TV Shows
സൂര്യയെ വിളിച്ചിരുന്നു അവൾ ഓക്കെയല്ല…. തെറി പറയണമെന്നുള്ളവർ എന്റടുത്തേക്ക് വാ… വെല്ലുവിളിച്ച് ബിഗ് ബോസ് താരം
സൂര്യയെ വിളിച്ചിരുന്നു അവൾ ഓക്കെയല്ല…. തെറി പറയണമെന്നുള്ളവർ എന്റടുത്തേക്ക് വാ… വെല്ലുവിളിച്ച് ബിഗ് ബോസ് താരം
സൂര്യയെ പിന്തുടർന്ന് സൈബർ ബുള്ളിസ്. തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സൂര്യ. സൈബർ അറ്റാക്കുകൾ ക്കെതിരെ പ്രതികരിച്ച് കഴിഞ്ഞ ദിവസം താരം എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ തനിക്കു വന്നുകൊണ്ടിരിക്കുന്ന പല പേഴ്സണല്‍ മെസേജുകളുടെയും സ്ക്രീന്‍ ഷോട്ടുകള്‍ സൂര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
അതിനിടെ സൂര്യക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മത്സരാർത്ഥികൾ എത്തിയിരുന്നു. സൂര്യയെ പിന്തുണച്ച് മണിക്കുട്ടൻ, ഋതു, മജ്സിയ തുടങ്ങിയവർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ഇതാ സൂര്യക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഫൈനല്‍ എട്ടില്‍ ഇടംപിടിച്ച മത്സരാര്‍ഥിയായ കിടിലം ഫിറോസ്.
ബിഗ് ബോസ് എന്നത് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ ആണെന്നും മത്സരങ്ങള്‍ക്കു ശേഷം യാതൊരു വ്യക്തിവിരോധവും തങ്ങള്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇല്ലെന്നും ഫിറോസ് പറഞ്ഞു. സൂര്യയെ ഇത്തരത്തില്‍ ആക്രമിക്കുന്നതിന്‍റെ കാരണം തനിക്ക് മനസിലാവുന്നില്ലെന്നും. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു കിടിലം ഫിറോസിന്‍റെ പ്രതികരണം.
കിടിലം ഫിറോസ് പറയുന്നു
“സൂര്യയുടെ ജീവിതത്തെ ഒരുപാട് ബാധിക്കുന്ന രീതിയിലാണ് സൈബര്‍ ആക്രമണം പോയ്ക്കൊണ്ടിരിക്കുന്നത്. അത് ഒരിക്കലും ന്യായീകരിക്കാവുന്ന ഒന്നല്ല. സൂര്യയ്ക്കെതിരെ മാത്രമല്ല, ബിഗ് ബോസ് ഹൗസിലെ ഓരോ മത്സരാര്‍ഥിക്കുമെതിരെ എതിര്‍ ആര്‍മികള്‍ വന്ന് വലിയ വിഷയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ട് നമുക്ക് ഒരു ഗുണവും കിട്ടാനില്ല. നിങ്ങള്‍ കരുതുംപോലെ ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‍നങ്ങളുമില്ല. എല്ലാവരും ഏറ്റവും മികച്ച സുഹൃത്തുക്കളാണ്. ടാസ്‍കുകളില്‍ പരസ്പരം മത്സരിക്കുകയാണെന്ന ബോധത്തോടെയാണ് ഞങ്ങള്‍ മത്സരിച്ചത്. പുറത്തിറങ്ങിയപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിട്ടാണ് ഇരിക്കുന്നത്.
അതിനിടെ ഒരു പെണ്‍കുട്ടിയെ ഒരുപാടങ്ങ് ഉപദ്രവിക്കുന്നതിന്‍റെ കാര്യം എന്താണ്? എന്താണ് സൂര്യ ചെയ്‍ത തെറ്റ്? ഞങ്ങള്‍ മത്സരാര്‍ഥികളോട് ആരോടും സൂര്യ മോശമായി പെരുമാറിയിട്ടില്ല. വ്യക്തിവൈരാഗ്യം തീര്‍ക്കുന്ന രീതിയില്‍ എന്തെങ്കിലും പറഞ്ഞിട്ടോ ചെയ്‍തിട്ടോ ഇല്ല. ബിഗ് ബോസില്‍ ഒരാളെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. അവളുടെ അമ്മയെപ്പോലും പലരും മോശം പറയുന്നെന്നാണ് സൂര്യ പറഞ്ഞത്. നമ്മള്‍ കാര്യങ്ങളെ ഇത്രമേല്‍ വ്യക്തിപരമായി എടുക്കുന്നത് എന്തിനാണ്? ഒരു സിനിമ കണ്ട് തിരിച്ചെത്തിയാല്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ ഫാന്‍ ആര്‍മികള്‍ ഉണ്ടാക്കി പരസ്‍പരം ദേഷ്യപ്പെടുമോ? എന്‍റെ അറിവില്‍ ഇല്ല. ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോ മാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്
അതേസമയം സൂര്യയെ പിന്തുണച്ച് കൊണ്ടുള്ള കിടിലൻ ഫിറോസിന്റെ ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സൂര്യയുടെ നിലവിലെ അവസ്ഥയെ കുറിച്ചാണ് ഫിറോസ് വെളിപ്പെടുത്തിയത്.
സൂര്യയെ താൻ വിളിച്ചിരുന്നു എന്നും ഓക്കെയല്ലെന്നുമാണ് കിടിലൻ ഫിറോസ് പറയുന്നത്. കൂടാതെ സൂര്യയെ വെറുതെ വിടാനും താരം പറഞ്ഞിരുന്നു
ബിഗ് ബോസ് എന്നതാണ് ഷോ. ഈ ഷോയിൽ ഒരാൾ പങ്കെടുക്കുമ്പോൾ അതിന്റേതായ പോസിറ്റീവും ഉണ്ടാകും നെഗറ്റീവും ഉണ്ടാകും. അതൊരു പെൺകുട്ടിയല്ലേ. അതിനെ സൈബർ അറ്റാക്ക് ചെയ്യണോ. നിങ്ങളൊക്കെ എന്റ പേജിലേയ്ക്ക് വന്ന്, എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ. ഞാൻ അതിനെ അതിന്റേതായ രീതിയിലെ എടുക്കുള്ളൂ. ഞാൻ വിളിച്ചിരുന്നു. അവൾ ഓക്കയല്ല. ഓക്കെ ആക്കേണ്ടത് നമ്മൾ എല്ലാവരും കൂടിയാണ്. അത് ഗെയിം ഷോയാണെന്ന് മനസ്സിലാക്കി അവളെ സൈബർ അറ്റക്ക് ചെയ്യാതെ ഇരിക്കുവെന്നും ഫിറോസ് പറയുന്നു.
കിടിലൻ ഫിറോസ് പറഞ്ഞ ഇതേ അഭിപ്രായം തന്നെയാണ് മറ്റ് താരങ്ങളും പറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് ഒരു ഗെയിം ഷോയാണെന്നും അതിനെ ഒരു ഷോയായി മാത്രം കാണാനാണ് താരങ്ങൾ പയുന്നത്.
