TV Shows
വോട്ടിംഗിൽ ട്വിസ്റ്റ്! അപ്രതീക്ഷിത മുന്നേറ്റവുമായി ആ മത്സരാർഥി! ഏറ്റവും പിന്നിൽ…. വോട്ടിംഗ് നിലകൾ മാറിമറിയുന്നു; എല്ലാം കൈവിട്ട് പോകുമോ?
വോട്ടിംഗിൽ ട്വിസ്റ്റ്! അപ്രതീക്ഷിത മുന്നേറ്റവുമായി ആ മത്സരാർഥി! ഏറ്റവും പിന്നിൽ…. വോട്ടിംഗ് നിലകൾ മാറിമറിയുന്നു; എല്ലാം കൈവിട്ട് പോകുമോ?
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വോട്ടിങ്ങിലൂടെയായിരിക്കും മലയാളം ബിഗ് ബോസ്സ് സീസൺ 3യിലെ വിജയിയെ കണ്ടെത്തുക.മത്സരാർഥികൾക്കായിട്ടുള്ള വോട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിമുതൽ ശനിയാഴ്ച രാത്രി 11 വരെയാണ് വോട്ട് ചെയ്യാനുള്ള സമയം.
താരങ്ങൾ പുറത്ത് എത്തിയതോടെ ആരാധകരുടെ ആവേശവും വർധിച്ചിരിക്കുകയാണ്. ആരാധകർ മാത്രമല്ല സെലിബ്രിറ്റികളും തങ്ങളുടെ മത്സരാർഥികൾക്ക് വേണ്ടി രംഗത്ത് എത്തിയിട്ടുണ്ട്.
വോട്ടിംഗ് ആരംഭിച്ചത് മുതല്‍ തന്നെ ശക്തമായ മത്സരമാണ് നടക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വോട്ടിംഗില്‍ മുന്നിലുള്ളത് മണിക്കുട്ടന്‍ ആണ്. നേരത്തെ തന്നെ മണിക്കുട്ടന്‍ കിരീടം നേടാന്‍ സാധ്യതയുള്ളതായി സോഷ്യല്‍ മീഡിയയും പ്രേക്ഷകരും വിലയിരുത്തിയിരുന്നു. ബിഗ് ബോസ്് വീട്ടിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളും മണിക്കുട്ടന് സഹായമായി.
നേരത്തെ വോട്ടിംഗില്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന താരം ഡിംപലായിരുന്നു. ബിഗ് ബോസ് വീട്ടില്‍ നിന്നും പോയി തിരികെ വന്ന താരമായിരുന്നു ഡിംപല്‍. എന്നാല്‍ രണ്ടാം വരവില്‍ ഡിംപലിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിംപല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഏറ്റവും പിന്നിലുണ്ടായിരുന്ന ഡിംപല്‍ ഇപ്പോള്‍ നാലാം സ്ഥാനത്തേക്ക് കയറി വന്നിരിക്കുകയാണ്.
അതേസമയം രണ്ടാമതുള്ളത് സായ് വിഷ്ണുവാണ്. ബിഗ് ബോസിന്റെ തുടക്കകാലത്ത് വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് സായ് വിഷ്ണു. എന്നാല്‍ പിന്നീട് സായ് വിഷ്ണുവിന്റെ വളര്‍ച്ചയും മാറ്റവും പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു ഇതാണ് താരത്തെ മുന്നിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അപ്രതീക്ഷിതമായ കുതിപ്പ് നടത്തിയ താരം അനൂപ് കൃഷ്ണനാണ്. അവസാന നാളുകളിലെ മു്‌ന്നേറ്റം അനൂപിനെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വോട്ടിംഗില്‍ ഏറ്റവും പിന്നിലുള്ള താരം റിതു മന്ത്രയാണ്. നേരത്തെ വോട്ടിംഗില്‍ മുന്നിലുണ്ടായിരുന്ന താരമായിരുന്നു റിതു. എന്നാല്‍ പിന്നീട് റിതു പിന്നോട്ട് പോവുകയായിരുന്നു. അതേസമയം റംസാനും ശക്തമായ മത്സരം കാഴ്ച്ച വച്ചു കൊണ്ട് ആദ്യ അഞ്ചില്‍ തന്നെ ഇടം നേടിയിട്ടുണ്ട്. നോബിയും കിടിലവും പിന്നാലെ തന്നെയുണ്ട്. എന്നാല്‍ ഈ വോട്ടിംഗ് നില എപ്പോള്‍ വേണമെങ്കിലും മാറി മറിയുമെന്നതാണ് വസ്തുത. പിന്നിലുള്ളവര്‍ മുന്നോട്ട് കയറി വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ആരാകും ബിഗ് ബോസ് വിജയി ആവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
