Connect with us

ഇത് സോഷ്യല്‍ മീഡിയയ്ക്കുള്ള ജിയയുടെ മറുപടി ; കൈ കോർത്തു പിടിച്ച് ഇരുവരും ; ചിത്രങ്ങൾ പങ്കുവച്ച് വീണ്ടും റിതുവിന്റെ കാമുകൻ !!

Malayalam

ഇത് സോഷ്യല്‍ മീഡിയയ്ക്കുള്ള ജിയയുടെ മറുപടി ; കൈ കോർത്തു പിടിച്ച് ഇരുവരും ; ചിത്രങ്ങൾ പങ്കുവച്ച് വീണ്ടും റിതുവിന്റെ കാമുകൻ !!

ഇത് സോഷ്യല്‍ മീഡിയയ്ക്കുള്ള ജിയയുടെ മറുപടി ; കൈ കോർത്തു പിടിച്ച് ഇരുവരും ; ചിത്രങ്ങൾ പങ്കുവച്ച് വീണ്ടും റിതുവിന്റെ കാമുകൻ !!

ബിഗ് ബോസ് ഷോ നടക്കവേ തന്നെ ഏറെ ചർച്ചയായ പേരാണ് റിതു മന്ത്ര. ബിഗ് ബോസിൽ വരുന്നതിന് മുൻപ് വലിയ പരിചിതമല്ലാത്ത പേരായിരുന്നിട്ട് കൂടിയും ചുരുങ്ങിയ ദിവസം കൊണ്ട് ഗോസിപ്പ് കോളത്തിൽ നിറഞ്ഞ പേരായിരുന്നു റിതു മന്ത്ര. റംസാനെ ചേർത്തും മണിക്കുട്ടനെ ചേർത്തുമൊക്കെ കഥകൾ ഉണ്ടായപ്പോൾ ബിഗ് ബോസ് വീടിന് പുറത്ത് മറ്റൊരു കഥ രൂപപ്പെടുന്നുണ്ടായിരുന്നു.

ഇതുപോലെയുള്ള രസകരമായ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി പ്ലീസ് ലൈക്ക് ഷെയർ സബ്സ്ക്രൈബ് മൂവി ബ്രാൻഡ്…

കൊറോണ പ്രതിസന്ധി കാരണം ബിഗ് ബോസ് സീസൺ ത്രീയ്ക്ക് പൂട്ട് വീണെങ്കിലും ഉടൻ തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ തിരഞ്ഞെടുക്കും എന്നുള്ള വാർത്തകളാണ് വരുന്നത്. അതിനാൽ തന്നെ ആരാകും വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ . ഫിനാലെയിലേക്ക് അടുക്കുന്നതിനിടെയായിരുന്നു നേരത്തെ ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്.

പിന്നാലെ താരങ്ങളെ എല്ലാവരേയും നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഇതിനായി നടത്തിയ വോട്ടിംഗ് അവസാനിക്കുകയും ചെയ്തു.

ഇനി റിതു മന്ത്രയിലേക്ക് വരാം . നേരത്തെ അഭിനയത്തിലും മോഡലിംഗിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും റിതുവിനെ പ്രേക്ഷകരില്‍ പലരും അറിയുന്നത് ബിഗ് ബോസിലൂടെയായിരുന്നു. മറ്റ് താരങ്ങളെ പോലെ എല്ലാ വിഷയങ്ങളിലും ഇടപെടാതെ, പലപ്പോഴും ഒറ്റയ്ക്ക് കളിച്ചാണ് റിതു ബിഗ് ബോസ് വീട്ടിൽ നിലയുറപ്പിച്ചത്. ഇതിനിടെ പല വിവാദങ്ങളും റിതുവിനെ തേടിയെത്തുകയും ചെയ്തിരുന്നു..

റിതുവിനെ അറിഞ്ഞ് തുടങ്ങിയതിനൊപ്പം തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് റിതുവിന്റെ സുഹൃത്തായ ജിയ ഇറാനി . ബിഗ് ബോസിൽ എത്തിയാണ് പലരും പ്രേക്ഷകർക്കിടയിൽ താരങ്ങളാകുന്നതെങ്കിൽ ജിയാ ഇറാനി ബിഗ് ബോസിലൂടെ താരമായ റിതുവിന്റെ പേരിലൂടെയാണ് താരമായത്.

താനും റിതുവും തമ്മില്‍ പ്രണയത്തിലാണെന്ന് ജിയ തന്നെയാണ് പലപ്പോഴായി സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത് . പിന്നീട് ഇരുവരും ഒരുമിച്ചുള്ള ഒരുപാട് സ്വകാര്യ ചിത്രങ്ങളും ജിയ പങ്കുവച്ചിരുന്നു. അതേസമയം ജിയയുടെ വെളിപ്പെടുത്തലിനേയും പ്രണയത്തേയും ചോദ്യം ചെയ്തും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. റിതു ജിയയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നില്ലെന്നതും റിതു ഇതുവരെ ജിയയെ കുറിച്ച് പറഞ്ഞിട്ടില്ലെന്നതുമാണ് സംശയത്തിനിടയാക്കിയ കാരണങ്ങൾ.

ഇപ്പോഴിതാ വീണ്ടും റിതുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ജിയ ഇറാനി. റിതുവിന്‌റെ കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രമാണ് ജിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇരുവരുടേയും കൈകള്‍ മാത്രമാണുള്ളത്. നിന്നില്‍ ഞാന്‍ വിശ്വസിക്കുന്നു, എന്നിലും എന്നാണ് ചിത്രത്തിന് ജിയ നല്‍കിയ ക്യാപ്ഷന്‍. റിതുവിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം പോസ്റ്റിനോട് റിതു ഇതുവരേയും പ്രതികരിച്ചിട്ടില്ല.

തങ്ങളുടെ പ്രണയത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള ജിയയുടെ മറുപടിയാണ് പുതിയ പോസ്റ്റും വാക്കുകളുമെന്നാണ് ചിലരുടെ വിലയിരുത്തലുകള്‍. അതേസമയം ഈ പോസ്റ്റിലും ജിയയ്‌ക്കെതിരെ സംശയം ഉന്നയിച്ചും വിമര്‍ശിച്ചും പലരും രംഗത്ത് എത്തിയിട്ടുണ്ട്. റിതു സത്യം തുറന്ന് പറയണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത് . ജിയ പറയുന്നത് നുണയാണോ സത്യമാണോ എന്നത് റിതുവിന് മാത്രമാണ് പറയാനാവുക എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇനിയും റിതു ഈ വിഷയത്തിന് മുന്നിൽ മൗനമാക്കരുത് എന്നും ആരാധകർ [പറയുന്നു.

നേരത്തെ തനിക്കൊരു പ്രണയമുണ്ടെന്ന് റിതു ബിഗ് ബോസ് വീട്ടില്‍ വച്ചു തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ എന്താകും അയാളുടെ പ്രതികരണം എന്നറിയില്ലെന്നും , പുറത്ത് ഇറങ്ങിയാല്‍ മാത്രമേ അറിയുകയുള്ളൂവെന്നും റിതു പറഞ്ഞിരുന്നു. അതേസമയം പുറത്തുവന്ന് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും റിതു ഒരു വിവരങ്ങളും പങ്കുവച്ചിട്ടില്ല.

അതേസമയം , നിലവില്‍ ബിഗ് ബോസ് കിരീടത്തിനായി മത്സരിക്കുന്നത് മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, റംസാന്‍, റിതു മന്ത്ര, അനൂപ്, നോബി എന്നിവരാണ്. ഇവരില്‍ ആരാകും വിജയകിരീടം ചൂടുക എന്നതാണ് ഇനി കണ്ടറിയേണ്ടത്. എന്നാണ് വിജയിയെ പ്രഖ്യാപിക്കുക എന്നതിനെ സംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. അതേസമയം വിജയിയായി പലതാരങ്ങളുടേയും പേരുകള്‍ ഇതിനോടകം ഉയര്‍ന്നു വരികയും ചെയ്തു.

about rithu manthra

Continue Reading
You may also like...

More in Malayalam

Trending

Recent

To Top