Malayalam
50000രൂപ കൊടുത്താലെ പാടൂവെന്ന് യേശുദാസ് ; അത് നല്‍കിയപ്പോള്‍ സംഭവിച്ചത് …..; ഞെട്ടിച്ച അനുഭവത്തെ കുറിച്ച് തിരക്കഥാകൃത്ത്!
50000രൂപ കൊടുത്താലെ പാടൂവെന്ന് യേശുദാസ് ; അത് നല്‍കിയപ്പോള്‍ സംഭവിച്ചത് …..; ഞെട്ടിച്ച അനുഭവത്തെ കുറിച്ച് തിരക്കഥാകൃത്ത്!
മലയാളികൾക്കിടയിൽ ഇന്നും ഓർമ്മനിൽക്കുന്ന സുരേഷ് ഗോപി-ശ്വേത മേനോന്‍ സിനിമയായിരുന്നു നക്ഷത്രക്കൂടാരം. ജോഷി മാത്യൂ സംവിധാനം ചെയ്ത ചിത്രത്തിന് സതീഷ് ബാബു പയ്യന്നൂരാണ് തിരക്കഥ ഒരുക്കിയത്. സുരേഷ് ഗോപിക്കും ശ്വേത മേനോനുമൊപ്പം ജഗതി ശ്രീകുമാര്‍, കെപിഎസി ലളിത, അശോകന്‍, സൈനുദ്ദീന്‍, ഇന്നസെന്‌റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,ശങ്കരാടി, വല്‍സല മേനോന്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഇപ്പോഴിതാ സിനിമയുടെ പാട്ടുകള്‍ ഒരുക്കുന്നതിനിടെ ഉണ്ടായ അനുഭവം ഒരു പ്രമുഖ പാത്രത്തിൽ എഴുതിയ കുറിപ്പില്‍ തിരക്കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂര്‍ പങ്കുവെച്ചിരുന്നു
“അദ്ദേഹം ആദ്യമായി തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് നക്ഷത്രക്കൂടാരം. മോഹന്‍സിത്താരയാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയത്. അന്ന് ഗാനങ്ങള്‍ ചെയ്യുന്നതിനിടെ യേശുദാസുമായി ഉണ്ടായ അസ്വാരസ്യങ്ങളെ കുറിച്ചാണ് സതീഷ് ബാബു എഴുതിയത്.
ബിച്ചു തിരുമലയുടെ വരികള്‍ക്കാണ് അന്ന് മോഹന്‍സിത്താര സിനിമയ്ക്ക് സംഗീതമൊരുക്കിയത്. കാസറ്റ് കമ്പനിക്കാരുടെ നിര്‍ബന്ധത്തില്‍ ഒരു പാട്ട് യേശുദാസിനെ കൊണ്ട് പാടിക്കാന്‍ ശ്രമിച്ച പാവം നിര്‍മ്മാതാക്കളുടെ പരവേശം ഇന്നും ഓര്‍മ്മയിലുണ്ടെന്ന് സതീഷ് ബാബു പറയുന്നു.
ക്രിസ്റ്റഫര്‍ എന്ന യുവഗായകന്‍ അതിമനോഹരമായി പാടിയ ട്രാക്കും വെച്ച് യേശുദാസിനെ കാത്തിരുന്നു. ഒരു പാട്ടിന്‌റെ അന്നത്തെ അദ്ദേഹത്തിന്‌റെ റേറ്റായ 50000 രൂപ മാനേജര്‍ക്ക് അഡ്വാന്‍സായി കൊടുത്താലെ പാടൂ എന്ന് പറഞ്ഞ് യേശുദാസ് വന്നവഴി മടങ്ങിപ്പോയെന്ന് സതീഷ് പറയുന്നു. പിറ്റേദിവസം എവിടന്നെല്ലാമോ ആ കാശ് സംഭരിച്ച് നിര്‍മ്മാതാക്കളായ ബെന്നിയും സിറിലും അദ്ദേഹത്തിന്‌റെ കരുണ കാത്തുനിന്നു.
സ്റ്റുഡിയോയില്‍ എത്തിയ യേശുദാസ് ട്രാക്ക് കേള്‍ക്കാന്‍ നിന്നില്ല. മോഹന്‍സിത്താര താരതമ്യേന അക്കാലത്ത് നവാഗതനായിരുന്നു. അദ്ദേഹം പാട്ട് വിശദീകരിക്കുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ തിടുക്കത്തില്‍ പാടി യേശുദാസ് സ്ഥലം വിട്ടതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മ്മയുണ്ട്”, സതീഷ് ബാബു പറഞ്ഞു.
about yesudas
