Malayalam
സോനു സൂദിന് രാഖി കെട്ടി കൊടുത്ത് ആരാധിക ; എന്നാൽ അതിനു മാത്രം അനുവദിച്ചില്ല; വൈറലായി വീഡിയോ!
സോനു സൂദിന് രാഖി കെട്ടി കൊടുത്ത് ആരാധിക ; എന്നാൽ അതിനു മാത്രം അനുവദിച്ചില്ല; വൈറലായി വീഡിയോ!
ബോളിവുഡ് താരം സോനു സൂദിന് രാഖി കെട്ടികൊടുക്കുന്ന ഫാനിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീഡിയോയില്‍ രാഖി കെട്ടിയതിന് ശേഷം അവര്‍ നടന്റെ കാല് തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ സോനു സൂദ് അത് സ്നേഹത്തോടെ വേണ്ടെന്ന് പറയുകയാണ് ചെയ്യുന്നത്. അതാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ മുംബൈയിലെ വസതിയിലാണ് ആരാധകര്‍ സോനുവിനെ കാണാന്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടവര്‍ താരത്തോട് നേരിട്ട് സഹായം അഭ്യര്‍ത്ഥിക്കാനും, സഹായങ്ങള്‍ക്ക് നന്ദി പറയാനുമാണ് ഇവിടെ എത്തിച്ചേരുന്നത്.
കഴിഞ്ഞ ദിവസം ആന്ധ്രാ പ്രദേശിലെ നെല്ലൂരും, കുര്‍നൂലിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന വിവരം സോനു അറിയിച്ചിരുന്നു. ജൂണ്‍ മാസത്തോടെ പ്ലാന്റുകള്‍ രണ്ട് ആശുപത്രികളിലായി സ്ഥാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ഇതിന് പിന്നാലെ നന്ദി സൂചകമായി നെല്ലൂരിലെയും, കുര്‍നൂലിലെയും ജനങ്ങള്‍ സോനുവിന്റെ പോസ്റ്ററില്‍ പാല് അഭിഷേകം നടത്തുകയുണ്ടായി. ഇതിന് മുമ്പും ആന്ധ്ര പ്രദേശിലെ ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി പാല് അഭിഷേകം നടത്തിയിട്ടുണ്ട്.
എന്നാല്‍ പാല് അഭിഷേകം ചെയ്യാതെ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കാനാണ് സോനു തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചത്. അവര്‍ തരുന്ന സ്നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പാല് ഉപയോഗമില്ലാതെ ആക്കരുതെന്നാണ് സോനു ആരാധകരോട് പറഞ്ഞത്.
about sonu sood
