Malayalam
വിവാഹവാർഷികത്തിന് ശേഷം ‘ചെമ്പോസ്ക’യുടെ പുതിയ സന്തോഷം ; കമെന്റ് ബോക്സ് നിറച്ച് ആരാധകർ ;’ചെമ്പോസ്ക’യ്ക്ക് ആശംസകൾ !
വിവാഹവാർഷികത്തിന് ശേഷം ‘ചെമ്പോസ്ക’യുടെ പുതിയ സന്തോഷം ; കമെന്റ് ബോക്സ് നിറച്ച് ആരാധകർ ;’ചെമ്പോസ്ക’യ്ക്ക് ആശംസകൾ !
വളരെപ്പെട്ടന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരാളാണ് ചെമ്പൻ വിനോദ് ജോസ്. തനതായ അഭിനയ ശൈലിയുമായെത്തിയ താരമാണ് ചെമ്പന്‍ വിനോദ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജെല്ലിക്കട്ടിലൂടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങളാണ് ചെമ്പൻ വിനോദ് സ്വന്തമാക്കിയത്.. പൊറിഞ്ചു മറിയം ജോസിലും ചെമ്പൻ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും തിരക്കഥാകൃത്തായും അദ്ദേഹം തിളങ്ങിയിരുന്നു.
2019ൽ ഏറെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച താരങ്ങളുടെ പട്ടികയിൽ ചെമ്പൻ വിനോദിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. കഴിഞ്ഞ വർഷമാണ് താരം സിനിമയിൽ പത്തു വര്‍ഷം പൂര്‍ത്തികരിച്ചത്. 2010ൽ ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ചെമ്പൻ വിനോദ് പിന്നീട് അഭിനയത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയായിരുന്നു ..
ഇപ്പോൾ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ചെമ്പൻ വിനോദിന്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. ചുരുളിയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്നതും ചെമ്പൻ വിനോദാണ്. വില്ലനായും നായകനായുമെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് താരം. പ്രണയവും ഹാസ്യവും എല്ലാം അനായാസം വഴങ്ങുന്ന പ്രതിഭയാണ് ചെമ്പൻ വിനോദ്.
പ്രണയം ജീവിതത്തിൽ മധുരപ്പതിനേഴിൽ നിന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രണ്ടാം വിവാഹം നാല്പത്തിനാലാം വയസ്സിലായിരുന്നു നടന്നത്. ഇരുപത്തിയഞ്ചുകാരിയായ ഡോക്ടർ മറിയം തോമസിനെ കഴിഞ്ഞ വർഷമാണ് വഹീമ്പൻ വിനോദ് വിവാഹം ചെയ്തത്..
വിവാഹശേഷം ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലി പലരും ആക്ഷേപങ്ങളുയർത്തിയിരുന്നു. ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു ചെമ്പൻ വിനോദിന്റെ വിവാഹം.
അതേസമയം, ഇതൊന്നും വകവെക്കാതെ സുന്ദരമായി ജീവിച്ച് കാണിക്കുകയായിരുന്നു ഇരുവരും. വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെ താരം ഇപ്പോൾ ഈ വിവാഹ ജീവിതത്തിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചത് കഴിഞ്ഞ മാസമായിരുന്നു.
ഇപ്പോഴിതാ തൻ്റെ പ്രിയതമന് പിറന്നാളാശംസ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ മറിയം. ഇന്നലെയായിരുന്നു ചെമ്പൻ വിനോദിന്റെ നാല്പത്തിയഞ്ചാം ജന്മദിനം. ജന്മദിനത്തിൽ ചെമ്പൻ വിനോദിനൊപ്പമുള്ള സുന്ദരമായ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് മറിയത്തിൻ്റെ ആശംസ എത്തിയിരിക്കുന്നത് .
ചെമ്പോസ്കായ്ക്ക് സന്തോഷകരമായ പിറന്നാളാശംസകൾ എന്നായിരുന്നു ഫോട്ടോ പങ്കുവച്ചുകൊണ്ട് മറിയം കുറിച്ചത് . നിരവധി സുഹൃത്തുക്കളും ആരാധകരും ബന്ധുക്കളുമൊക്കെ ആശംസകളുമായി കമൻ്റ് ബോക്സിൽ എത്തിയിട്ടുണ്ട്…
പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ൽ കായംകുളം കൊച്ചുണ്ണി’യെ അവതരിപ്പിക്കാന്‍ ചെമ്പന്‍ വിനോദ് ജോസ്. മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം അതിമനോഹരമായി ചെയ്തിട്ടുണ്ടെന്നാണ് ചെമ്പന്റെ പ്രകടനത്തെപ്പറ്റി വിനയന് പറഞ്ഞിരിക്കുന്നത്.
ABOUT CHEMBAN VONOD
