TV Shows
എത്ര വിളിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ല… ഇത്രയും കാലം എവിടെയയായിരുന്നു! സൂര്യയോട് പരിഭവം കാണിച്ച് കുറുമ്പൻ…
എത്ര വിളിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ല… ഇത്രയും കാലം എവിടെയയായിരുന്നു! സൂര്യയോട് പരിഭവം കാണിച്ച് കുറുമ്പൻ…
ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിൽ ഏറെ വാർത്തകളിൽ നിറഞ്ഞ താരമാണ് സൂര്യ മേനോൻ. സഹമത്സരാർത്ഥിയായ മണിക്കുട്ടനോട് സൂര്യയ്ക്ക് ഉള്ള പ്രണയമാണ് വാർത്താപ്രാധാന്യം നേടിയത്. മണിക്കുട്ടൻ പ്രണയം നിരസിച്ചിട്ടും അനാവശ്യമായി മണിക്കുട്ടനെ സംസാരത്തിലേക്ക് വലിച്ചിടുന്ന സൂര്യയുടെ രീതികളും പ്രേക്ഷകരുടെ വിമർശനങ്ങൾ നേരിട്ടിരുന്നു.
കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിലാണ് സൂര്യ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോയത്. ബിഗ് ബോസ് വീട് വിട്ടിറങ്ങിയെങ്കിലും ചെന്നൈയിൽ തന്നെ തുടരുകയാണ് സൂര്യ. ഫൈനലിൽ സൂര്യയുടെ ഒരു ഡാൻസ് പ്രോഗ്രാം തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് സൂര്യ ചെന്നൈയിൽ തുടർന്നത്
കൊറോണ ലോക്ക്ഡൗണ്‍ കാരണം തമിഴ്നാട്ടില്‍ ബിഗ്ബോസ് നടത്താന്‍ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ്
ചിത്രീകരണം നിര്‍ത്തിയതും മല്സരാര്ഥികള് നാട്ടിലേക്ക് തിരിച്ചതും. കഴിഞ്ഞ ദിവസം മത്സരാർത്ഥികളോടൊപ്പം സൂര്യയും നാട്ടിൽ എത്തിയിരുന്നു
പ്രിയപ്പെട്ട വളർത്തുനായയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് വീടെത്തിയ സന്തോഷം സൂര്യ പ്രേക്ഷകരുമായി പങ്കു വെച്ചിരുന്നു. ബാക്ക് റ്റു ഹോമെന്നായിരുന്നു ചിത്രം പങ്കുവെച്ച് പോസ്റ്റ് ചെയ്തത്
ഇതിനിടയിൽ സൂര്യയുടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കുഞ്ഞപ്പ എന്ന് പേരിട്ടിരിക്കുന്ന തന്റെ വളർത്ത് പൂച്ചയോട് സൂര്യ സംസാരിക്കുന്ന വീഡിയോയായിരുന്നു. കുഞ്ഞപ്പ എന്ന് വിളിക്കുമ്പോൾ സ്നേഹത്തോടുള്ള ഒരു മൂളൽ മാത്രമേ പൂച്ച നൽകുന്നുള്ളു….. സൂര്യയെ ഇത്രയും നാൾ കാണാൻ സാധിക്കാത്തതിലെ പരിഭവമായിരിക്കാം ഒരു പക്ഷെ ആ മൂളലിലെ കാരണം…… ക്യൂട്ട് കുഞ്ഞപ്പൻ, ഞങ്ങളെ സൂര്യയെ ചേച്ചിയെ സങ്കടപ്പെടുത്താതെ മിണ്ടൂ കുഞ്ഞാപ്പ തുടങ്ങിയ കമന്റുകളും ആരാധകർ കുറിയിക്കുന്നുണ്ട്.
ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്തായ മത്സരാര്‍ത്ഥി സൂര്യയായിരുന്നു. ബിഗ് ബോസ് വീടിന് പുറത്ത് ശക്തമായ സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന താരമാണ് സൂര്യ. ഇതിനിടെ തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ചും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെ കുറിച്ചുമെല്ലാം സൂര്യ മനസ് തുറന്നിരുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സൂര്യ മനസ് തുറക്കുന്നത്.
ഞാനായിരിക്കാം ഷോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട താരം. ബിഗ് ബോസിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് എനിക്ക് ലഭിക്കുന്നത്. ഒരു വിഭാഗം എന്നെ ശക്തമായി വിമര്‍ശിച്ചപ്പോള്‍ മറ്റൊരു വിഭാഗം എന്റെ സത്യസന്ധത മനസിലാക്കി പിന്തുണച്ചു. എന്തായാലും അധിക്ഷേപേ കമന്റുകള്‍ സങ്കടകരമാണ്. ഞാന്‍ ഫേക്ക് ആയിരുന്നില്ല. ഞാന്‍ നൂറ് ശതമാനുവം ജെനുവിനായിരുന്നു. സങ്കടം വരുമ്പോള്‍ കരയുന്നതും പൂമ്പാറ്റകളോട് സംസാരിക്കുന്നതുമൊക്കെ എന്റെ സ്വഭാവമാണ്. ഞാന്‍ പ്ലാന്‍ ചെയ്ത് ചെയ്തതല്ല” എന്നാണ് സൂര്യ പറഞ്ഞത്
സങ്കടം വരുമ്പോള്‍ എല്ലാവരും കരയുമെന്നാണ് സൂര്യ പറയുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും വൈകാരികമായി പ്രതികരിക്കുന്നയാളാണ് താന്‍. തന്റെ ഈ സ്വഭാവം ഇത്രയും വിമര്‍ശിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും സൂര്യ പറയുന്നു. താന്‍ ഏകമകളായിരുന്നുവെന്നും ട്രെഡിഷണല്‍ രീതിയിലാണ് തന്നെ വളര്‍ത്തിയതെന്നും സൂര്യ പറയുന്നു.
