Malayalam Breaking News
ക്രിക്കറ്റും കോമഡിയുമായി ‘സച്ചിൻ’ ലൊക്കേഷൻ വീഡിയോ !
ക്രിക്കറ്റും കോമഡിയുമായി ‘സച്ചിൻ’ ലൊക്കേഷൻ വീഡിയോ !
By
ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങിയ മലയാള സിനിമയാണ് സച്ചിൻ . ക്രിക്കറ്റ് ഇതിവൃത്തമാണെങ്കിലും പ്രണയമാണ് സിനിമയിൽ മുന്നിട്ട് നില്കുന്നത് . ധ്യാൻ ശ്രീനിവാസനും രേഷ്മ അന്ന രാജനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ . എസ് എൽ പുറം ജയസൂര്യയുടെ തിരക്കഥയിൽ സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സച്ചിൻ തെണ്ടുൽക്കർ ആദ്യമായി സെഞ്ച്വറി അടിച്ച ദിവസമാണ് സർക്കാർ ഉദ്യോഗസ്ഥൻ വിശ്വനാഥന് (മണിയൻപിള്ള രാജു) ഒരു ആൺകുഞ്ഞ് പിറക്കുന്നത്. അതിനാൽ അവനെ അദ്ദേഹം സച്ചിൻ എന്നു വിളിച്ചു. അവനേക്കാൾ നാല് വയസ്സ് മൂപ്പുള്ള അഞ്ജലിയാണ് ആദ്യമായി അവന്റെ കൈകളിലേക്ക് ക്രിക്കറ്റ് ബാറ്റ് നൽകിയത്. വർഷങ്ങൾക്കിപ്പുറം ഇവർ പിന്നെയും കണ്ടുമുട്ടുമ്പോൾ ഇരുപത്തിരണ്ടുകാരനായ സച്ചിനും ഇരുപത്തിയാറുകാരിയായ അഞ്ജലിക്കും പരസ്പരം തിരിച്ചറിയാനാകുന്നില്ലെങ്കിലും അവർ പ്രണയബദ്ധരാകുന്നു. ഇങ്ങനെയാണ് കഥ മുന്നേറുന്നത്.
ഇപ്പോൾ ചിത്രം വിജയകരമായി പ്രദർശനം തുടരവേ , ഷൂട്ടിംഗ് ലൊക്കേഷൻ കാഴ്ചകൾ പങ്കു വച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. പുനലൂരും പരിസര പ്രദേശത്തുമായിരുന്നു ഷൂട്ടിംഗ് നടന്നത്. ജൂലൈ 19 നായിരുന്നു ചിത്രം റിലീസ് ചെയ്തത് .
sachin movie location fun