Malayalam
വർണ്ണ ശലഭമാകാൻ കൊതിച്ചു നിശാശലഭമായി വീണു….. ആരാധകരിൽ നിന്ന് അകന്ന് സൂര്യ ആ വാക്കുകൾ ദുഃഖിപ്പിക്കുന്നു; കണ്ണീരോടെ പ്രേക്ഷകർ
വർണ്ണ ശലഭമാകാൻ കൊതിച്ചു നിശാശലഭമായി വീണു….. ആരാധകരിൽ നിന്ന് അകന്ന് സൂര്യ ആ വാക്കുകൾ ദുഃഖിപ്പിക്കുന്നു; കണ്ണീരോടെ പ്രേക്ഷകർ
കുറച്ച് ദിവസങ്ങളായി ബിഗ് ബോസ്സ് താരം സൂര്യയ്ക്ക് നേരെ കടുത്ത സൈബർ അറ്റാക്കാണ് നടന്ന് കൊണ്ടിരിക്കുന്നത്. സൂര്യയുടെ കുടുംബത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. മോശമായ ഭാഷയിലൂടെയാണ് സൂര്യക്ക് നേരെ ചിലർ ആക്രമണം അഴിച്ചുവിട്ടത്. സൈബർ അറ്റാക്ക് നേരിടുന്നുവെന്ന കാര്യം സൂര്യ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിരുന്നു.
താനും തൻ്റെ കുടുംബവും മറ്റ് ആർമിക്കാരിൽ നിന്നും രൂക്ഷമായ സൈബറാക്രമണം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ് സൈബറാക്രമണത്തിൽ സഹികെട്ട് തൻ്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത് എന്നാണ് സൂര്യ ചോദിച്ചത്. ഇതോടെയാണ് ബിഗ് ബോസ് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ സൂര്യക്ക് പിന്തുണ നൽകി രംഗത്ത് വന്നത്.
ഇപ്പോൾ ഇതാ സൂര്യയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്
സൈബറിടത്തിൽ നിന്നും താൻ വിട്ടു നിൽക്കുന്നു എന്നാണ് സൂര്യ പറയുന്നത്. വർണ്ണ ശലഭമായി പാറി പറക്കാൻ കൊതിച്ചു, നിശാശലഭമായി ലക്ഷ്യമറിയാതെ ചിറകുകൾ തളർന്നു വീണു’, എന്നും ‘ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇവിടെ നിന്നും കുറച്ചു ദിവസത്തേക്ക് വിട്ടു നിൽക്കുന്നു. പിന്നീട് കാണാം”, എന്നുമാണ് ഇൻസ്റ്റയിലൂടെ സൂര്യ അറിയിച്ചത്.
അതേസമയം ‘ഇപ്പോഴും ഇതേപോലെ ഉള്ള മെസേജുകൾ വരുന്നുണ്ട്. പെൺകുട്ടികളും കുറെ മോശം കാര്യങ്ങൾ അയക്കുന്നുണ്ട്. സ്ക്രീൻ ഷോട്ട് എടുത്തിട്ടുണ്ട്. ഇന്ന് പരാതി സമർപ്പിക്കും. പിന്തുണച്ച എല്ലാവർക്കും നന്ദി’, എന്നും കഴിഞ്ഞ ദിവസം സൂര്യ അറിയിച്ചിരുന്നു.
അതിനിടെ സൂര്യയ്ക്ക് കട്ട സപ്പോർട്ടുമായി സൂര്യ ആർമിക്കാരും രംഗത്തുവന്നിട്ടുണ്ട്. ബിഗ് ബോസിൽ നിന്ന് പുറത്ത് പോയ സൂര്യയെ ആരും വ്യക്തിപരമായി അധിക്ഷേപിക്കരുത് എന്നും പലരും അഭിപ്രായം പറഞ്ഞത്.
സൂര്യയ്ക്കെതിരെയുള്ള സൈബർ അറ്റാക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മണിക്കുട്ടൻ രംഗത്ത് എത്തിയിരുന്നു. ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നത് ശരിയല്ല എന്നാണ് താരം പറഞ്ഞത്. ബിഗ് ബോസ് എന്നത് ഒരു ടെലവിഷൻ ഷോയാണ്. എല്ലാ മത്സരാർഥികൾക്കും ഹൗസിന് അകത്ത് മാത്രമല്ല പുറത്തും ഒരു ജീവിതമുണ്ട്. അതിനാൽ തന്നെ സൂര്യയ്ക്ക് നേരെയുള്ള സൈബർ ആക്രണം അവസാനിപ്പിക്കണം. ആരുടെ പേരിലായാലും സൈബർ സ്പെയിസിൽ ഒരാളെ അപമാനിക്കുന്നത് ശരിയല്ല. ഇത് അംഗീകരിക്കാൻ സാധിക്കില്ല. ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ഇത് തന്റെ അപേക്ഷയാണ്- താരം പറയുന്നു
ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും ഒടുവിലത്തെ എലിമിനേഷനിൽ പുറത്തായ മത്സരാർത്ഥിയാണ് സൂര്യ മേനോൻ. തുടക്കം മുതൽ തന്നെ ഒരേ രീതിയിൽ നിന്ന സൂര്യ വോട്ടിങ്ങിൽ ഉണ്ടായ നേരിയ കുറവിനെ തുടർന്നാണ് പുറത്തായത്. ആദ്യം മുതലുള്ള മിക്ക നോമിനേഷനുകളിലും സൂര്യ ഉൾപ്പെട്ടിരുന്നു എങ്കിലും, പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണ് സൂര്യക്ക് അവിടെ പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. പുറത്തിറങ്ങിയ ശേഷം പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദിയും നടി അറിയിച്ചിരുന്നു.
