Malayalam
ആ രണ്ട് പേരെ ഒഴിവാക്കാൻ ആകില്ല! ഇവരുടെ സാന്നിധ്യം ഒരിക്കലും മറക്കാൻ കഴിയില്ല .. എന്റെ വോട്ട് ഇവർക്ക് വേണ്ടിയാണ്…
ആ രണ്ട് പേരെ ഒഴിവാക്കാൻ ആകില്ല! ഇവരുടെ സാന്നിധ്യം ഒരിക്കലും മറക്കാൻ കഴിയില്ല .. എന്റെ വോട്ട് ഇവർക്ക് വേണ്ടിയാണ്…
ബിഗ് ബോസിൽ അവസാന ആഴ്ച വരെ എത്തിയ 8 പേരാണ് ഫൈനലിലേക്ക് മത്സരിക്കാൻ എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രിയ മത്സരാർത്ഥികൾക്കായി വോട്ടു തേടി ആരാധകരും,താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
നിരവധി താരങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി രംഗത്ത് വരുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പങ്കിട്ട ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്.
രഞ്ജുവിന്റെ വാക്കുകളിലൂടെ!
എല്ലാവർക്കും നമസ്കാരം. നിങ്ങൾക്ക് എല്ലാവർക്കും അറിയാം കേരളം കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ് അതിന്റെ ഫിനാലെ വോട്ടിങ് നടന്നുകൊണ്ടിരിക്കുകയാണെന്ന്. നമ്മൾക്ക് എല്ലാവർക്കും നമ്മുടെ പ്രിയപ്പെട്ട മത്സരാർത്ഥികൾ ഉണ്ടാകും. പക്ഷെ എന്നെ സംബന്ധിച്ച്, അതായത് രഞ്ജു രഞ്ജിമാർ എന്ന വ്യക്തിയായും, ട്രാൻസ് മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലും എനിക്ക് അതിലെ രണ്ടു വ്യക്തികളെ ഒഴിവാക്കാൻ ആകില്ല.
ഡിംപലിനെയും, റംസാനെയും. മറ്റൊന്നും കൊണ്ടല്ല അവരെ ഒഴിവാക്കാൻ ആകില്ല എന്ന് പറയുന്നത് ട്രാൻസ് കമ്മ്യൂണിറ്റിയെ ഒരുപാട് സഹായിക്കുന്ന വ്യക്തികൾ ആണ് ഇരുവരും. ഇവരുടെ സാന്നിധ്യം ഒരിക്കലും മറക്കാൻ സാധിക്കുകയില്ല.
റംസാനെ പറ്റി പറയുകയാണ് എങ്കിൽ അവൻ പിച്ചവച്ചു നടക്കും മുതൽ, അവൻ ഡാൻസിന്റെ വേദിയിലേക്ക് കയറുമ്പോൾ മുതൽ അറിയാവുന്നതാണ്. അന്ന് മുതൽ ഇന്ന് വരെ ഒരേ രീതിയിൽ ആണ് അവൻ എന്നോട് നില്കുന്നത്. ഒരുപാട് വിനയാന്വിതയായ ഒരാൾ ആണ് ഡിംപൽ.
സ്നേഹത്തോടും കരുതലോടും കരുണയോടും കൂടി മാത്രം ഇടപഴകുന്ന വ്യക്തി. മാത്രമല്ല മറ്റുളളവരുടെ കണ്ണുനീർ ഒപ്പിയെടുക്കുന്ന ഒരു വ്യക്തിത്വം ആണ് ഡിംപലിന്റേത്. അതുകൊണ്ടുതന്നെ എല്ലാ ദിവസവും എന്റെ വോട്ട് ഇവർക്ക് രണ്ടുപേർക്ക് വേണ്ടിയാണ് ഞാൻ ചെയ്യുന്നത്”,എന്നും രഞ്ജു ലൈവ് വീഡിയോയിലൂടെ പറയുന്നു.
