീയ സിനിമ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സച്ചിയുടെ അയ്യപ്പനും കോശിയും തിയേറ്ററിൽ ഇപ്പോൾ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്

director sachi

More in Malayalam Breaking News

Trending

Recent

To Top