Connect with us

ഇഷയെ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണാൻ പോകണം ; ബിഗ് ബോസിൽ നിന്നും കിട്ടിയത് വലിയ എക്സ്പീരിയൻസ് ; ആ സർപ്രൈസിനു പിന്നിൽ ; അനൂപിൻറെ ആദ്യ പ്രതികരണം !

Malayalam

ഇഷയെ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണാൻ പോകണം ; ബിഗ് ബോസിൽ നിന്നും കിട്ടിയത് വലിയ എക്സ്പീരിയൻസ് ; ആ സർപ്രൈസിനു പിന്നിൽ ; അനൂപിൻറെ ആദ്യ പ്രതികരണം !

ഇഷയെ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണാൻ പോകണം ; ബിഗ് ബോസിൽ നിന്നും കിട്ടിയത് വലിയ എക്സ്പീരിയൻസ് ; ആ സർപ്രൈസിനു പിന്നിൽ ; അനൂപിൻറെ ആദ്യ പ്രതികരണം !

നിരവധി പരമ്പരകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി തീർന്നയാളാണ് അനൂപ് കൃഷ്ണൻ. ഇത്തവണത്തെ ബിഗ് ബോസില്‍ അദ്ദേഹം മത്സരിക്കാനെത്തിയപ്പോൾ മുതൽ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം സീതാകല്യാണം എന്ന സീരിയലിലൂടെയായിരുന്നു അനൂപിനെ മലയാളി പ്രേക്ഷകർ അടുത്തറിഞ്ഞത് . അതുകൊണ്ടുതന്നെ അനൂപിന്റെ യഥാര്‍ത്ഥ സ്വഭാവം സീരിയലിലെ പോലെ ശാന്തമായതാണോ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

ബിഗ് ബോസിൽ എത്തി ആദ്യ നാളുകളിൽ തമാശകളും ചിരിയുമൊക്കെയായി നിന്നെങ്കിലും പൊളി ഫിറോസിനോട് പോലും ശബ്ദമുയർത്തി സംസാരിച്ച് അനൂപ് ശ്രദ്ധ നേടിയിരുന്നു. ടാസ്‌ക്കും ഗെയിമുകളെല്ലാം സ്വന്തമായി ചെയ്യുന്ന ഒരു ഗ്രൂപ്പിസവും കാണിക്കാത്ത മത്സരാർത്ഥിയായിരുന്നു അനൂപ്.

അതുകൊണ്ടുതന്നെ തുടക്കം മുതലേ തന്നെ മികച്ച പിന്തുണയായിരുന്നു അനൂപിന് ലഭിച്ചത്. ഫിസിക്കല്‍ ടാസ്‌ക്കുകളിലെല്ലാം മികച്ച വിജയമാണ് അനൂപ് നേടിയത്. എന്നാൽ അനാവശ്യമായി മറ്റു താരങ്ങനെ പോപ്പുലറൈസ് ചെയ്യുമ്പോൾ അനൂപിന് സ്ഥാനം കുറഞ്ഞുപോകുന്നു എന്നാണ് അനൂപ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് പറഞ്ഞും വോട്ടഭ്യര്‍ത്ഥിച്ചും അനൂപ് തന്നെ എത്തിയിരിക്കുകയാണ് ..

ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലൂടെയുമായാണ് അനൂപ് ആരാധകരുമായി സംവദിച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അനൂപിന്റെ ലൈവ് വീഡിയോ കാണാനായെത്തിയത്. കൊറോണയുടെ ഒരൊറ്റ വിഷമം മാത്രമേയുള്ളൂ. വേറെ പ്രശ്‌നങ്ങളൊന്നുമില്ല. ബിഗ് ബോസ് വീട്ടില്‍ എന്നെ നിര്‍ത്തിയത് നിങ്ങളോരൊരുത്തരുമാണ്. ബിഗ് ബോസ് സീസണ്‍ 3 വലിയൊരു പ്ലാറ്റ്‌ഫോമാണ്. ഗ്രാന്റ് ഫിനാലെ എത്രയും പെട്ടെന്ന് തന്നെ അറേഞ്ച് ചെയ്യുന്നുണ്ട്. വിജയിയെ തീരുമാനിക്കുന്നത് നിങ്ങളുടെ വോട്ടിംഗ് അനുസരിച്ചാണ്.

ഗ്രാന്റ് ഫിനാലെ വേദിയില്‍ ഞാനുമുണ്ടാവും, ലാലേട്ടന്റെ തൊട്ടടുത്ത് ഞാനുണ്ടാവുമെന്ന് അത്രയും കോണ്‍ഫിഡന്‍സോട് കൂടിയാണ് പറയുന്നത്. എല്ലാവരും എനിക്ക് വോട്ട് ചെയ്യുമെന്നറിയാം. എനിക്ക് അനാവശ്യമെന്ന് തോ്ന്നുന്ന കാര്യങ്ങളില്‍ ഞാന്‍ പോയി റിയാക്റ്റ് ചെയ്തിരുന്നില്ല. സ്‌ക്രീന്‍ പ്രസന്‍സിന് വേണ്ടി മാത്രമായി ഒന്നും ചെയ്തിട്ടില്ല. ഓരോ ടാസ്‌ക്കിലും ഞാന്‍ നൂറുശതമാനം എഫേര്‍ട്ട് കൊടുത്തിട്ടുണ്ട്. വോട്ടിംഗ് കംപ്ലീറ്റ് നിങ്ങളുടെ കൈയ്യിലാണ്.

ആശയപരമായി മാത്രമാണ് സംസാരങ്ങള്‍ ഉണ്ടായിട്ടുള്ളത്. ടാസ്‌ക്ക് കഴിഞ്ഞപ്പോഴും ബിഗ് ബോസില്‍ നിന്ന് പോന്നപ്പോഴുമെല്ലാം എല്ലാവരും ഒരുപോലെയായിരുന്നു. പറയുന്ന ആശയത്തിനോടാണ് എതിര്‍പ്പ് പ്രകടിപ്പച്ചത്. പുറത്ത് എല്ലാവരും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കത് വലിയൊരു എക്‌സ്പീരിയന്‍സാണ്. പുറമെ നടക്കുന്ന ഒരു കാര്യങ്ങളും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ആ ടൈറ്റില്‍ ഗാനം അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു അവിടെ.

അനൂപ് ലൈവിലെത്തിയപ്പോള്‍ ഇഷയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥ മാറിയിട്ട് വേണം ഇഷയെ കാണാനായി പോവാന്‍, നിങ്ങള്‍ക്കും കാണാനാവട്ടെ. അധികം വൈകാതെ തന്നെ വിവാഹമുണ്ടാവും. പൊതുവെ അങ്ങനെ പിറന്നാള്‍ സര്‍പ്രൈസൊന്നും കൊടുക്കുന്നയാളല്ല ഞാന്‍. അത് സായിയും മണിക്കുട്ടനുമൊക്കെ ചേര്‍ന്ന് ചെയ്തതാണ്. അവരോടാണ് നന്ദി പറയേണ്ടത്. നിങ്ങളേയും ഇഷയെ കാണിക്കാമെന്നും അനൂപ് പറഞ്ഞിരുന്നു.

സീതാകല്യാണത്തിലേക്ക് ഇനിയുണ്ടാവുമോയെന്ന് ചോദിച്ചപ്പോള്‍ സാധ്യതയില്ലെന്ന മറുപടിയാണ് അനൂപ് നല്‍കിയത്. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലെ അവസരങ്ങളും നോക്കുന്നുണ്ട്. അത്തരത്തിലുള്ള മികച്ച അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. തികച്ചും സുരക്ഷിതമായിരുന്നു ബിഗ് ബോസിലെ ജീവിതം. അവിടെ വരുന്ന ഭക്ഷണം പോലും സാനിറ്റൈസ് ചെയ്താണ് എത്തിക്കുന്നത്. പുറത്തേക്ക് പോരുമ്പോഴും സുരക്ഷിതമായാണ് ഞങ്ങളെ എത്തിച്ചതെന്നും അനൂപ് പറയുന്നു.

about anoop krishnan

More in Malayalam

Trending