TV Shows
ആ ഒരൊറ്റ ദിവസം കൊണ്ട് സംഭവിച്ചത്! ഇത്രയും പ്രതീക്ഷിച്ചില്ല… അമ്പരന്ന് മണിക്കുട്ടൻ! ഇനിയുള്ളത് ആ ആഗ്രഹം മാത്രം!
ആ ഒരൊറ്റ ദിവസം കൊണ്ട് സംഭവിച്ചത്! ഇത്രയും പ്രതീക്ഷിച്ചില്ല… അമ്പരന്ന് മണിക്കുട്ടൻ! ഇനിയുള്ളത് ആ ആഗ്രഹം മാത്രം!
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും പ്രേക്ഷക പിന്തുണയുള്ള മത്സരാര്‍ഥി ആരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ… നടൻ മണിക്കുട്ടൻ. ഒരു ഘട്ടത്തില്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ട മണിക്കുട്ടന്‍ ഷോയില്‍ നിന്ന് സ്വന്തം തീരുമാനപ്രകാരം ക്വിറ്റ് ചെയ്‍തിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം തിരിച്ചെത്തുകയും ചെയ്‍തിരുന്നു.
സിനിമാ താരമായ മണിക്കുട്ടന്‍ ഷോയുടെ തുടക്കത്തില്‍ മിക്കവരുടേയും പ്രിയപ്പെട്ടവരുടെ പട്ടികയില്‍ ഇടം നേടാതിരുന്ന താരമായിരുന്നു. എന്നാല്‍ പിന്നീട് ജനപ്രീയനായി മാറുകയായിരുന്നു.
ഇത്രയും പിന്തുണ തനിക്കുണ്ടെന്ന വിവരം പുറത്തെത്തിയ ശേഷം മാത്രമാണ് അറിഞ്ഞതെന്നും അതില്‍ അത്ഭുതം തോന്നിയെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. പുറത്തെത്തിയതിനു ശേഷം നടത്തിയ ആദ്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ തന്നെ പിന്തുണച്ചവരോടുള്ള സ്നേഹം മണിക്കുട്ടന്‍ പങ്കുവച്ചു.
ഫോണ്‍ കിട്ടിയപ്പോഴാണ് അറിഞ്ഞത്, ഇത്രയും ആളുകള്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചിരുന്നു, സ്നേഹിച്ചിരുന്നു, സപ്പോര്‍ട്ട് ചെയ്‍തിരുന്നു എന്നൊക്കെ. പലരും വിളിച്ചപ്പോള്‍ പറഞ്ഞു, മണിക്കുട്ടന്‍ അതിനകത്തിരുന്ന് ടെന്‍ഷന്‍ അടിച്ചപ്പോള്‍ വിഷമം തോന്നി എന്ന്. ബിഗ് ബോസില്‍ വച്ച് പുറത്തെന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയില്ല. പലരും പറയുന്നുണ്ടായിരുന്നു എനിക്ക് ഇമേജ് ഭയമായിരുന്നുവെന്ന്. അത് ഇമേജിനെക്കുറിച്ചുള്ള ഭയം ആയിരുന്നില്ല. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. ഫോണ്‍ കിട്ടിയപ്പോഴാണ് പിന്തുണയുടെ അളവ് മനസിലായത്. വലിയൊരു നന്ദിയെന്ന് മണിക്കുട്ടന്‍ പറയുന്നു.
വലിയൊരു എക്സ്പീരിയന്‍സ് ആയിരുന്നു ബിഗ് ബോസ്. ഫൈനലില്‍ എത്തിയ എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍. പ്രേക്ഷകര്‍ വിളിക്കുന്നതുപോലെ എംകെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടാനാണ് ഇനി ആഗ്രഹിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങണമെന്ന് സുഹൃത്തുക്കള്‍ മുന്‍പേ പറയുന്നതാണ്. നല്ലൊരു സിനിമയും കഥാപാത്രവുമൊക്കെ കിട്ടട്ടെ, എന്നിട്ട് തുടങ്ങാമെന്നായിരുന്നു അവരോടൊക്കെ അന്ന് പറഞ്ഞത്. പക്ഷേ അത് തുടങ്ങി ബിഗ് ബോസില്‍ പോയിട്ടു വന്നപ്പോഴേക്ക് ഒരുപാട് ഫോളോവേഴ്സ് ആയി. നന്ദി, ഒരിക്കലും ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. വോട്ടിംഗ് തുടരുകയാണ്. ഞാന്‍ അര്‍ഹനാണെന്ന് തോന്നുന്നുവെങ്കില്‍ എനിക്ക് വോട്ടും സപ്പോര്‍ട്ടും തരുക”, മണിക്കുട്ടന്‍ പറഞ്ഞവസാനിപ്പിച്ചു.
അതേസമയം മണിക്കുട്ടന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ആരാധകരോടൊപ്പം സിനിമ താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട് . കൂടാതെ ഓരോ മത്സരാർഥികളുടേയും ഫാൻസ്, ആര്‍മി പേജുകളിലും വോട്ടിംഗിനായുള്ള പ്രചരണം നടക്കുന്നുമുണ്ട്.
മണിക്കുട്ടനുവേണ്ടി ആശംസകളറിയിച്ച് കഴിഞ്ഞ ദിവസം നടന്മാരായ ഉണ്ണി മുകുന്ദനും രജിത് മേനോനും എത്തിയിരുന്നു. ഫൈനൽ കണ്ടസ്റ്റൻസിലൊരാളും എന്‍റെ സുഹൃത്തുമായ മണിക്കുട്ടന് എല്ലാവിധ ആശംസകളും, ടൈറ്റിൽ വിന്നറാകാനുള്ള എല്ലാ വിജയാശംസകളും നേരുന്നു എന്ന് രജിത് മേനോൻ പറയുന്ന വീഡിയോയാണ് മണിക്കുട്ടൻ ആര്‍മി ഒഫീഷ്യൽ പേജിൽ വന്നത്
ഉണ്ണിമുകുന്ദന്‍റേതായി പേജിൽ വന്നിരിക്കുന്ന വീഡിയോയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്….
എന്‍റെ അടുത്ത സുഹൃത്ത് മണി ബ്രോയ്ക്കുവേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. ബിഗ് ബോസ് ഫൈനൽ സ്റ്റേജിലാണ് മണിയിപ്പോള്‍. ഏവരുടേയും പിന്തുണ ആവശ്യമുണ്ട്. എല്ലാവരും വോട്ട് ചെയ്യണം. ഇത് പറയാനുള്ള കാരണം സിനിമയിൽ വന്നിട്ട് ഞാൻ അഭിനയിച്ചവരിൽ വളരെ കംഫര്‍ട്ടബിള്‍ ആയും ഹാർഡ് വര്‍ക്കുമായിട്ട് തോന്നിയയാളാണ് മണി. ഈ പുരസ്കാരം അവൻ ഭയങ്കര ഡിസര്‍വിങ് ആണ്. ഞങ്ങളൊരുമിച്ച് ക്രിക്കറ്റ് കളിച്ചിട്ടുമുണ്ട്. പാവമാണവൻ, ഭയങ്കര ഹമ്പിളുമാണ്, എന്‍റെ അടുത്ത സുഹൃത്തിനായി എല്ലാവരോടും ഞാൻ അഭ്യര്‍ഥിക്കുന്നു, മണിക്ക് വോട്ടുചെയ്യുക. ബ്രോ വിൻ, എല്ലാവര്‍ക്കും ബൈ,
