Malayalam
സിനിമയിലെ അടിസ്ഥാന തൊഴിലാളികള്‍ക്കായി പ്രതിഫലം ഇല്ലാതെ സിനിമ എടുക്കാന്‍ ഫെഫ്ക മുന്നോട്ടു വരണം: നിര്‍മ്മാതാവ് ഷിബു ജി. സുശീലന്
സിനിമയിലെ അടിസ്ഥാന തൊഴിലാളികള്‍ക്കായി പ്രതിഫലം ഇല്ലാതെ സിനിമ എടുക്കാന്‍ ഫെഫ്ക മുന്നോട്ടു വരണം: നിര്‍മ്മാതാവ് ഷിബു ജി. സുശീലന്
കോവിഡ് കാലത്ത് പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയിലെ അടിസ്ഥാന തൊഴിലാളികളെ സഹായിക്കാനായി പ്രതിഫലം ഇല്ലാതെ സിനിമ എടുക്കാന്‍ ഫെഫ്ക മുന്നോട്ടു വരണമെന്ന് നിര്‍മ്മാതാവ് ഷിബു ജി. സുശീലന്. കാരുണ്യ പ്രവര്‍ത്തനത്തിനായി ഫെഫ്ക മുന്നിട്ട് ഇറങ്ങിയാല്‍ ലാഭേച്ചയില്ലാതെ 10 ലക്ഷം രൂപ തരാന്‍ താന്‍ തയ്യാറാണെന്നും നിര്‍മ്മാതാവ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഷിബു ജി. സുശീലന്റെ കുറിപ്പ്:
സിനിമയിലെ അടിസ്ഥാന തൊഴിലാളികള്‍ക്ക് മുന്നോട്ടു ജീവിക്കാന്‍ വേണ്ടി പ്രതിഫലം ഇല്ലാതെ, ബിസിനസ് സാധ്യതയുള്ള ആര്‍ട്ടിസ്റ്റുകളെയും സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തികൊണ്ട് ഒരു സിനിമ എടുക്കാന്‍ (എല്ലാ യൂണിയനും വേണ്ടി ) ഫെഫ്ക മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിര്‍മ്മാണചിലവുകള്‍ മുന്‍കൂട്ടി കണ്ട് കൊണ്ട് ഏറ്റവും നല്ല ഏഴ് കഥകള്‍ കോര്‍ത്തിണക്കി, ഏഴ് സംവിധായകര്‍, ഏഴ് ക്യാമറമാന്മാര്, ഏഴ് എഡിറ്റേഴ്സ്, ഏഴ് മ്യൂസിക് ഡയറക്ടറ്റേഴ്സ് അങ്ങനെ ഈ സിനിമയില്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി ഒരേ സമയം പല സ്ഥലങ്ങളില്‍ ഏഴ് യൂണിറ്റ് ടീമിനെ വെച്ച് ചിത്രീകരിച്ചുകൊണ്ട് വളരെ പെട്ടെന്ന് നമ്മുക്ക് ഒരു സിനിമ അഞ്ചു മുതല്‍ ഏഴ് ദിവസം കൊണ്ട് യാഥാര്‍ഥ്യമാക്കുവാന്‍ സാധിക്കും.
ഇങ്ങനെ ഒരു കാരുണ്യ പ്രവര്‍ത്തനത്തിന്റെ തുടക്കത്തിനായി ഫെഫ്ക മുന്നിട്ട് ഇറങ്ങിയാല്‍ ലാഭേച്ചയില്ലാതെ 10 ലക്ഷം രൂപ (ഈ തുക സിനിമ ബിസിനസ് ആകുമ്പോള്‍ തിരിച്ചു തന്നാല്‍ മാത്രം മതി) തരാന്‍ ഞാന്‍ തയ്യാറാണ്. ഇങ്ങനെ ഒരു സിനിമ ഉടനെ നടന്നാല്‍ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ വലിയ ബിസിനസ് സാധ്യത ഉണ്ട്.
ഒരു പ്രതിഫലവും വാങ്ങാതെ ആര്‍ട്ടിസ്റ്റും ടെക്നിക്കല്‍ സൈഡില്‍ എല്ലാവരും വര്‍ക്ക് ചെയ്താല്‍ ബിസിനസില്‍ നിന്ന് ലഭിക്കുന്ന തുക (സിനിമയുടെ മറ്റ് ചിലവുകള്‍ കഴിച്ച്) വളരെ സത്യസന്ധതയോടെ കരുതലോടെ കൈകാര്യം ചെയ്തു കൊണ്ട് നമ്മുടെ കൂടെ ഉള്ളവരുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ വേണ്ടി സഹായിക്കാന്‍ പറ്റും.
ഒന്നാം ഘട്ടം കൊറോണ കഴിഞ്ഞു സിനിമ തുടങ്ങിയപ്പോള്‍ 5000ല്‍ പരം അംഗങ്ങളില്‍ ജോലി കിട്ടിയത് ഏകദേശം 1360പേര്‍ക്ക് മാത്രമാണ്. ഔട്ട്ഡോര്‍ യൂണിറ്റില്‍ 780 പേരില്‍ നിന്ന് 200 പേര്‍ക്കും, മേക്കപ്പ് യൂണിയനില്‍ അസിസ്റ്റന്റ് മെംബേര്‍സ് ഉള്‍പ്പെടെ 265 പേരില്‍ ഏകദേശം 140 പേര്‍ക്കും, കൊസ്റ്റ്യൂം യൂണിയിന് ഏകദേശം 250 പേരില്‍ 100 പേര്‍ക്കും, ഡ്രൈവേഴ്സ് 485 പേരില്‍ മാക്സിമം 150 പേര്‍ക്കും, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് 396 പേരില്‍ ഏകദേശം 200 പേര്‍ക്കും, ആര്‍ട്ട് സെക്ഷനില്‍ 302 പേരില്‍ ഏകദേശം 150 പേര്‍ക്കും, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സെക്ഷനില്‍ അസിസ്റ്റന്റ് മാനേജര്‍ ഉള്‍പ്പെടെ ഏകദേശം 450 പേരില്‍ നിന്ന് 120പേര്‍ക്കും,
മറ്റ് എല്ലാ സെക്ഷനില്‍ നിന്നും കൂടി ഏകദേശം 300 പേര്‍ക്കും എന്നിങ്ങനെ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ബിസിനസില്‍ നിന്ന് കിട്ടുന്ന തുക എല്ലാ യൂണിയന് പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതി ഒരു പുതിയ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക.
