Social Media
നായകന്മാരെ എന്തിനാണ് ഇങ്ങനെ മാറ്റുന്നതെന്ന് കമന്റ്! അണിയറപ്രവര്‍ത്തകരുടെ ആ മറുപടി ഞെട്ടിച്ചു….പാടാത്ത പൈങ്കിളിയിലെ ദേവയുടെ പുതിയ മുഖം ഇതാണ്
നായകന്മാരെ എന്തിനാണ് ഇങ്ങനെ മാറ്റുന്നതെന്ന് കമന്റ്! അണിയറപ്രവര്‍ത്തകരുടെ ആ മറുപടി ഞെട്ടിച്ചു….പാടാത്ത പൈങ്കിളിയിലെ ദേവയുടെ പുതിയ മുഖം ഇതാണ്
നായകൻ പിന്മാറിയെങ്കിലും റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു പാടാത്ത പൈങ്കിളി. നായകൻ സൂരജിന്റെ അപ്രതീക്ഷിത പിന്മാറ്റം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. തന്റെ പിന്മാറ്റത്തെക്കുറിച്ച് കൃത്യമായ മറുപടി സൂരജ് നല്‍കിയിരുന്നില്ല.
അതിനിടെ പാടാത്ത പൈങ്കിളിയില് ദേവയായി ഇനി മറ്റൊരു താരമാണ് എത്തുന്നതെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതുമുഖ താരമാണ് ദേവയെ അവതരിപ്പിക്കുന്നത്. ദേവയായെത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കാഴ്ചയില്‍ സൂരജുമായി സാമ്യമുണ്ടെങ്കിലും ഞങ്ങളുടെ ദേവ ഇങ്ങനയേ അല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഈ മാറ്റം ഉള്ക്കൊള്ളാനാവില്ലെന്ന കമന്റുകളും പുറത്തുവന്നിട്ടുണ്ട്.
സീരിയലില്‍ നിന്നും സൂരജിനെ മാറ്റിയതിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. നമ്മളല്ല മാറ്റുന്നത്, സൂരജ് നടുവേദന കാരണം ചികിത്സയ്ക്ക് പോയിരിക്കുകയാണെന്നാണ് ബന്ധപ്പെട്ടവര്‍ നല്കിയ വിശദീകരണം.
അതേസമയം തന്നെ അമ്മ അറിയാതെയിലെ നായകനായ അമ്പാടിക്കും പുതിയ മുഖമാണ്. ഈ മാറ്റവും അംഗീകരിക്കാന്‍ കഴിയുന്നില്ലെന്ന് നേരത്തെ ആരാധകര്‍ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ അമ്പാടിയേയും ദേവയേയും കുറിച്ചുള്ള കമന്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പരകളില്‍ നിന്നും നായകന്മാരെ എന്തിനാണ് ഇങ്ങനെ മാറ്റുന്നതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. മാറ്റിയതല്ല അവര്‍ സ്വയം പിന്മാറിയതാണെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ മറുപടി.
നായകന്മാരെ മാറ്റുന്നതിലും നല്ലത് പരമ്പര എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതാണെന്നും ആരാധകര്‍ പറയുന്നു. സാന്ത്വനം പരമ്പരയിലെ ശിവനെ അവതരിപ്പിക്കുന്ന സജിനെ മാറ്റുകയാണെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഞാനും അങ്ങനെയൊരു കാര്യം കണ്ടിരുന്നുവെന്നും, ശിവനായി തുടരുമെന്നുമായിരുന്നു സജിന്റെ മറുപടി. ഈ മറുപടി പുറത്തുവന്നതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.
