Connect with us

വയനാടിനായി കൈകോർത്ത് യേശുദാസും വിദ്യാസാഗറും; പന്ത്രണ്ട് വർഷത്തിനു ശേഷം വീണ്ടും

Malayalam

വയനാടിനായി കൈകോർത്ത് യേശുദാസും വിദ്യാസാഗറും; പന്ത്രണ്ട് വർഷത്തിനു ശേഷം വീണ്ടും

വയനാടിനായി കൈകോർത്ത് യേശുദാസും വിദ്യാസാഗറും; പന്ത്രണ്ട് വർഷത്തിനു ശേഷം വീണ്ടും

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിനായി കൈകോർത്ത് ഇതിനോടകം തന്നെ നിരവദി പേരാണ് രം​ഗതെത്തിയത്. തങ്ങളാലാകുന്ന സഹായങ്ങളെല്ലാം എല്ലാവരും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ വയനാടിന് കൈത്താങ്ങാനാകാൻ രം​ഗത്തെത്തുകയാണ് ഗാനഗന്ധർവൻ യേശുദാസും സംഗീതസംവിധായകൻ വിദ്യാസാഗറും.

വിദ്യാസാഗർ ഈണമിട്ട് യേശുദാസ് ആലപിക്കുന്ന ഗാനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണമായും വയനാടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനുവേണ്ടി ഉപയോഗിക്കാനാണ് നീക്കം. പന്ത്രണ്ട് വർഷത്തിനുശേഷമാണ് യേശുദാസും വിദ്യാസാഗറും ഒന്നിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ വൈഢ്യൂര്യമായിരുന്നു അവസാന ചിത്രം.

വയനാട് തന്നെയാണ് പാട്ടിന്റെ ഇതിവൃത്തം. ​ഗാനം ഉടൻ തന്നെ വിദ്യാസാഗറിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും യൂട്യൂബിൽ നിന്നു ലഭിക്കുന്ന വരുമാനം ദുരാദാശ്വാസത്തിന് നൽകുകയും ചെയ്യുമെന്ന് വിദ്യ സാ​ഗർ തന്നെ അറിയിച്ചിട്ടുണ്ട്. തന്നെയും തന്റെ പാട്ടിനെയും എന്നും സ്‌നേഹിച്ച മലയാളികളോടുള്ള കടപ്പാടിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടകം തന്നെ നിരവധി പേരാണ് സഹായവുമായി രം​ഗത്തെത്തിയിരുന്നത്. മമ്മൂട്ടി, മോഹൻലാൽ, റിമി ടോമി, നസ്രിയ, ഫഹദ്, ജോജു ജോർജ്, പേളി മാണി, സിത്താര കൃഷ്ണകുമാർ, ആസിഫ് അലി, വിക്രം, കമൽ ഹാസൻ, ചിരഞ്ജീവി, രാം ചരൺ, പ്രഭാസ്, സൂര്യ, ധനുഷ്, കാർത്തി, ജ്യോതിക എന്ന് തുടങ്ങി നിരവധി പ്രമുഖർ സഹായവുമായി വന്നിരുന്നു.

More in Malayalam

Trending