Connect with us

മെയ്‌വഴക്കമെന്ന് പറഞ്ഞാൽ ഇതാണ് , യോഗ അഭ്യസിച്ച് സംയുക്ത വർമ്മ! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….

Malayalam

മെയ്‌വഴക്കമെന്ന് പറഞ്ഞാൽ ഇതാണ് , യോഗ അഭ്യസിച്ച് സംയുക്ത വർമ്മ! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….

മെയ്‌വഴക്കമെന്ന് പറഞ്ഞാൽ ഇതാണ് , യോഗ അഭ്യസിച്ച് സംയുക്ത വർമ്മ! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് നടൻ ബിജു മേനോനും ഭാര്യ സംയുക്ത വർമ്മയും. സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും സംയുക്തയും ബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയകളിൽ എപ്പോഴും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് ഒന്നുമല്ല സംയുക്ത. പക്ഷേ യോഗ വളരെ കാലങ്ങളായി അഭ്യസിക്കുന്ന ഒരാളാണ് താരം. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട വീഡിയോസും ഫോട്ടോസും സംയുക്ത പോസ്റ്റ് ചെയ്യാറുണ്ട്.

ഈ അടുത്തിടെ ഒരു മാഗസിന് വേണ്ടി അത്തരത്തിൽ യോഗ ചെയ്യുന്ന ഫോട്ടോഷൂട്ട് സംയുക്ത ചെയ്തിരുന്നു. വനിതയുടെ കവർ ഫോട്ടോയിലും സംയുക്ത അടുത്തിടെ ഇടംപിടിച്ചു. ഇപ്പോഴിതാ അതികഠിനമായ യോഗ അഭ്യസിക്കുന്ന വീഡിയോ സംയുകത പോസ്റ്റ് ചെയ്തിട്ടുണ്ട്. അസാമാന്യ മെയ്‌വഴക്കമാണ് സംയുക്തയ്ക്ക് ഉള്ളതെന്ന് ആരാധകരും പറയുന്നുണ്ട് വീഡിയോ കണ്ടിട്ടുണ്ട്.

രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ സംയുക്ത വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി ആരാധകർ ഇപ്പോഴും കാത്തിരിക്കുകയാണ്. മറ്റുള്ള നടിമാരെ പോലെ ഒരുപാട് കൊല്ലമൊന്നും സംയുക്ത അഭിനയിച്ചിട്ടില്ല. 1999ൽ ആദ്യ സിനിമയിൽ അഭിനയിച്ച സംയുക്ത 2002-ൽ വിവാഹിതയാവുകയും പിന്നീട് കുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കുകയും ചെയ്തു. രണ്ട് പേരും ഒരേ സമയത്ത് വീട് വിട്ടുനിന്ന് സിനിമയിൽ അഭിനയിച്ചാൽ മകന്റെ ഭാവിയെ കുറിച്ച് ഓർത്തുമാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് സംയുക്ത പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപ് നായകനായ കുബേരനിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. ആദ്യ ചിത്രം ജയറാമിനൊപ്പം വീടും ചില വിട്ടുവിശേഷങ്ങളും. ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ സംസ്ഥാന അവാർഡും നേടിയെടുത്ത താരം കൂടിയാണ് സംയുക്ത.

More in Malayalam

Trending

Recent

To Top