Malayalam
തിരക്കഥ വായിക്കുമ്പോഴെല്ലാം മമ്മൂട്ടിയുടെ കണ്ണുകൾ മൊബൈലിലായിരുന്നു; അവസാന നിമിഷം മമ്മൂക്ക ഈ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചു
തിരക്കഥ വായിക്കുമ്പോഴെല്ലാം മമ്മൂട്ടിയുടെ കണ്ണുകൾ മൊബൈലിലായിരുന്നു; അവസാന നിമിഷം മമ്മൂക്ക ഈ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചു
മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന വൺ എന്ന ചിത്രത്തിൻറെ തിരക്കഥ ആദ്യമായി പറഞ്ഞപ്പോഴുണ്ടായ അനുഭവം തിരക്കഥാകൃത്ത് സഞ്ജയ്. മമ്മൂട്ടി ടൈംസ് യൂടൂബ് ചാനലിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
മമ്മൂക്കയുടെ അടുത്ത് തിരക്കഥ വായിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ സുഹൃത്തുക്കളെല്ലാം ഒരു കാര്യം ശ്രദ്ധിച്ചോളണമെന്ന് പറഞ്ഞിരുന്നു. നിങ്ങള്‍ വായിക്കുമ്പോ പുളളി ഫുള്‍ടൈം മൊബൈലിലേക്ക് നോക്കി കൊണ്ടിരിക്കും. അതൊരു ട്രാപ്പ് ആണ്. പുളളി നിങ്ങളെ ടെസ്റ്റ് ചെയ്യുന്നതാണ്. അതില്‍ വീഴരുതെന്ന് പറഞ്ഞു. നിങ്ങള്‍ വായിച്ചു കൊണ്ടിരുന്നാ മതി പ്രശ്നമൊന്നും ഇല്ലാ എന്ന് പറഞ്ഞു. അപ്പോ ഞങ്ങള്‍ വിചാരിച്ചു കൊളളാമല്ലോ, വലിയൊരു ടിപ്പ് അല്ലെ കിട്ടിയത് എന്നൊക്കെ. അങ്ങനെ ഞങ്ങള്‍ മമ്മൂക്കയുടെ അടുത്ത് പോയി. ഞങ്ങള്‍ തിരക്കഥ വായിക്കാന്‍ തുടങ്ങി.
അവര്‍ പറഞ്ഞ പോലെ ഒന്നാമത്തെ സീന്‍ മുതല്‍ മമ്മൂക്കയുടെ കണ്ണ് മൊബൈലിലാണ്. അതില്‍ നിന്നും കണ്ണ് എടുക്കുന്നേയില്ല. ഞങ്ങള്‍ ഒരു സീനായി, രണ്ട് സീനായി, മൂന്നായി ഇങ്ങനെ വായിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഒരു തരത്തിലും ഒരു സംസാരമോ, നോട്ടമോ ഒന്നും മമ്മൂക്കയുടെ ഭാഗത്തു നിന്നും ഇല്ല. ഒരു ഘട്ടം എത്തിയപ്പോ ഞങ്ങള്‍ ആ കെണിയില്‍ വീണു.
ഞങ്ങള്‍ ചോദിച്ചു. മമ്മൂക്ക ഈ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടോ എന്ന്. അപ്പോ തൊട്ടുമുമ്പ് വായിച്ച സീന്‍ വളളിപുളളി വിടാതെ അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത് വായിക്കുന്നത് ഫുള്‍ ശ്രദ്ധിച്ചു കൊണ്ടാണ് അദ്ദേഹം മൊബൈലിലും നോക്കുന്നത്. ഇത് മമ്മൂക്കയെ പറ്റിയുളള എന്റെ ഓര്‍മ്മകളില്‍ ഒന്നാണ്
