Malayalam
ടെൻഷനടിച്ചാണ് ഞാൻ ചെയ്തത്; പുറത്തിറങ്ങിയപ്പോൾ അറിഞ്ഞത്! ആ സത്യം മറച്ച് വെക്കുന്നില്ല തുറന്നടിച്ച് സൂര്യ
ടെൻഷനടിച്ചാണ് ഞാൻ ചെയ്തത്; പുറത്തിറങ്ങിയപ്പോൾ അറിഞ്ഞത്! ആ സത്യം മറച്ച് വെക്കുന്നില്ല തുറന്നടിച്ച് സൂര്യ
സെലിബ്രിറ്റികളും പുതുമുഖങ്ങളുമെല്ലാം അടങ്ങിയ മത്സരാര്‍ഥികളെയാണ് ഇത്തവണ ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയത്. ഓരോ മത്സരാർത്ഥിയ്ക്കും നിരവധി ഫാൻ പേജുകളാണ് സോഷ്യൽ മീഡിയയിലുള്ളത്. അതിൽ ഏറ്റവും കൂടുതൽ എടുത്ത് പറയേണ്ടത് മണികുട്ടനെയും സൂര്യയെയുമാണ്. ഹൗസിന് പുറത്ത് നിരവധി ആരാധകരെയാണ് ഇരുവരും നേടിയെടുത്തത്
ഈ സീസണ് പ്രേക്ഷകര്‍ക്കിടയിലും റേറ്റിങ്ങിലും ഹിറ്റായോ എന്ന കാര്യത്തെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. അതേ സമയം ഏറ്റവും കൂടുതല്‍ പേരും കണ്ടത് മണിക്കുട്ടനും സൂര്യയും തമ്മിലുള്ള ഒരു രംഗമാണെന്നുള്ളതാണ് ശ്രദ്ധേയം. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് മില്യണിന് മുകളില്‍ ആളുകള്‍ ഇത് കണ്ട് കഴിഞ്ഞുണ്ടെന്നാണ് അറിയുന്നത്.
ഉറുമി എന്ന സിനിമയിലെ ആരാന്നെ ആരാന്നെ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമായിരുന്നു ഇരുവരും ചുവടുവെച്ചത്. ഒരു മിനുറ്റും ഇരുപത് സെക്കന്‍ഡും മാത്രമുള്ള വീഡിയോ അമ്പത് ലക്ഷത്തിന് അടുത്ത് കാഴ്ചക്കാരെയാണ് യൂട്യൂബിലൂടെ നേടിയിരിക്കുന്നത്. ബിഗ് ബോസ് വീഡിയോസില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള വീഡിയോയും ഇതാണ്.
സൂര്യ, മണിക്കുട്ടന് ഡാന്‍സിനൊപ്പം ബാക്കിയുള്ള മത്സരാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് അവതരിപ്പിച്ച ഡാന്‍സും ഇതിലുണ്ടായിരുന്നു. അയ്യപ്പനും കോശിയിലെയും ഹിറ്റ് പാട്ടാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. ബിഗ് ബോസിലെ അവാര്‍ഡ് നൈറ്റ് ടാസ്കിലായിരുന്നു മത്സരാര്‍ഥികളെല്ലാം ചേര്‍ന്ന് ഡാന്‍സ് ചെയ്തത്. ഓരോരുത്തരും ഒന്നിനൊന്ന് മികച്ചതെന്ന് പറയാവുന്ന പെര്‍ഫോമന്‍സ് ആയിരുന്നു.
എന്നാൽ ഈ ഡാന്‍സിനെ കുറിച്ച് പുറത്ത് വന്നതിന് ശേഷം സൂര്യ വ്യക്തമാക്കിയിരുന്നു.
ഒരു നടി എന്നത് കൊണ്ട് മണിക്കുട്ടനൊപ്പം പെര്‍ഫോം ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. അവിചാരിതമായിട്ടാണ് ഞങ്ങള്‍ രണ്ടാള്‍ക്കും ഡാന്‍സ് ചെയ്യാനുള്ള അവസരം കിട്ടുന്നത്. അതിന്റെ കൊറിയോഗ്രാഫി റംസാന് മാത്രമല്ല, മണിക്കുട്ടനും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. പക്ഷേ റംസാന് ചെയ്തതാണെന്ന രീതിയിലാണ് പുറത്ത് പോയിരിക്കുന്നത്. എന്നാല്‍ കുറേ സ്റ്റെപ്പുകള്‍ മണിക്കുട്ടനും ചേര്‍ന്നാണ് ഒരുക്കിയത്. മണിക്കുട്ടന് നല്ല ഡാന്‍സറും കൊറിയോഗ്രാഫറുമാണ്. ഞാന്‍ മോശമായാല്‍ ആളുടെ പെര്‍ഫോമന്‍സിനെ കൂടി ബാധിക്കും. അതുകൊണ്ട് ഭയങ്കര ടെന്‍ഷനടിച്ചാണ് അത് ചെയ്തതെന്നുമാണ് സൂര്യ വെളിപ്പെടുത്തിയത്.
ഇത്തവണത്തെ ബിഗ് ബോസ് സീസണില്‍ ഏറ്റവും കൂടുതല്‍ ചര്ച്ചാക്കിയ വിഷയം മണിക്കുട്ടനോട് സൂര്യയ്ക്ക് തോന്നിയ ഇഷ്ടമായിരുന്നു. സൂര്യ ഇഷ്ടം പറഞ്ഞപ്പോഴും തനിക്ക് താല്പര്യമില്ലെന്ന് പല തരത്തിലും മണിക്കുട്ടന് പറഞ്ഞിരുന്നു. പുറത്ത് വന്നതിന് ശേഷം മണിക്കുട്ടന്റെ വീട്ടുകാര്‍ക്ക് താല്പര്യമില്ലെന്ന് അറിഞ്ഞതോടെ താനും അത് വേണ്ടെന്ന് വെക്കുന്നതായി സൂര്യ വ്യക്തമാക്കി. നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമെന്ന ഉറപ്പ് കൂടി ഇരു താരങ്ങളും മുന്നോട്ട് വെച്ചിരുന്നു. അതിനിടയിലാണ് വൈറല്‍ വീഡിയോയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്.
