News
കൊവിഡ് വ്യാപനം; നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് സഹായമെത്തിച്ച് നടന് ശിവകാര്‍ത്തികേയനും നടി ഐശ്വര്യ രാജേഷും
കൊവിഡ് വ്യാപനം; നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് സഹായമെത്തിച്ച് നടന് ശിവകാര്‍ത്തികേയനും നടി ഐശ്വര്യ രാജേഷും
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് സഹായമെത്തിച്ച് നടന് ശിവകാര്‍ത്തികേയനും നടി ഐശ്വര്യ രാജേഷും.
എഫ്ഇഎഫ്എസ്ഐ തലവന്‍ ആര് കെ സെല്‍വമണി, നടികര്‍ സംഘത്തിലെ പൂച്ചി മുരുകന് എന്നിവര്‍ ആവശ്യക്കാരായ അംഗങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സംഘടനയിലെ നടി നടന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും സഹായത്തിന് വേണ്ടിയുള്ള പണം നല്‍കിയത്.
ഒരു ലക്ഷം രൂപയാണ് ശിവകാര്ത്തികേയന് സംഭാവന ചെയ്തത്. ഐശ്വര്യ അമ്പതിനായിരും രൂപയും നല്കി. ഇവര്‍ക്ക് പുറമെ നടി ലത(25,000), നടന് വിഗ്നേഷ് (10,000) എന്നിവരും സംഭാവന ചെയ്തു.
സംഘടന അംഗമായ പൂച്ചി മുരുകന് 300 അംഗങ്ങള്‍ക്ക് അരി, പച്ചക്കറി മുതലായ ആവശ്യ സാധനങ്ങള്‍ നല്കി. കൂടാതെ 200 നടീ നടന്മാര്ക്ക് നടി ജയചിത്രയും വേണ്ട സാധനങ്ങള്‍ എത്തിച്ച് കൊടുത്തിരുന്നു.
അതേസമയം തമിഴ്നാട്ടില്‍ ഇന്നലെ 468 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന മരണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ആകെ മരണം 21,340 ആയി ഉയര്‍ന്നു. 19.1 ലക്ഷം പേരാണ് തമിഴ്നാട്ടില്‍ ഇതുവരെ കൊവിഡ് ബാധിതരായത്. 28,745 പേര് ഇന്നലെ രോഗമുക്തരായതോടെ ആകെ രോഗികളുടെ എണ്ണം 3.06 ലക്ഷമായി.
