Connect with us

പോപ്പുലർ ആകാൻ ഇങ്ങനെയൊക്കെ ചെയ്യണോ??? റിതുവിന്റെ ലൈവിൽ ജിയ ; പിന്നെ സംഭവിച്ചത്…! ചോദ്യം ചെയ്ത് റിതു ആരാധകർ!!

Malayalam

പോപ്പുലർ ആകാൻ ഇങ്ങനെയൊക്കെ ചെയ്യണോ??? റിതുവിന്റെ ലൈവിൽ ജിയ ; പിന്നെ സംഭവിച്ചത്…! ചോദ്യം ചെയ്ത് റിതു ആരാധകർ!!

പോപ്പുലർ ആകാൻ ഇങ്ങനെയൊക്കെ ചെയ്യണോ??? റിതുവിന്റെ ലൈവിൽ ജിയ ; പിന്നെ സംഭവിച്ചത്…! ചോദ്യം ചെയ്ത് റിതു ആരാധകർ!!

ബിഗ് ബോസ് സീസൺ 3 പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും നിർണ്ണായക ദിവസങ്ങളാണ് ഇനിയുള്ളത്. ബിഗ് ബോസ് ഹൗസിൽ നിന്നും മത്സരാർത്ഥികൾ പുറത്തിറങ്ങിയ അന്നുമുതൽ അവരെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരും തന്നെ അവരെ പിന്തുണച്ച ആരാധകരെ മറന്നിട്ടില്ല… ഇനി ആരാകും യഥാർത്ഥ വിജയി എന്നറിയാനുള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം വരെയാണ് പ്രേക്ഷകർക്ക് വോട്ട് ചെയ്യാനുള്ള അവസരം ചാനൽ നൽകിയത്. ഇനി മുമ്പോട്ടുള്ള ദിവസങ്ങളിൽ വിജയിയെ പ്രഖ്യാപിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

കഴിഞ്ഞ ദിവസം വോട്ടിങ് അവസാനിപ്പിക്കുന്ന ദിനം ആയതുകൊണ്ടുതന്നെ മത്സരാർത്ഥികൾ ലൈവിൽ എത്തി പ്രേക്ഷകരുടെ പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ ആണ് റിതു ആരാധകരെ ആകെ കുഴപ്പിച്ചുകൊണ്ട് ഒരു സംഭവം നടന്നത്.

ബിഗ് ബോസ് സീസൺ 3 ലെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാൾ ആണ് ഋതു മന്ത്ര. നടിയും മോഡലും ഗായികയുമായ താരത്തിന് സോഷ്യൽ മീഡിയയുടെ പിന്തുണ വളരെയേറെയാണ്.

റിതു ബിഗ് ബോസിൽ ഹിറ്റായതോടെയാണ് താൻ നടിയുടെ ലവർ ആണ് എന്ന് സ്വയം പരിചയപ്പെടുത്തി നടൻ ജിയാ ഇറാനി രംഗത്ത് എത്തുന്നത്. റിതുവുമായുള്ള ചിത്രങ്ങൾ പങ്കിട്ടും അല്ലാതെയും ജിയ ഒരുപാട് കാര്യങ്ങൾ പ്രേക്ഷകരോട് പറഞ്ഞിരുന്നു. ഒന്നുരണ്ട് പോസ്റ്റുകളിലൊന്നും ഒതുക്കാതെ ജിയാ അയാളുടെ പ്രണയം സ്ഥിരയുമായി ഇൻസ്റ്റയിലൂടെ പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നു.

സ്വകാര്യ നിമിഷങ്ങൾ പങ്കുവച്ച് ജിയാ ആദ്യം എത്തിയപ്പോൾ എല്ലാ ആരാധകരും ഒരു നിമിഷം സംശയിച്ചെങ്കിലും പിന്നീട് ജിയയുടെ വാക്കുകൾ വിശ്വസിക്കാൻ തുടങ്ങി. പക്ഷെ, തുടരെ തുടരെയുള്ള പോസ്റ്റുകൾ റിതുവിന് എതിരെ മോശം കോമ്മെന്റുകൾ ഉണ്ടാകാൻ കാരണമായി.. എന്നാൽ, കൂടുതൽ പേരും ചോദ്യം ചെയ്തത് ജിയാ ഇറാനിയെ ആയിരുന്നു.

റിതു കാമുകി ആണെങ്കിൽ തന്നെ , റിതുവിന്റെ അനുവാദമില്ലാതെ സ്വകാര്യനിമിഷങ്ങൾ പങ്കുവെക്കുന്നതിന് എന്നായിരുന്നു ആരാധകർ ഉന്നയിച്ച ചോദ്യങ്ങൾ. എന്നാൽ, എല്ലാ ചോദ്യങ്ങളേയും പരിഹാസത്തോടെ തള്ളിക്കളയുകയല്ലാതെ വ്യക്തമായ മറുപടി കൊടുക്കാൻ ജിയായും തയ്യാറായില്ല.

അതോടെ റിതു ഷോയിൽ നിന്ന് പുറത്തെത്തിയതിന് ശേഷം ചോദിക്കാം എന്നായി ആരാധകർ. തുടർന്ന് ബിഗ് ബോസ് ചിത്രീകരണം അവസാനിക്കുകയും റിതു വീടിനു പുറത്തേക്ക് വരുകയും ചെയ്തു . ജിയയുമായുള്ള ബന്ധത്തെക്കുറിച്ച് റിതുവിന്റെ മറുപടിക്കായി കാത്തിരുന്ന ആരാധകർക്ക് കാണാൻ സാധിച്ചത് ജിയയെ അൺ ഫോളോ ചെയ്ത നടിയെ ആണ്. എന്നാൽ, റിതു മറ്റു പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ഇതോടെ റിതുവിന്‌ ജിയയോടുള്ള സമീപനത്തെ കുറിച്ചായി പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ച. ഇതിനു പിന്നാലെ ജിയയോട് കുറെയധികം ചോദ്യങ്ങൾ ആരാധകർ ചോദിച്ചു എങ്കിലും വ്യക്തമായ മറുപടി അദ്ദേഹം നൽകിയില്ല. ഇതിനിടയിലാണ് റിതുവിന്റെ ലൈവിൽ കഴിഞ്ഞ ദിവസം ജിയ പ്രത്യക്ഷപ്പെട്ടത്.

നിരവധി കമന്റുകൾ ജിയ നൽകിയതിന്റെ സ്‌ക്രീൻ ഷോട്ട് ജിയ തന്നെയാണ് പങ്കിട്ടത്. ഒപ്പം തനിക്ക് കിട്ടുന്ന സ്നേഹത്തെക്കുറിച്ചും ജിയ വാചാലനായി. അതേസമയം, ലൈവിൽ എത്തിയ ജിയയുടെ കമന്റിന് റിതു മറുപടിയൊന്നും നൽകിയിരുന്നില്ല. ഇത് കൂടുതൽ ആശയക്കുഴപ്പത്തിലേക്ക് കൊണ്ടുപോകുകയാണ്. എന്നാൽ, റിതു ഷോ അവസാനിക്കാൻ വേണ്ടി കാത്തിരിക്കുകയാണ്, എന്നാൽ മാത്രമേ കോൺട്രാക്ട് അവസാനിക്കുകയുള്ളു.. അതുകഴിഞ്ഞാകും ജിയയുടെ കാര്യത്തിൽ പ്രതികരണം ഉണ്ടാവുകയുള്ളു എന്നും ആരാധകർ വാദിക്കുന്നുണ്ട്.

അതേസമയം ഇന്നും റിതുവിന്റെ ഫോട്ടോ ഇൻസ്റ്റയിൽ പോസ്റ്റുചെയ്ത ജിയയെ ചോദ്യം ചെയ്ത് ഒരു ആരാധകൻ എത്തിയിരുന്നു. റിതു അൺഫോള്ളോ ചെയ്തതും ജിയാ പോപ്പുലാരിറ്റിക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നുമാണ് കമെന്റ് ചെയ്തത്. ഒരു ഉമ്മ തരും പൊയ്ക്കോ അവിടുന്ന് എന്നാണ് ജിയാ മറുപടി കൊടുത്തത്.

about rithu manthra

Continue Reading
You may also like...

More in Malayalam

Trending

Recent

To Top