Connect with us

ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്നു; ഞാൻ അത്രയ്ക്കും നാണം ഉള്ളവളായിരുന്നു; കനി കുസൃതി

Actress

ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്നു; ഞാൻ അത്രയ്ക്കും നാണം ഉള്ളവളായിരുന്നു; കനി കുസൃതി

ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്നു; ഞാൻ അത്രയ്ക്കും നാണം ഉള്ളവളായിരുന്നു; കനി കുസൃതി

തന്റെ നിലപാടുകള്‍ മൂടിവെയ്ക്കാതെ തുറന്നു പറയുന്നതിൽ മുന്നിലാണ് നടി കനി കുസൃതി. സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടില്ലെങ്കിലും ചില ഷോർട്ട് ഫിലിമുകളിലൂടെയും മോഡലിംഗ് ഷൂട്ടുകളിലൂടെയുമാണ് കനിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ഇക്കുറി താരത്തെ തേടിയെത്തിയിരുന്നു.

ബിരിയാണിയിലെ മികച്ച അഭിനയം കൊണ്ട് കനി കുസൃതി പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. സിനിമ മുന്നോട്ട് വെച്ച രാഷ്ട്രീയം വളരെ ചർച്ച ചെയ്യപ്പെട്ടു.

ഇപ്പോൾ ഇതാ വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്റെ പഴയ ചിന്താഗതികളാണ് താരം പങ്കുവെച്ചത്. വളരെയധികം നാണം കുണുങ്ങിയായിരുന്നു താനെന്ന് കനി കുസൃതി വെളിപ്പെടുത്തുന്നു. ‘എന്റെ സ്വന്തം ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്ന ആളായിരുന്നു ഞാൻ. കാരണം ഞാൻ അത്രയ്ക്കും നാണം ഉള്ളവളായിരുന്നു. അതായത് എന്റെ ശരീരം ഞാൻ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക്’.- കനി പറഞ്ഞു.

More in Actress

Trending

Recent

To Top