Connect with us

മാസ്സ് സിനിമികള്‍ റിലീസ് ചെയുന്ന ദിവസം ഇരട്ട സ്‌ക്രീനുകളിലെ വലിയ സ്‌ക്രീനായ ധന്യയില്‍ ടിക്കറ്റ് കിട്ടാതെ രമ്യയിലേക്ക് പുറംതള്ളപെട്ടാല്‍ പിന്നെ പ്രതിഷേധമാണ്, ഓര്‍മമ്കള്‍ പങ്കുവെച്ച് ശബരീനാഥന്‍

Malayalam

മാസ്സ് സിനിമികള്‍ റിലീസ് ചെയുന്ന ദിവസം ഇരട്ട സ്‌ക്രീനുകളിലെ വലിയ സ്‌ക്രീനായ ധന്യയില്‍ ടിക്കറ്റ് കിട്ടാതെ രമ്യയിലേക്ക് പുറംതള്ളപെട്ടാല്‍ പിന്നെ പ്രതിഷേധമാണ്, ഓര്‍മമ്കള്‍ പങ്കുവെച്ച് ശബരീനാഥന്‍

മാസ്സ് സിനിമികള്‍ റിലീസ് ചെയുന്ന ദിവസം ഇരട്ട സ്‌ക്രീനുകളിലെ വലിയ സ്‌ക്രീനായ ധന്യയില്‍ ടിക്കറ്റ് കിട്ടാതെ രമ്യയിലേക്ക് പുറംതള്ളപെട്ടാല്‍ പിന്നെ പ്രതിഷേധമാണ്, ഓര്‍മമ്കള്‍ പങ്കുവെച്ച് ശബരീനാഥന്‍

തിരുവനന്തപുരത്തെ പ്രമുഖ സിനിമാ തിയേറ്റര്‍ ആയിരുന്ന ധന്യ രമ്യ പൊളിച്ചു മാറ്റിയതിന് പിന്നാലെ തിയേറ്ററിനെ കുറിച്ചുള്ള പഴയ ഓര്‍മകള്‍ പങ്കുവെച്ച് മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍. ധന്യ-രമ്യ തിയേറ്റര്‍ സമുച്ചയം പൊളിച്ചു എന്ന വാര്‍ത്ത ഇന്നത്തെ മാതൃഭൂമിയില്‍ കണ്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഇരച്ചുകയറുകയായിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം സിനിമകള്‍ കണ്ടത് ഇന്നലെ പോലെ ഓര്‍മ്മയുണ്ടെന്നും ശബരീനാഥ് പറയുന്നു.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇതേകുറിച്ച് പറഞ്ഞത്.

ശബരീനാഥന്റെ വാക്കുകള്‍:

ധന്യ-രമ്യ തിയേറ്റര്‍ സമുച്ചയം പൊളിച്ചു എന്ന വാര്‍ത്ത ഇന്നത്തെ മാതൃഭൂമിയില്‍ കണ്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഇരച്ചുകയറി. കുട്ടികാലം മുതല്‍ ധാരാളം നല്ല ചിത്രങ്ങള്‍ കണ്ടത് ഇവിടെയാണ്. സിനിമ ആസ്വാദകരായിരുന്ന അച്ഛനും അമ്മയോടൊപ്പം ഫസ്റ്റ് ഷോ കാണാന്‍ തിയേറ്ററില്‍ പോകാനാണ് 6.15 പിഎം എന്ന കൃത്യസമയത്തിന്റെ വിലമനസിലായത്. സിനിമ കാണാന്‍ ബുക്ക് ചെയ്ത ദിവസം ഏകദേശം അഞ്ച് മണിയാകുമ്പോള്‍ തന്ന പതിവില്ലാതെ എന്റെ സമയബോധം ഉണരും. ട്രാഫിക്കിന്റെയും പാര്‍ക്കിങ്ങിന്റെയും ഭീകര കഥകള്‍ പറഞ്ഞു 5.30 പിഎം തന്നെ ഇറങ്ങാന്‍ ഞാന്‍ നിര്‍ബന്ധിക്കും. എന്നാല്‍ 5.40 പിഎം ഒരു ചായകുടിച്ചിട്ട് മാത്രമേ അച്ഛന്‍ ഇറങ്ങുകയുള്ളു. 6.00 പിഎം എത്തുകയും ചെയ്യും.

മാസ്സ് സിനിമികള്‍ റിലീസ് ചെയുന്ന ദിവസം ഇരട്ട സ്‌ക്രീനുകളിലെ വലിയ സ്‌ക്രീനായ ധന്യയില്‍ ടിക്കറ്റ് കിട്ടാതെ രമ്യയിലേക്ക് പുറംതള്ളപെട്ടാല്‍ പിന്നെ പ്രതിഷേധമാണ്. സ്‌കൂള്‍ ബസില്‍ വാചകമടിക്കുമ്പോള്‍ ധന്യയില്‍ സിനിമ കണ്ടവന്‍ വീമ്പടിക്കുന്നതും രമ്യയില്‍ കണ്ടതിനു എന്നെ കളിയാക്കുന്നതും വീട്ടുകാര്‍ക്ക് മനസിലാകില്ലല്ലോ!

1990കളില്‍ നിന്ന് 2000 എത്തിയപ്പോള്‍ ഞാന്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയായി. അന്നൊക്കെ ഹിന്ദി തമിഴ് സിനിമകള്‍ കാണുവാന്‍ ധന്യ-രമ്യ സമുച്ചയം ഒരു സ്ഥിരം ലാവണമായി. ദേവദാസ്, ലക്ഷ്യ, ദില്‍ ചാഹ്താ ഹെ തുടങ്ങിയവ കൂട്ടുകാരുമായി ബഹളമുണ്ടാക്കിയും പിന്നെ എല്ലാരുടെയും കണ്ണ് വെട്ടിച്ചു പ്രിയപ്പെട്ടവരുമായി ഒളിച്ചുകാണുന്നതും ഇന്നലെ പോലെ ഓര്‍മയുണ്ട്.

എന്നാല്‍ ഒരിക്കലും മറക്കാത്തത് 2001ല്‍ കമലാഹാസന്റെ ആളവന്താന്‍ (അഭയ്) കാണാന്‍ പോയതാണ്. റിലീസ് ദിവസം 11 മണിക്കുള്ള ഷോയ്ക്ക് കഷ്ടപ്പെട്ട് ടിക്കറ്റ് തരപ്പെടുത്തി കൃത്യം 9.30 മണിക്ക് കൂട്ടുകാരുടെയൊപ്പമെത്തി. എന്നാല്‍ മദ്രാസില്‍ നിന്ന് പെട്ടി എത്തിയില്ല, സെന്‍സറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കാരണം എന്ന് തോന്നുന്നു. രണ്ട് തിയേറ്ററിലുമുള്ള മോര്‍ണിംഗ് ഷോക്കാരും മാറ്റിനിക്കാരും എല്ലാം ചേര്‍ന്നു ഒരു ജനസാഗരം റോഡിലുണ്ട്. ഇപ്പോള്‍ ഷോ ആരംഭിക്കും എന്ന് സെക്യൂരിറ്റി ഗാര്‍ഡ് പറയുമ്പോഴും പല അഭ്യൂഹങ്ങളും കാറ്റില്‍ പറന്നു.

അവസാനം ഉച്ചക്ക് പെട്ടിയെത്തി. പൊള്ളുന്ന വെയിലില്‍ വിയര്‍ത്ത് ഇടിയും കൊണ്ട് ആ തിരക്കില്‍ നുഴഞ്ഞുകയറി നനഞ്ഞ ടിക്കറ്റ് കൗണ്ടര്‍ഫോയില്‍ സമര്‍പ്പിച്ച് തിയറ്ററിന്റെ ഇരുട്ടില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ പതുക്കെ സീറ്റ് കണ്ടുപിടിച്ചു ഡിടിഎസ് സൗണ്ടില്‍ പടം തുടങ്ങിയപ്പോള്‍ വിഷമം മാറി.

More in Malayalam

Trending

Recent

To Top